നൂറിനുമായി താൽപര്യം ഇല്ല, പ്രിയയുമായാണ് സിങ്ക് പ്രിയയാണേൽ ചെയ്യാമെന്ന് ആദ്യ സിനിമ ഇറങ്ങും മുൻപേ റോഷൻ ഡിമാന്റ് വെച്ചു: പാത്തു വെഡ്‌സ് ഫ്രീക്കൻ ഉപേക്ഷിച്ചതിനെ പറ്റി ഒമർലുലു

237

ഒരു അഡാർ ലവ് എന്ന സിനിമയലൂടെ എത്തി മലയാളികൾക്ക് പ്രിയങ്കരരായി മാറിയ താരങ്ങളാണ് റോഷനും പ്രിയാ വാര്യരും. ഒമർ ലുലു ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിതാ ഒമർ ലുലു സംവിധാനം ചെയ്ത ജാനാ മേരെ ജാനാ എന്ന ഗാനം ഇപ്പോൾ ഒരു മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്.

ഈ ഗാനം ആദ്യം ഒരു സിനിമയാക്കാൻ ആയിരുന്നു ആദ്യം പദ്ധതിയെന്നും എന്നാൽ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തുകയാണ് ഒമർ ലുലു ഇപ്പോൾ. ഒരു അഡാർ ലൗ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ റോഷൻ, നൂറിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാത്തു വെഡ്‌സ് ഫ്രീക്കൻ എന്ന പേരിൽ ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു.

Advertisements

റോഷന് നൂറിനുമായി താൽപര്യം ഇല്ലെന്നും പ്രിയയുമായാണ് തനിക്ക് സിങ്ക് എന്നും പറഞ്ഞതോടെയാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് ഒമർ ലുലു പറയുന്നത്. റിപ്പോർട്ടർ ലൈവുമായുള്ള അഭിമുഖത്തിലാണ് ഒമർ ലുലുവിന്റെ ഈ വെളിപ്പെടുത്തൽ.

തുടർന്ന് ജുമാന ഈ ഗാനം കേൾക്കുകയും ഈ ഗാനം തന്നെയും അജ്മലിനെയും വെച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഒമർ ലുലു കൂട്ടിച്ചേർത്തു. പാത്തു വെഡ്‌സ് ഫ്രീക്കൻ എന്ന പേരിൽ മലബാർ പശ്ചാത്തലമാക്കിയ ഒരു പ്രണയ കഥ ആയാണ് സിനിമ ഒരുക്കാൻ ഇരുന്നത്.

ഇത് റോഷനുമായി സംസാരിച്ചപ്പോൾ നൂറിനൊപ്പം അഭിനയിക്കാൻ സിങ്ക് ഇല്ല, പ്രിയയുമായി അഭിനയിക്കാനാണ് സിങ്ക് എന്ന് പറഞ്ഞു. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ നായിക ഇയാൾ വേണം എന്ന് പറയുകയാണ്. അതിനാൽ സിനിമ ഉപേക്ഷിച്ചു.

മറ്റൊരു നടനെ വച്ച് സിനിമ ചെയ്യാമെന്ന് വിചാരിച്ചു. എന്നാൽ ആ വൈബ് അങ്ങു പോയി. റോഷന് തന്നൊണ് ആ സിനിമ പുറത്തിറങ്ങാത്തത് കൊണ്ട് നഷ്ടം ഉണ്ടായത്. നൂറിന് വീണ്ടും സിനിമകൾ ലഭിച്ചു എന്നാൽ റോഷന് വേറെ സിനിമകൾ ഒന്നും ലഭിച്ചില്ലെന്നും എന്ന് ഒമർ ലുലു വ്യക്തമാക്കി.

ആൽബം ചിത്രീകരിക്കുന്ന സമയത്ത് ഫോണിലുണ്ടായിരുന്ന ‘ജാനാ മേരെ ജാനാ’ എന്ന ഗാനം ജുമാനയെ കേൾപ്പിച്ചു. തന്നെയും അജ്മലിനെയും വെച്ച് ആ ഗാനം ചെയ്യൂ ഇക്ക എന്ന് ജുമാന പറഞ്ഞു. അങ്ങനെയാണ് ഈ ഗാനം ചിത്രീകരിച്ചതെന്നും സംവിധായകൻ പറഞ്ഞു.

അതേ സമയം ഈദ് ദിനത്തിലാണ് ജാനാ മേരെ ജാനാ മ്യൂസിക്കൽ വീഡിയോ റിലീസ് ആയത്. പീർ മുഹമ്മദിന്റെ പ്രശസ്തമായ പഴയകാല മാപ്പിളപ്പാട്ട് മഹിയിൽ മഹായുടെ റിവിസിറ്റഡ് ഗാനമാണ് വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ മനോഹരമായ വിഷ്വലുകളോടുകൂടി ഒമർ ലുലു ഒരുക്കിയിരിക്കുന്നത്.

പൂർണ്ണമായും ദുബായ് പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ പ്രണയ ആൽബത്തിൽ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ദമ്പതികളായ അജ്മൽ ഖാൻ ജുമാന ഖാൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഗ്ലോബേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ദുബായിലെ വ്യവസായിയായ മുമൈജ് മൊയ്ദു നിർമ്മിക്കുന്ന ഈ മ്യൂസിക് ആൽബത്തിന് ജുബൈർ മുഹമ്മദ് ആണ് സംഗീത നിർവ്വഹിച്ചിരിക്കുന്നത്.

അമോൾ ശ്രിവാസ്തവയുടെ ഹിന്ദി കോറസിന് അഭിഷേക് ടാലന്റഡ് വരികളെഴുതി. ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, എഡിറ്റിംഗ് അച്ചു വിജയൻ, കാസ്റ്റിംഗ് ഡിറക്ഷൻ വിശാഖ് പിവി വാർത്താ പ്രചരണം എഎസ. ദിനേശ്, പോസ്റ്റർ ഡിസൈൻസ് അശ്വിൻ ഹരി, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്.

Advertisement