ഷർട്ട് ഇടാതെ അമ്മയുടെയും സഹോദരിയുടെയും മുന്നിൽ നടക്കാൻ തന്റെ മകനെ ഞാൻ സമ്മതിക്കാറില്ല; വീട്ടിലെ തന്റെ നിയമങ്ങൾ വെളിപ്പെടുത്തി ഷാരുഖ് ഖാൻ

619

ലോകം മുഴുവൻ ആരാധകരുള്ള സൂപ്പർതാരമാണ് ബോളിവുഡിന്റെ കിങ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ. നിരവധി സൂപ്പർ ഹിറ്റ് സിനിമകളാണ് അദ്ദേഹം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്. പ്രണയ നായകനായും മാസ്സ് ഹീറോയായും എല്ലാം പലതവണ അദ്ദേഹം ആരാധകർക്ക് മുമ്പിൽ എത്തിയിട്ടുണ്ട്

അതേ സമയം സിനിമാ തിരക്കുകൾക്ക് ഇടയിലും തന്റെ കുടുംബവുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന നടനാണ് ഷാരുഖ് ഖാൻ. ബോളിവുഡിന്റെ കിംഗ് ഖാനായി അറിയപ്പെടുമ്പോഴും മക്കളുടെ കാര്യത്തിലും ഭാര്യയുടെ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്താൻ അദ്ദേഹത്തിന് കഴിയാറുണ്ട്.

Advertisements

മൂത്തമകൻ ആര്യൻ ഖാന് ലിംഗസമത്വം പഠിപ്പിക്കുന്നതിന് വേണ്ടി താൻ പറഞ്ഞ് കൊടുത്തിട്ടുള്ള പ്രധാന കാര്യങ്ങൾ തുറന്നു പറയുകയാണ് താരം. ഫെമിനയുമായി നടത്തിയ സംഭാഷണത്തിലാണ് മകൻ ആര്യൻ ഖാനെ വീട്ടിൽ ഷർട്ട് ഇടാതെ നടത്താൻ താൻ സമ്മതിക്കാറില്ലെന്ന് ഷാരുഖ് വ്യക്തമാക്കിയത്.

ഒരു പുരുഷന് അവന്റെ വീട്ടിൽ അമ്മയുടെയും സഹോദരിയുടെയും മറ്റേതെങ്കിലും സ്ത്രീ സുഹൃത്തുക്കളുടെയും മുന്നിലൂടെ ഷർട്ട് ഇല്ലാതെ നടക്കാൻ അവകാശമില്ല. എപ്പോഴും ഒരു ടി ഷർട്ടെങ്കിലും ധരിക്കണമെന്ന് ഞാൻ ആര്യനോട് പറയാറുണ്ട്. ഇത് തന്റെ മകനെ ലിംഗസമത്വം പഠിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് കൂടി ഷാരുഖ് വ്യക്തമാക്കുന്നു.

നിങ്ങളുടെ അമ്മ, മകൾ, സഹോദരി, മറ്റ് സ്ത്രീ സുഹൃത്തുക്കൾ എന്നിവരെ വസ്ത്രമില്ലാതെ കാണുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നുവെങ്കിൽ അവരും നിങ്ങളെ ഷർട്ട് ധരിക്കാതെനടക്കുന്നത് സ്വീകരിക്കണമെന്നുണ്ടോ? സ്തനങ്ങൾ ഉണ്ടോ ഇല്ലയോ എന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ല.

ഒരു പെൺകുട്ടിയ്ക്ക് ചെയ്യാൻ പാടില്ലെന്ന് പറയുന്നത് അവരും ചെയ്യരുതെന്നും ഷാരുഖ് പറയുന്നു.
മുൻപ് മകന് ആര്യൻ എന്ന് പേരിടാനുള്ള കാരണത്തെ കുറിച്ചും ഷാരുഖ് വെളിപ്പെടുത്തിയിരുന്നു. ഞങ്ങൾ മകന് ആര്യൻ എന്നൊരു പേരിട്ടു എന്നെയുള്ളു. ആ പേര് പറയുമ്പോഴുള്ള സൗണ്ട് തനിക്ക് ഇഷ്ടപ്പെട്ടിരുന്നു.

ഒരു പെൺകുട്ടിയോട് അവന്റെ പേര് ആര്യൻ ഖാൻ ആണെന്ന് പറയുമ്പോൾ അവൾ അവനിൽ ആകൃഷടയാവുമെന്ന് തോന്നി. കാഴ്ചയിൽ ആര്യൻ എന്നെയും ഗൗരിയെയും പോലെയാണ്. യഥാർഥത്തിൽ ഞാനും ഗൗരിയും തമ്മിൽ കാഴ്ചയിൽ ഒരുപാട് സാമ്യമുണ്ട്.

ഞങ്ങൾ രണ്ട് പേരുടെയും വലിയ കണ്ണുകളാണ്, കട്ടിയുള്ള ചുണ്ടുകളാണ്. ബാക്കി എനിക്കറിയില്ല. പക്ഷേ എന്റെ എക്സ്പ്രഷനുകളാണ് അവന് കിട്ടിയിട്ടുള്ളതെന്നും ഷാരൂഖ് പറയുന്നു.

Advertisement