അത് കേട്ടപ്പോൾ തന്നെ തനിക്ക് ഹാർട്ട് അറ്റാക്ക് വന്ന അവസ്ഥയായിരുന്നു: തിങ്കൾ കലമാനിലെ ‘കീർത്തി’ ഹരിത ജി നായർ പറയുന്നത് കേട്ടോ

266

മലയാളം ടെലിവിഷൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന തിങ്കൾ കലമാൻ എന്ന സൂപ്പർഹിറ്റ് സീരിയൽ. ഇതിനോടകം തന്നെ പേക്ഷകർ ഏറ്റെടുത്ത ഈ സീരിയൽ കീർത്തി എന്ന പെൺകുട്ടിയുടെ കഥയാണ് പറയുന്നത്.

ഹരിത ജി നായർ എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പിന്തുണയയാണ് സീരിയലും ഹരിതയും നേടികൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഹരിത ജി നായർ ഇപ്പോഴിതാ തന്റെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് .

Advertisements

തിങ്കൾകലമാനിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താൻ ആണെങ്കിലും അതിൽ തനിക്ക് വലിയ ആകാംക്ഷ തോന്നിയിരുന്നില്ല എന്നാണ് ഹരിത ഇപ്പോൾ പറയുന്നത്. എന്നാൽ കീർത്തി ഏറെ വെല്ലുവിളികൾ നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു. എങ്ങനെയാണ് കീർത്തിയെ മികച്ച രീതിയിൽ അവതരിപ്പിക്കുക എന്ന് ഓർത്ത് താൻ നിരവധി തവണ ആശങ്ക പെട്ടിട്ടുണ്ട്.

ജീവിതത്തിലും കീർത്തിയും തനിക്കും ഒരുപാട് സാമ്യമുണ്ട്. തന്നെപ്പോലെ തന്നെ കീർത്തിയും ഒരു നേഴ്‌സ് ആണ്. മുൻപ് താരോദയം എന്ന ഒരു പരിപാടിയിൽ ഒരു നേഴ്‌സ് ആയി അഭിനയിക്കേണ്ടി വന്നിരുന്നു. താൻ ജീവിതത്തിലും ഒരു നേഴ്‌സ് ആണ് എന്നറിഞ്ഞപ്പോൾ ആയിരുന്നു വിധികർത്താക്കൾ തന്നോട് ഒരു നേഴ്‌സ് ആയി അഭിനയിക്കുവാൻ പറഞ്ഞത്.

അഭിനയിക്കുവാൻ ഒരു രംഗവും അവർ പറഞ്ഞു തന്നു ഒരു മുത്തശ്ശനെ നിർബന്ധിച്ചു മരുന്നു കഴിപ്പിക്കുന്ന രംഗം. അടുത്തിടെ ഇതേ രംഗം തനിക്ക് സീരിയലിലും അവതരിപ്പിക്കേണ്ടി വന്നു. കീർത്തിയും താനും തമ്മിൽ മറ്റൊരു സാമ്യത കൂടിയുണ്ട് എന്നും ഹരിത പറയുന്നു. കീർത്തിക്കും തനിക്കും ഒരുപോലെ നൃത്തം ഇഷ്ടമാണ്. എന്നാൽ കീർത്തിക്ക് അത് ശാസ്ത്രീയമായി പഠിക്കുവാൻ സാധിച്ചു.

തനിക്ക് അത് സാധിക്കാതെ പോയി. ഇത് മാത്രമാണ് തങ്ങൾ തമ്മിലുള്ള ചെറിയ വ്യത്യാസം. അരങ്ങേറ്റം നടത്തിയെങ്കിലും നൃത്തം പിന്നീട് തുടർന്ന് പഠിക്കുവാൻ തനിക്ക് സാധിച്ചില്ല. എന്നാൽ കീർത്തി എന്ന കഥാപാത്രത്തിലൂടെ താൻ അത് സാധിച്ചു എടുക്കുകയാണ്.

താൻ സ്വപ്നം കണ്ട ജീവിതം ജീവിച്ചു തീർക്കുന്നത് പോലെയാണ് കീർത്തി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നും ഹരിത പറയുന്നു. റോയ്ജനും കൃഷ്ണയും ആണ് സീരിയലിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചേട്ടനും അനിയനും ആയിട്ടാണ് ഇരുവരും അഭിനയിക്കുന്നത്. എന്നാൽ ഇരുവരും ഒരു പെൺകുട്ടിയും ആയിട്ടാണ് പ്രണയത്തിലാകുന്നത്.

കീർത്തി ആണ് ഈ പെൺകുട്ടി എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഈ കഥ കേട്ടപ്പോൾ തനിക്ക് ഹാർട്ട് അറ്റാക്ക് വന്ന അവസ്ഥയായിരുന്നു എന്നും ഹരിത വ്യക്തമാക്കുന്നു.

Advertisement