എന്റെ വിഷമങ്ങൾ ഏറെയും തുറന്നു ഞാൻ പറഞ്ഞത് മഞ്ജു ചേച്ചിയോട്: കാവ്യാ മാധവൻ അന്ന് പറഞ്ഞത്

359

കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യാ മാധവൻ. നിരവധി ഹിറ്റ് സിനിമകളിൽ നായികയായി എത്തിയ കാവ്യ മാധവൻ ആരാധകർക്കും പ്രിയങ്കരിയായിരുന്നു.

തന്റെ ആദ്യ നായകനായ ദിലീപിനെ വിവാഹം കഴിച്ച് കുടുംബിനിയായി കഴിയുകയാണ് കാവ്യമാധവൻ ഇപ്പോൾ. കാവ്യ മാധവൻ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യം വിവാഹ ബന്ധം വേർപെടുത്തി വീണ്ടും സിനിമയിൽ സജീവമാകുന്നതിനിടെയാണ് കാവ്യ ദിലീപിനെ വിവാഹം കഴിച്ചത്.

Advertisements

Also Read
അവരൊക്കെ എന്നെ ലേഡി മോഹൻലാൽ എന്ന് വിശേഷിപ്പിക്കാറുണ്ട്; വെളിപ്പെടുത്തലുമായി നടി ലക്ഷ്മിപ്രിയ

ഗൾഫിൽ ഉദ്യോഗസ്ഥനായിരുന്ന നിഷാൽ ചന്ദ്രയെ ആയിരുന്നു കാവ്യ ആദ്യം വിവാഹം കഴിച്ചത്. എന്നാൽ ഈ ബന്ധം അധികം നീണ്ടു നിന്നിരുന്നില്ല. സോഷ്യൽ മീഡിയ മുഴുവൻ ആഘോഷമാക്കിയ വിവാഹവും വിവാഹ മോചനവും ആയിരുന്നു കാവ്യാ മാധവന്റെ ആദ്യത്തെ വിവാഹം.

ഇപ്പോഴിതാ അതിനെകുറിച്ച് കാവ്യാ മാധവൻ തുറന്നു പറയുന്ന ഒരു പഴയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. മനോരമാ ന്യൂസിന്റെ നേരെ ചൊവ്വെയിൽ കാവ്യ പങ്കെടുത്തതിന്റെ വീഡിയോ ആണ് ഒരു സോഷ്യൽ മീഡിയ പേജിൽ ഇപ്പോൾ വീണ്ടും അപ്ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നത്.

തനിക്ക് വലിയ സ്വീകാര്യതയുണ്ട് എന്ന് വിചാരിക്കുന്ന ഒരു ജനക്കൂട്ടത്തിൽ നിന്നാണ് ഏറ്റവും വലിയ അവഗണന തനിക്ക് ലഭിച്ചത് എന്നും നേരിട്ട് കൂടെയുണ്ട് എന്ന് പറഞ്ഞവർ തന്നെ മാറിനിന്ന് പരിഹസിച്ചതായി അറിഞ്ഞിട്ടുണ്ട് എന്ന് കാവ്യമാധവൻ അഭിമുഖത്തിൽ പറയുന്നു.

ആദ്യ വിവാഹമോചനത്തിൽ നടൻ ദിലീപിന് പങ്കുണ്ട് എന്ന് ഒരു പ്രചാരമുണ്ടായിരുന്നു എന്ന അഭിമുഖം നടത്തുന്ന ആളിന്റെ ചോദ്യത്തോട് കാവ്യാമാധവൻ ഉത്തരം പറഞ്ഞത് ഇങ്ങനെ: ആ വിഷയത്തിലേക്ക് ദിലീപേട്ടനെ വലിച്ചിഴക്കുന്നതിൽ വിഷമമാണ് തനിക്ക്. എന്റെ വിവാഹ ജീവിതത്തിൽ ഉണ്ടായ വിഷമങ്ങൾ ഞാൻ ഏറ്റവും കൂടുതൽ തുറന്നു പറഞ്ഞത് ദിലീപേട്ടനൊടും മഞ്ജു ചേച്ചിയോടും ആയിരിക്കും.

ദിലീപേട്ടനെക്കാൾ കൂടുതൽ ആ വിഷയം ഞാൻ സംസാരിച്ചത് മഞ്ജു ചേച്ചിയോട് ആയിരുന്നു എന്നും കാവ്യ പറയുന്നു സിനിമയിലേക്കുള്ള തിരിച്ചു വരവിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് ദിലീപേട്ടൻ ആയിരുന്നു എന്നും താരം പറയുകയുണ്ടായി.

തിരിച്ചുവരവിൽ സിനിമ എന്ന ഒരു മേഖല ഇല്ലായിരുന്നുവെങ്കിൽ താൻ എന്താകുമായിരുന്നു എന്നതിനെക്കുറിച്ച് ഒരു മുൻവിധിയും തനിക്കില്ല എന്നാണ് കാവ്യ പറയുന്നത്. അതേ സമയം ദിലീപിനെ വിവഹം കഴിച്ച കാവ്യ ഇപ്പോൾ സിനിമാ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ്.

Also Read
പറഞ്ഞാൽ എന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്നറിയില്ല എനിക്ക് ഒരു പ്രോസ്റ്റിറ്റിയൂട്ടിന്റെ റോൾ ചെയ്യണം എന്നുണ്ട്: ഗായത്രി സുരേഷ്

മഹാലക്ഷ്മി എന്ന മോളും കാവ്യ ദിലീപ് ദമ്പതികൾക്ക് ഉണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും ദിലീപിന് ഒപ്പം ചില പൊതുപരിപാടികളിലും വിവഹ ഫംഗ്ഷനുകളിലും കാവ്യ പങ്കെടുക്കാറുണ്ട്.

Advertisement