കരുണക്കിപ്പോൾ കോടമ്പാക്കത്ത് ഒരു പേരുണ്ട് അജിത് എന്ന് കസ്തൂരി, തമിഴ് സിനിമാ ടെക്നീഷ്യന്മാർക്കും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കും പടുകൂറ്റൻ തുക സംഭാവന നൽകി തല അജിത്

37

അതീരൂക്ഷമായ കോവിഡ് പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോവുമ്പോൾ തമിഴ് സിനിമാ മേഖലയിലെ ടെക്നീഷ്യന്മാർക്ക് സഹായഹസ്തവുമായി തമിഴ് നടൻ തല അജിത്. ഫെഫ്‌സി എന്ന സിനിമാ പ്രവർത്തകരുടെ സംഘടനക്ക് 10 ലക്ഷം രൂപ സംഭാവന നൽകി.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനം ലോക്ക്ഡൗണിൽ ആയിരിക്കുന്ന സമയത്താണ് അജിത്തിന്റെ സഹായം. കരുണക്കിപ്പോൾ കോടമ്പാക്കത്ത് ഒരു പേരുണ്ട് എന്ന അടികുറിപ്പോടെ നടിയും സാമൂഹിക പ്രവർത്തകയുമായ കസ്തുരിയാണ് ട്വിറ്ററിലൂടെ വിവരം പങ്കുവെച്ചത്.

Advertisements

കോവിഡിനെ തുടർന്ന് സിനിമാ മേഖലയും മുഴുവൻ പ്രവർത്തനങ്ങളും നിർത്തി വെച്ചിരിക്കുകയാണ്. സിനിമാ മേഖലയിലെ പ്രവർത്തകരെ കോവിഡ് നാളുകളിൽ സഹായിക്കുന്നതിനായി സംഭവനകളുമായി നിരവധി താരങ്ങൾ മുന്നോട്ട് വരുന്നുണ്ട്. അതിനിടയിലാണ് അജിത് 10 ലക്ഷം രൂപ ഫെഫ്‌സിക്ക് നൽകിയത്.

തമിഴ് സിനിമയിലെ 25,000 വരുന്ന ടെക്നീഷ്യൻസാണ് ഫെഫ്‌സിയിൽ ഉള്ളത്. ഇതിൽ ലഭിക്കുന്ന സംഭാവനകൾ ഇതിൽ അംഗങ്ങളായ സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിനായാണ് ഉപയോഗിക്കുന്നത്.
അതേ സമയം കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി തമിഴ്‌നാട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അജിത് സംഭാവന ചെയ്തിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏവരുടെയും പിന്തുണ വേണമെന്നും സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവനകൾ നൽകണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചിരുന്നു. അതിനെ തുടർന്ന് നിരവധി താരങ്ങളാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകി വരുന്നത്.

അജിത്ത് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ വിവരം അദ്ദേഹത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അജിത്തിന് പുറമെ സൂര്യ, കാർത്തി, രജനികാന്ത് തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയിരുന്നു.

Advertisement