തെലുങ്ക് താരം ചിരഞ്ജീവി ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പർ താരങ്ങളിൽ ഒരാളാണ്. ഒരു മലയാള സിനിമയിൽ പോലും ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ചിരഞ്ജീവി ഏറെ സുപരിചിതനാണ്.
ചിരഞ്ജീവി നായകനായ നിരവധി തെലുങ്ക് ചിത്രങ്ങൾ ഒരുകാലത്ത് മലയാളത്തിൽ മൊഴിമാറ്റി എത്തിയിരുന്നു. ഒരു വലിയ ഒരു ആരാധകവൃന്ദം തന്നെ അക്കാല കേരളത്തിൽ ചിരഞ്ജീവിക്ക് ഉണ്ടായിരുന്നു.
യുവ നടനായ രാം ചരൺ തേജ ചിരഞ്ജീവിയുടെ മകനാണ്. തെലുങ്കിൽ ഉള്ളതുപോലെ തന്നെ മലയാളത്തിലും അത്യാവശ്യം ഫാൻസ് രാം ചരൺ തേജ. എന്നാൽ രാം ചരൺ തേജയ്ക്ക് രണ്ടും സഹോദരിമാർ കൂടി ഉണ്ട. മൂത്ത സഹോദരിയുടെ പേര് ശ്രീജ എന്നും ഇളയ സഹോദരിയുടെ പേര് സുസ്മിത എന്നാണ്.
അതേ സമയം ചിരഞ്ജീവിയുടെ മൂത്ത മകൾ ശ്രീജ കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയത് മുമ്പ് വലിയ വാർത്തയായിരുന്നു. സിനിമയ്ക്കൊപ്പം തന്നെ ചിരഞ്ജീവി രാഷ്ട്രീയത്തിലും തിളങ്ങി നിന്നിരുന്ന കാലത്തായിരുന്നു അത്.
കാമുകന് ഒപ്പം ഒളിച്ചോടുമ്പോൾ 19 വയസ്സ് മാത്രമായിരുന്നു ശ്രീജയുടെ പ്രായം. 2007 ലായിരുന്നു ശ്രീജ വീട്ടിൽ നിന്നും ഒളിച്ചോടി പോയത്. സിരീഷ് ഭരദ്വാജ് എന്നായിരുന്നു കാമുകന്റെ പേര്. മാധ്യമങ്ങളെ മുഴുവൻ അറിയിച്ചുകൊണ്ട് ആയിരുന്നു ഇവർ വിവാഹം കഴിച്ചത്.
ഹൈദരാബാദ് അടുത്തുള്ള ആര്യസമാജം ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. 2009 വർഷത്തിന് ഇരുവർക്കും ഒരു പെൺകുട്ടി ജനിക്കുകയും ചെയ്തു. നിവൃതി എന്നാണ് ഇവരുടെ കുട്ടിയുടെ പേര്. എന്നാൽ പിന്നീട് ഇവരുടെ ജീവിതം മാറി മറയുകയായിരുന്നു. 2011 മാർച്ച് മാസത്തിൽ ഭർത്താവിന് എതിരെ ശ്രീജ ഒരു പരാതി നൽകി.
സ്ത്രീധനപീഡനം ആലോചിച്ചുകൊണ്ടിരുന്നു പരാതി നൽകിയത്. അതേ വർഷം തന്നെ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു. പിന്നീട് ചിരഞ്ജീവി മക്കളെയും കൊച്ചുമകളെയും സ്വന്തം വീട്ടിൽ കയറ്റുകയും ചെയ്തു.
കോടതി മകളെ അമ്മയ്ക്കൊപ്പം വിടുകയും ചെയ്തു. പിന്നീട് 2016 വർഷത്തിൽ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു ശ്രീജ. കുട്ടിക്കാല സുഹൃത്തായ കല്യാൺ ദേവിനെ ആണ് ശ്രീജ പിന്നീട് വിവാഹം കഴിച്ചത്.