ഫോട്ടോയ്ക്ക് താഴെ മാറിടം സൂപ്പർ ആണല്ലോ എന്ന് കമന്റ്, ചുട്ട മറുപടി നൽകി അശ്വതി ശ്രീകാന്ത്

351

മിനിസ്‌ക്രീൻ അവതാരകയായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്.
ഫ്‌ലവേഴ്‌സ് ചാനലിലെ കോമചി സൂപ്പർനെറ്റ് എന്ന പരിപാടിയിലൂടെ പ്രശസ്തയായ അശ്വതി പിന്നീട് അഭിനയത്തിലേക്കും കടക്കുകയായിരുന്നു.

ഫ്‌ളവേഴ്‌സിലെ തന്നെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി ശ്രീകാന്ത്.

Advertisements

തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ താരം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ അഭിപ്രായങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബർ അറ്റാക്കുകൽക്കും ഇരയാക്കപ്പെടാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ തന്റെ ചിത്രത്തിന് നേരെ വന്ന ഒരു അശ്ലീല കമന്റിന് അതെ ഭാഷയിൽ തന്നെ മറുപടി നൽകിയിരിക്കുകയാണ് അശ്വതി. ഫേസ്ബുക്കിൽ പങ്കുവെച്ച അശ്വതിയുടെ ഒരു ചിത്രത്തിന് നേരെയായിരുന്നു ഒരാളുടെ അശ്ലീലം നിറഞ്ഞ കമന്റ്. നിങ്ങളുടെ മാറിടം സൂപ്പർ ആണല്ലോ എന്നർത്ഥത്തിൽ മറ്റൊരു അശ്ലീല വാചകം ആണ് ഇയാൾ പരസ്യമായി കുറിച്ചത്.

എന്നാൽ ഒട്ടും മടികൂടാതെ അയാൾക്ക് മുഖത്തടിക്കുന്ന മറുപടിയും അശ്വതി കൊടുത്തു. സൂപ്പർ ആവണമല്ലോ.ഒരു കുഞ്ഞിനെ രണ്ടു കൊല്ലം പാലൂട്ടാൻ ഉള്ളതാണ് ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ് എന്നായിരുന്നു അശ്വതി കൊടുത്ത മറുപടി.

ഇതിനോടകം തന്നെ ധാരാളം ആളുകളാണ് അശ്വതിയെ മറുപടിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Advertisement