തന്റെ പെൺമക്കൾ 35 വയസുകഴിഞ്ഞിട്ട് വിവാഹം കഴിച്ചാൽ മതി, ഇനി വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് നടൻ കൃഷ്ണ കുമാർ

240

മലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ തിളങ്ങിയിരുന്ന താരമാണ് കൃഷ്ണകുമാർ. നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയുമാണ് താരം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. നായകനായും വില്ലനായും സഹനടനായും താരം സിനിമകളിൽ തിളങ്ങി.

കൃഷ്ണകുമാറിന്റെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. മുത്ത മകൾ അഹാന മലയാളത്തിലെ അറിയപ്പെടുന്ന യുവനടിയായി തിളങ്ങി നിൽക്കുകയാണ്. മറ്റ് മൂന്ന് മക്കളും ഭാര്യയും സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതരാണ്.

Advertisements

അതേ സമയം അടുത്തിടെ രാഷ്ട്രീയത്തിലേക്കും കൃഷ്ണകുമാർ ഇറങ്ങിയിരുന്നു. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കൃഷ്ണകുമാർ തോറ്റിരുന്നു.

ഇപ്പോഴിതാ തന്റെ പെൺമക്കൾ 35 വയസുകഴിഞ്ഞിട്ട് വിവാഹം കഴിച്ചാൽ മതിയെന്ന് പറയുകയാണ് കൃഷ്ണകുമാർ. വിവാഹം കഴിക്കണമെന്ന് നിർബന്ധമുള്ള ലോകമെന്നുമല്ല ഇന്നത്തേത്. തന്റെ മക്കൾ വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കൃഷ്ണകുമാർ പറയുന്നു.

കൃഷ്ണ കുമാറിന്റെ വാക്കുകൾ ഇങ്ങനെ:

മക്കൾ വിവാഹം കഴിക്കണമെന്ന് നിർബന്ധമുള്ള ലോകമൊന്നുമല്ല ഇന്ന്. കഴിച്ചാലും കുഴപ്പമില്ല. കലാകാരിയായി തുടരാനാണെങ്കിൽ ഒരു പൊസിഷനിലെത്തട്ടെ. 35 വയസൊക്കെയായി വിവാഹം കഴിച്ചാൽ മതി. 25 26 വയസുള്ള ഒരു പെൺകുട്ടി വിവാഹം കഴിച്ചാൽ വിവാഹം കഴിക്കുന്ന പയ്യനും അതേ പ്രായമാകും. പക്വത കുറവായിക്കും.

കുടുംബജീവിതത്തിൽ താളപ്പിഴകൾ ഉണ്ടാകാനും ഒടുവിൽ കലാജീവിതവും കുടുംബജീവിതവും തകരുന്ന അവസ്ഥ വരാനുമിടയാകും. ഉദാഹരണത്തിന് സിനിമയിൽ നായകന്റെ കൂടെയുള്ള ഒരു സീൻ. ഇത് ഭർത്താവും അവന്റെ കൂട്ടുകാരും കാണുമ്‌ബോൾ, നിന്റെ ഭാര്യ ഇന്നലെ സിനിമയിൽ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാൽ മനസിൽ ഒരു കരടായി.

ഒരു പ്രായം കഴിയുമ്‌ബോൾ ഇത്തരം ചിന്തകളുടെ അപ്പുറത്തുളള ഒരാൾ വരും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. നാല് മക്കളും നാല് പ്രായത്തിൽ നിൽക്കുന്നവരാണ്. മൂത്ത മകൾ അഹാനയ്ക്ക് 25 വയസുണ്ട്. നാലാമത്തെ മകൾ ഹൻസികയ്ക്ക് 15 വയസും. അഹാനയും മൂന്നാമത്തെയാളുമാണ് എന്നോട് ഏറ്റവും കൂടുതൽ സംസാരിക്കുന്നത്.

മക്കളോട് ഏറ്റവും കൂടുതൽ പറയുന്ന കാര്യം ആളുകളോട് മാന്യമായും സ്നേഹത്തോടെയും പെരുമാറണ മെന്നാണ്. പണ്ട് മുതലേ ആളുകൾ ചോദിക്കുന്നത് നാല് പെൺമക്കളാണല്ലോ എങ്ങനെ വളർത്തുമെന്ന്. പക്ഷേ ഞാൻ അവരുടെ ഓരോ വളർച്ചയും നന്നായി ആസ്വദിച്ചയാളാണ്.

ഞാൻ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഇന്ന് അവർ നാല് പേരും ഉണ്ടാക്കുന്നത്. ചോദിക്കാതെ തന്നെ അവർ ഇടയ്ക്ക് എന്റെ അക്കൗണ്ടിലേക്ക് പണം ഇട്ടുതരാറുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു.

Advertisement