മലയാളം മിനിസ്‌ക്രീൻ പരമ്പരകളുടെ കാര്യത്തിൽ വളരെ പെട്ടന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പൗർണമി തിങ്കൾ. കഴിഞ്ഞ വർഷം ആരംഭിച്ച സീരിയൽ വളരെ കുറച്ച് മാസങ്ങൾക്ക് ഉള്ളിൽ തന്നെ റേറ്റിംഗിൽ മുൻപന്തിയിൽ എത്തിയിരുന്നു. അടുത്തിടെ പരമ്പര അവസാനിച്ചിരുന്നു.
നടി ഗൗരി കൃഷ്ണനാണ് ഈ പരമ്പരയിൽ പൗർണമിയെ അവതരിപ്പിക്കുന്നത്. സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഗൗരിക്ക് സാധിക്കുകയും ചെയ്തു. ഇപ്പോൾ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗൗരി കൃഷ്ണ. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.
പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്.
ഇപ്പോഴിതാ ലോക്ക് ഡൗൺ സമയം ചെയ്ത ഡാൻസ് വീഡിയോ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗൗരി. താരത്തിന്റെ ചടുലമായ ചുവടുകളിൽ ഡാൻസ് വീഡിയോ വളരെയധികം ശ്രദ്ധേയമായിട്ടുണ്ട്.
നിരവധി പ്രേക്ഷകരാണ് കമന്റും ലൈക്കുമായി എത്തിയിട്ടുള്ളത്. ചില ആരാധകർ കമന്റ് ചെയ്തത് ലോക്ക് ഡൗണിൽ മാത്രം കാണുന്ന വീഡിയോ എന്നായിരുന്നു. സീരിയൽ വേഷങ്ങളിലും ഇൻസ്റ്റഗ്രാം ലൈവുകളിലും കണ്ടിട്ടുള്ള ഗൗരിയുടെ കിടിലൻ ഡാൻസ് കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ.
ഇടയ്ക്കിടയ്ക്ക് ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യണമെന്ന് പറയുന്നവരും ലോക്ക് ആയി കിടക്കുമ്പോൾ ആസ്വദിക്കാൻ ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നുവെന്നാണ് ചില ആരാധകർ കമന്റ് ചെയ്യുന്നത്.