സ്വവർഗാനുരാഗിയുടെ വേഷം കിട്ടിയാൽ ചെയ്യും, ഐറ്റം ഡാൻസ് ചെയ്യില്ല: തുറന്നു പറഞ്ഞ് മിയ

162

മിനിസ്‌ക്രീനിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് മിയ ജോർജ്. അൽഫോൺസാമ്മ എന്ന പരമ്പരയിലൂടെയാണ് അഭിനയ രംഗത്ത് മിയാ ജോർജ് എത്തുന്നത്. പിന്നീട് സിനിമയിൽ എത്തിയതോടെ സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും ഒക്കെ നായികയായി മിയാ ജോർജ് അഭിനിയിച്ചു.

നായികയായും സഹനടിയായും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മിയാ ജോർജിന് ആരാധകരും ഏറെയാണ്. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. കൊച്ചിയിലെ ബിസിനസുകാരനായ അശ്വിൻ ഫിലിപ്പാണ് മിയയുടെ കഴുത്തിൽ മിന്നു കെട്ടിയത്.

Advertisements

കഴിഞ്ഞ ലോക്ക് ഡൗൺ കാലത്താണ് നടന്ന ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. മാട്രിമോണി വഴിയുള്ള വിവാഹാലോചനയായിരുന്നു കല്യാണത്തിലേക്കെത്തിയതെന്ന് മിയ പറഞ്ഞിരുന്നു.

വിവാഹ ശേഷവും അഭിനയം തുടരുമെന്ന് വെളിപ്പെടുത്തിയ മിയ സിഐഡി ഷീല എന്ന ചിത്രത്തിൽ ആണ് ഇനി അഭിനയിക്കുന്നത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് മിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

വളരെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്തിട്ടുള്ള മിയ സ്വവർഗാനുരാഗ കഥാപാത്രങ്ങൾ വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മിയ ഇപ്പോൾ. ഒരു അഭിമുഖത്തിലാണ് മിയ ഇതേകുറിച്ച് പറഞ്ഞത്.

പൃഥിരാജ് മുംബൈ പോലീസിൽ ചെയ്ത സ്വവർഗാനുരാഗി കഥാപാത്രം പോലെ ഒരു റോൾ കിട്ടിയാൽ താൻ ചെയ്യുമോ? എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. മുംബൈ പോലീസിൽ പൃഥ്വിരാജ് ചെയ്ത പോലെ ഒരു സ്വവർഗാനുരാഗ കാഥാപാത്രം വന്നാൽ അത് സ്വീകരിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ല. അതിൽ മടി കാണിക്കില്ലെന്നായിരുന്നു മിയ പറഞ്ഞത്.

എന്നാൽ ഐറ്റം സോങ്ങ് ചെയ്യാൻ താത്പര്യമില്ലെന്നും അല്ലാതെയുള്ള ഏത് തരം റോളുകളും ഇഷ്ടമാണെന്നും ഒരു അടിച്ചു പൊളി പാട്ടിൽ നൃത്തം ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും മിയ പറയുന്നു. അതേ സമയം മിയ ഗർഭിണിയാണെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്തു വന്നിരുന്നു.

അവതാരകനും നടനും മിയയുടെ സുഹൃത്തുമായ ജിപി പങ്കുവെച്ച ഒരു വീഡിയോയിൽ മിയയെ കണ്ട പ്രേക്ഷകരാണ് താരം ഗർണിയാണെന്ന സംശയം പ്രകടിപ്പിച്ചത്. ഇതു വലിയ വാർത്തയും ആയിരുന്നു. എന്നാൽ മിയയോ അശ്വിനോ ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Advertisement