സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ; നാൽവർ സംഘത്തിന്റെ വൈറൽ പോസ്റ്റുമായി പൃഥ്വിയും ജയസൂര്യയും

75

മലയാളത്തിലെ യുവ താരങ്ങളാണ് സൂപ്പർതാരം പൃഥിരാജും, ജയസൂര്യയും, ഇന്ദജിത്തും നരേനും.
ഇവർ നാലുപേരും ഒരുമിച്ച് അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. 2006ൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായി മാറിയിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നായാണ് ക്ലാസ്മേറ്റ്സ് അറിയപ്പെടുന്നത്.

നാലു പേരുടേയും കരിയറിൽ ഏറെ പ്രാധാന്യമുള്ള സിനിമയാണ് ക്ലാസ്മേറ്റ്സ്. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ കാവ്യ മാധവൻ, ബാലചന്ദ്ര മേനോൻ, ജഗതി ശ്രീകുമാർ, രാധിക എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Advertisements

കഴിഞ്ഞ ലോക്ക്ഡൗണിൽ സോഷ്യൽ മീഡിയയിൽ വൈറലായൊരു സ്‌ക്രീൻഷോട്ട് ഉണ്ടായിരുന്നു. മലയാള സിനിമയിലെ നാല് താരങ്ങൾ ഒരുമിച്ചുള്ളൊരു വീഡിയോ കോളിന്റെ സ്‌ക്രീൻ ഷോട്ടായിരുന്നു അത്. പൃഥ്വിരാജും ഇന്ദ്രജിത്തും നരേനും ജയസൂര്യയുമായിരുന്നു അത്.

സിനിമയ്ക്ക് അകത്തും പുറത്തുമെല്ലം വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന നാല് പേർ. ഇപ്പോഴിതാ ആ നാൽവർ സംഘം വീണ്ടുമെത്തിയിരിക്കുകയാണ്. നാൽവർ സംഘത്തിന്റെ വീഡിയോ കോളിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചിരിക്കുന്നത് പൃഥ്വിരാജും ജയസൂര്യയുമാണ്.

രസകരമായ അടിക്കുറിപ്പോടെയാണ് ഇരുവരും ചിത്രം പങ്കുവച്ചിരിക്കുന്നത്. കൊവിഡ് കാലത്തിന് മുമ്പ് സിലിമയിൽ അഫിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഫീകര പ്രവർത്തകർ എന്നായിരുന്നു തങ്ങളുടെ വീഡിയോകോളിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചു കൊണ്ട് ജയസൂര്യ കുറിച്ചത്. അതേസേമയം അൽപ്പം വൈകാരികമായിരുന്നു പൃഥ്വിയുടെ വാക്കുകൾ.

കഴിഞ്ഞ ലോക്ക്ഡൗൺ സമയത്തും ഞങ്ങൾ ഇതുപോലെ ഒരു സ്‌ക്രീൻഷോട്ട് പങ്കുവച്ചിരുന്നു. വ്യത്യാസം എന്തെന്നാൽ ഇക്കുറി കുടുംബത്തോടൊപ്പം സ്വന്തം വീട്ടിലാണ്. കഴിഞ്ഞ തവണ ഉണ്ടായത് പോലെ മരുഭൂമിയുടെ നടുക്ക് അല്ല.

രാജ്യം കഴിഞ്ഞ വർഷത്തേക്കാൾ ഭീകരമായ ഒരവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ഞങ്ങൾ ഇത് എഞ്ചോയ് ചെയ്യുന്നുണ്ടെങ്കിലും അടുത്ത തവണ ഇങ്ങനെ ആവാതിരിക്കട്ടെ. എല്ലാവരും സുരക്ഷിതർ ആയിരിക്കുക എന്നായിരുന്നു പൃഥ്വിയുടെ വാക്കുകൾ.

അതേ സമയം കഴിഞ്ഞ തവണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ പൃഥ്വിരാജ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദാനിലായിരുന്നു. നാളുകളാണ് പൃഥ്വിയും സംഘവും വിദേശത്ത് കുടുങ്ങി കിടന്നത്. സിനിമയുടെ ലൊക്കേഷനിലാകെ കൊവിഡ് ഭീതി നിലനിന്നിരുന്നു.

താരത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുന്ന മകളെ കുറിച്ചുള്ള സുപ്രിയയുടെ കുറിപ്പും വൈറലായിരുന്നു. ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ ബ്ലെസിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

Advertisement