മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തി കോമഡി വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായ താരമായിരുന്നു ധർമജൻ ബോൾഗാട്ടി. ഇക്കഴിഞ്ഞി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയത്തിൽ ഇറങ്ങിയ ധർമ്മജൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി യുഡിഎഫിന് വേണ്ടി മൽസരിച്ച് തോറ്റിരുന്നു.
ബാലുശ്ശേറിയിൽ ആയിരുന്നു ധർമ്മജൻ മൽസരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ തന്നെ ധർമജൻ പുതിയ സിനിമയായ തിരിമാലിയുടെ ചിത്രീകരണത്തിനായി നേപ്പാളിലേക്ക് പോയി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ധർമ്മജൻ സ്ഥലത്തില്ലാതിരുന്നത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതോടെ ഇലക്ഷനിൽ വമ്പൻ തോൽവി നേരിട്ട ധർമ്മജന് നേരെ വലയ തോതിലുള്ള ട്രോളുകളും ഇറങ്ങിയിരുന്നു.
ഇങൊപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. താൻ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കമ്മിറ്റ് ചെവയ്ത ചിത്രമായിരുന്നു തിരിമാലി. തന്റെ തെരഞ്ഞടുപ്പ് തിരക്കുള്ള മൂലം സിനിമയുടെ ചിത്രീകരണം പോലും മാറ്റിവെക്കുക വരെ ചെയ്തിരുന്നു. ആ സിനിമയോടുള്ള തന്റെ ബാധ്യത മൂലമാണ് വോട്ടെണ്ണൽ വരെ കാത്തുനിൽക്കാതെ ചിത്രീകരണത്തിന് പോയതെന്ന് ധർമജൻ പറഞ്ഞു.
താൻ തെരഞ്ഞെടുപ്പ് റിസൾട്ടിനെ പേടിച്ച് മുങ്ങിയതാണ് എന്ന് പറയേണ്ട കാര്യമില്ല അടുത്ത വൃത്തങ്ങളോട് കാര്യം പറഞ്ഞിട്ടാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒരു നടനായി കാണാനാണ് ബാലുശ്ശേരിയിലെ ജനങ്ങൾക്ക് ആഗ്രഹമെന്നും അതിനാലാണ് താൻ തോറ്റതെന്നും ധർമജൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ചാനലിലെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അവിടെ ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ എല്ലാവർക്കും അറിയാമായിരുന്നു, അതുപോലെ ഞാൻ പ്രസംഗങ്ങൾക്കിടയിൽ പറഞ്ഞിട്ടുമുണ്ട് നേപ്പാളിൽ ഷൂട്ടിങ്ങിന് പോകുമെന്നും തെരഞ്ഞടുപ്പ് മൂലം മാറ്റിവെച്ച ഷൂട്ടിങ്ങ് ആണ്, അത് തീർത്തുകൊടുക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന് ചുറ്റും ഉള്ളവരോട് പറഞ്ഞിരുന്നു.
ഇലക്ഷൻ കമ്മിറ്റിയിലും അടുത്ത സുഹൃത്തുക്കളോടും ഞാൻ പറഞ്ഞതാണ്. മുങ്ങി എന്ന് പറയാൻ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം പോലും ഞങ്ങൾ ഷൂട്ടിങ്ങിൽ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്. ബാലുശ്ശേരിയിലെ ജനങ്ങൾക്ക് എന്നെ രാഷ്ട്രീയത്തിൽ വേണ്ട സിനിമയിൽ മാത്രം മതിയെന്ന് മനസ്സിലായി എന്നും ധർമ്മജൻ പറയുന്നു.
അതേ സമയം തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ധർമ്മജൻ നേപ്പാളിലേക്ക് പോയത്. ആദ്യം മുതൽ തന്നെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ധർമ്മജൻ. യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല.
ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണർത്തിയാൽ ബാലുശ്ശേരി യുഡിഎഫിന് നേടാൻ സാധിക്കുമെന്നായിരുന്നു ധർമ്മജന്റെ പക്ഷം. രമേശ് പിഷാരടി ഉൾപ്പെടെയുള്ള സെലിബ്രിറ്റി പ്രചരണമായിരുന്നു ബാലുശ്ശേരിയിൽ നടന്നത്.
എന്നാൽ ഇടത് സ്ഥാനാർത്ഥിയായ സച്ചിൻ ദേവിനെ വൻ ഭൂരിപക്ഷത്തിൽ തങ്ങളുടെ പ്രതിനിധിയായി ബാലുശ്ശേരിക്കാർ തെരഞ്ഞെടുക്കുകയായിരുന്നു. അതേ സമയം ബാലുശേരിയിൽ ധർമ്മജൻ അല്ല, മോഹൻലാൽ വന്ന് മത്സരിച്ചാലും എൽഡിഎഫ് തന്നെ വിജയിക്കുമെന്നാണ് അവടുത്തെ മുൻ എംഎൽഎ പുരുഷൻ കടലുണ്ടി പറഞ്ഞിരുന്നത്. അത് ശരിയാവുകയും ചെയ്തു.