നീ പുറത്തിറങ്ങാൻ കാത്തിരിക്കുക ആയിരുന്നു ഞങ്ങൾ, രമ്യക്ക് എതിരെ ഫിറോസ് ആരാധകർ, കമന്റ് ബോക്‌സ് അടച്ചുപൂട്ടി രമ്യ

119

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം പതിപ്പ് സീസൺ 3. 2021 ഫെബ്രുവരി 14 ന് ആരംഭിച്ച റിയാലിറ്റി ഷോ അതിന്റെ അവസാനത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. 92 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് ഷോ ഇപ്പോൾ.

അതേ സമയം ചെന്നൈയിലേയും കേരളത്തിലേയും ലോക്ക് ഡൗണിനെ തുടർന്ന് ഷോ രണ്ടാഴ്ചയിലേയ്ക്ക് കൂടി നീട്ടിയിരിക്കുകയാണ് 14 മത്സരാർഥികളുമായിട്ട് ആടിരുന്നു ബിഗ്‌ബോസ് സീസൺ 3 ആരംഭിച്ചത്. പിന്നീട് വൈൽഡ് കാർഡ് എൻട്രിയിലൂടെ നാല് പേരും കൂടി ഹൗസിൽ എത്തിയിരുന്നു. ഇങ്ങനെ വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് ഹൗസിലെത്തിയ മത്സരാർഥിയാണ് രമ്യ എസ് പണിക്കർ.

Advertisements

രണ്ട് തവണയാണ് രമ്യ വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലെത്തിയത്. ഫൈനലിനോട് അടുക്കുമ്പോഴാണ് രമ്യ പുറത്തു പോകുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോ ആരംഭിച്ച് മൂന്നാമത്തെ ആഴ്ചയിലായിരുന്നു രമ്യ ബിഗ് ബോസ് ഹൗസിലെത്തിയത്. എയ്ഞ്ചലിനോട് ഒപ്പമായിരുന്നു ഹൗസിലെത്തിയത്.

എന്നാൽ അധികം ഹൗസിൽ തുടരാൻ രമ്യയ്ക്ക് കഴിഞ്ഞിരുന്നില്ല. വളരെ പെട്ടെന്ന് തന്നെ ഹൗസിൽ നിന്ന് പുറത്തു പോകുകയും ചെയ്തിരുന്നു. എന്നാൽ പ്രേക്ഷകരേയും മത്സരാർഥികളേയും ഞെട്ടിച്ചു കൊണ്ട് 50ാം ദിവസം രമ്യ വീണ്ടും ബിഗ് ബോസ് ഹൗസിലേയ്ക്ക് എത്തുകയായിരുന്നു. ആദ്യവരവിൽ കണ്ട രമ്യയെ ആയിരുന്നില്ല രണ്ടാം വരവിൽ കണ്ടത്.

തന്റെ നലപാടുകൾ മുഖം നോക്കാതെ ഹൗസിൽ തുറന്ന് പറയാൻ രമ്യ ശ്രമിച്ചിരുന്നു. അതിനാൽ തന്നെ ഹേറ്റേഴ്‌സും നടിക്ക് പുറത്ത് ഉയർന്നിരുന്നു. പുറത്തിറങ്ങിയതിന് ശേഷം താരത്തിനെതിരെ സൈബർ അറ്റാക്കുകൾ വർധിച്ചിരിക്കുകയാണ്. ബിഗ് ബോസ് സീസൺ 3 ലെ മത്സരാരാർഥിയായിരുന്ന ഫിറോസ് ഖാന്റെ പേരിലുള്ള ആർമിയാണ് രമ്യയ്‌ക്കെതിരെ സൈബർ അറ്റാക്കുമായി രംഗത്ത് എത്തിയിരിക്കുന്നത്.

രമ്യ ഷോയിൽ നിന്ന് പുറത്ത് എത്തിയതോടെയാണ് ഫിറോസ് ആരാധകർ രംഗത്ത് എത്തിയിരിക്കുന്നത്. രമ്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ ആക്രോശിച്ചുകൊണ്ട് കമന്റിട്ടും ഫാൻസ് പവർ കാണിച്ചുമൊക്കെയാണ് ആർമി സൈബർ അറ്റാക്ക് അഴിച്ചുവിട്ടിരിക്കുന്നത്.

സഹികെട്ട്, രമ്യ കമന്റ് ബോക്‌സ് ഓഫ് ചെയ്തിരിക്കുകയാണ്. നീ പുറത്തിറങ്ങാൻ കാത്തിരിക്കുക ആയിരുന്നു ഞങ്ങൾ എന്നൊക്കെയുളള കമന്റുകളാണ് അധികവും വരുന്നത്. അതേ സമയം വലിയ വിമർശനമാണ് ഫിറോസ് ആർമിക്കെതിരെ ഉയരുന്നത്. ബിഗ് ബോസിനെ ഒരു ഷോയായി മാത്രം കാണണമെന്നാണ് ആരാധകർ പറയുന്നത്.

കൂടാതെ ഇത്തരത്തിലുള്ള സൈബർ അറ്റാക്കുകൾ നിർത്തണമെന്നും ആരാധകർ പറയുന്നുണ്ട്. ബിഗ് ബോസ് സീസൺ 3 ലെ മികച്ച മത്സരാർഥിയായിരുന്നു രമ്യ.

Advertisement