നരസിംഹത്തിലെ ലാലേട്ടന്റെ നീ പോ മോനെ ദിനേശാ എന്ന പഞ്ച് ഡയലോഗിലെ ദിനേശൻ ശരിക്കും ആരാണെന്ന് അറിയാമോ

1196

മലയാളത്തിന്റെ താരരാജാവ് മോഹൻലാലൽ പൂണ്ടുവിളയാടിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു നരസിംഹം. ഷാജി കൈലാസിന്റെ സംവിധാനത്തിൽ 2000 ജനുവരി 26 ന് പുറത്തിറങ്ങിയ നരസിംഹം മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയിരുന്നു.

മോഹൻലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് പ്രൊഡക്ഷൻസ് ആദ്യമായി നിർമ്മിച്ച ചിത്രം കൂടിയാണ് നരസിംഹം. പൂവള്ളി ഇന്ദുചൂഡൻ എന്ന കഥാപാത്രമായി മോഹൻലാൽ തകർത്താചിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് രഞ്ജിത്ത് ആയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിയും ഈ സിനിമയിൽ ഒരു അഥിതി വേഷത്തിൽ എത്തിയിരുന്നു.

Advertisements

Also Read
അതല്ല വിവാഹ മോചനത്തിന് കാരണം, അങ്ങനെ പറയാൻ പോലും ബുദ്ധിമുട്ടായിരുന്നു: വെളിപ്പെടുത്തലുമായി അർച്ചന കവി

മോഹൻലാലിന് പുറമേ തിലകൻ, ജഗതി, എൻഎഫ് വർഗീസ്, ഐശ്വര്യ ഭാസ്‌കരൻ, കനക തുടങ്ങിയവരും നരസിംഹത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അതേ സമയം ഈ സിനിമയിലെ സൂപ്പർഹിറ്റ് പഞ്ച് ഡയലോഗ് ആയിരുന്നു നീ പോ മോനേ ദിനേശാ എന്നത്. ഇന്നും ആരാധകർ ഏറ്റുപറയുന്ന ഈ ഡയലോഗ് മലയാള സിനിമയുടെ ചരിത്രത്തിലേക്കാണ് നടന്നുകയറിയത് എന്ന് വേണമെങ്കിൽ പറയാം.

മലയാളികൾ അവരുടെ നിത്യ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ ഉപയോഗിച്ച സിനിമ ഡയലോഗുകളിൽ ഒന്നുകൂടി ആയിരിക്കും ഇത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി അല്ല ആദ്യമായി ഈ ഡയലോഗ് എഴുതപ്പെട്ടത്. മറ്റൊരു ചിത്രത്തിലെ ജനപ്രിയ കഥാപാത്രമാണ് ഈ ദിനേശൻ. ആ കഥ ഇങ്ങനെ:

മലയാളത്തിന്റെ പ്രിയപ്പെട്ട നടനും രചയിതാവും സംവിധായകനും ഒക്കെയായ ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വടക്കുനോക്കിയന്ത്രം. തളത്തിൽ ദിനേശൻ എന്ന കഥാപാത്രമായിട്ടാണ് ശ്രീനിവാസൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നടി പാർവതി ആണ് ഈ ചിത്രത്തിൽ ശ്രീനിവാസന്റെ നായികയായി എത്തിയത്.

വളരെ സുന്ദരിയായ ഒരു ഭാര്യയെ കല്യാണം കഴിക്കുന്ന താരതമ്യേന ഉയരം കുറഞ്ഞതും ഇരുണ്ട നിറവമുള്ള ഒരു യുവാവിന്റെ വേഷമായിരുന്നു ശ്രീനിവാസൻ ചെയ്തത്. ഒരു സാധാരണക്കാരനു നേരിടേണ്ടിവരുന്ന അരക്ഷിതാവസ്ഥ ആയിരുന്നു ഈ ചിത്രത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ചത്. ഈ ചിത്രത്തിൽ ശ്രീനിവാസൻ പോലീസ് സ്റ്റേഷനിൽ പോയി തന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോകുവാൻ ചില ആളുകൾ ശ്രമിക്കുന്നുണ്ട് എന്ന ഒരു പരാതി നൽകുന്നുണ്ട്.

ഒടുവിൽ ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിനോട് ആണ് ശ്രീനിവാസൻ ഇത്തരത്തിലൊരു പരാതി അവതരിപ്പിക്കുന്നത്. എന്നാൽ പരാതിയിൽ കഴമ്പില്ല എന്ന് തോന്നിയ ഒടുവിൽ ഉണ്ണികൃഷ്ണൻ കഥാപാത്രം ശ്രീനിവാസനെ മടക്കി അയക്കുകയാണ്.

Also Read
കടപ്പുറത്തിനി ഉത്സവമായി ചാകര, കൂളിംഗ് ഗ്ലാസ് വച്ച് കായലരികത്ത് വലയെറിഞ്ഞ് അമൃത സുരേഷ്; വീഡിയോ വൈറൽ

മടക്കി അയക്കുമ്പോൾ ഒടുവിൽ ഉണ്ണികൃഷ്ണൻ പറയുന്ന ഡയലോഗ് ആണ് മോനേ ദിനേശാ, നീ പോ എന്നത്. അന്ന് ഈ ഡയലോഗ് ചെറിയരീതിയിൽ ആളുകൽ ഏറ്റു പറഞ്ഞിരുന്നു. പിന്നീട് അത് അൽപം കൂടി പരിഷ്‌കരിച്ച് നീ പോ മോനേ ദിനേശാ എന്നാക്കി നരസിംഹത്തിൽ അവതരിപ്പിക്കുകയാരുന്നു. അതോടെ മലയാളികൾ ഉള്ളിടത്തെല്ലാം ഈ പഞ്ച് ഡയലോഗ് വൈറലാവുകയായിരുന്നു.

മോഹൻലാിന്റെ തന്നെ പെരുച്ചാഴി എന്ന സിനിമയിൽ ഈ ഡയലോഗ് വെച്ച് ഒരുപാട്ട് തന്നെ പിന്നീട് ഉണ്ടാക്കിയിരുന്നു. നരസിഹത്തിന് ശേഷം മറ്റുചില സിനിമകളിലും ഈ ഡയലോഗ് ഏറ്റു പറഞ്ഞിരുന്നു.

Advertisement