സീരിയലിലേക്കുള്ള തിരിച്ചുവരവിൽ എട്ടിന്റെ പണികിട്ടി മേഘ്‌നാ വിൻസെന്റ്, ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി താരം

5925

മലയാളികളായ ടെലിവിഷൻ പ്രേക്ഷരുടെ മുന്നിലേക്ക് ഇടതടവില്ലാതെ സൂപ്പർഹിറ്റ് സീരിയലുകൾ എത്തിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. ഈ ചാനലിൽ മുമ്പ് സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയായിരുന്നു ചന്ദനമഴ എന്ന സീരിയൽ.

ഈ പരമ്പരയിലെ അമൃത എന്ന കഥാപത്രമായി എത്തി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മേഘ്‌ന വിൻസെന്റ്. സ്വന്തം പേരിനെക്കാളും അമൃത എന്ന പേരിലാണ് താരം പ്രേക്ഷകർക്ക് സുപരിചിതയായത്.

Advertisements

അതേ സമയം മികച്ച പ്രേക്ഷക പ്രീതി നേടിയ പരമ്പരയായ ചന്ദനമഴയ്ക്ക് ശേഷം താരം അഭിനയത്തിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. ഇപ്പൊൾ സി കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റർ ഹിറ്റ്‌ലർ എന്ന പുതിയ പരമ്പരയിലൂടെ മേഘ്‌ന മടങ്ങിയെത്തിയിരിക്കുകയാണ്.

ഈ പരമ്പരക്ക് വേണ്ടി നവവധുവിന്റെ രൂപത്തിൽ താരം അണിഞ്ഞൊരുങ്ങിയ ചിത്രങ്ങൾ നേരത്തെ തന്നെ വൈറലായിരുന്നു. ചന്ദന മഴയിൽ നിന്ന് ഏറെ വ്യത്യസ്തമായ പരമ്പരയും കഥാപാത്രവും ആണ് ഇതെന്ന് താരം വ്യക്തമായിരുന്നു. അമൃത ഒരു പച്ച പാവം ആയിരുന്നെങ്കിൽ ഇതിൽ ഒരു തനി കുറുമ്പി ആണ് കേന്ദ്ര കഥാപാത്രം.

ജ്യോതി എന്നാണ് മിസ്റ്റർ ഹിറ്റ്‌ലറിൽ മേഘ്‌നയുടെ പുതിയ കഥാപാത്രത്തിൻറെ പേര്. സ്വന്തം യൂട്യൂബ് ചാനൽ ഒക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് താരമിന്ന്. പുതിയ പരമ്പരയിലെ ഷാനവാസ് ഷാനു ആണ് നായകനായി എത്തുന്നത്.

വളരെ വിജയകരമായി മുന്നോട്ടു പോവുകയാണ് പരമ്പര എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ അതിനിടയിൽ സംഭവിച്ച ഒരു കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ്. മിസ്റ്റർ ഹിറ്റ്‌ലർ പരമ്പരയുടെ ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റിയിരിക്കുകയാണ് മേഘ്‌ന വിൻസെന്റിന്.

താരം തന്നെയാണ് ഇതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയത്. ആശുപത്രിയിൽ നിന്ന് താരം തന്നെ പുറത്തുവിട്ട ഒരു വീഡിയോയിലൂടെയാണ് പുറം ലോകം സംഭവം അറിയുന്നത്. വീഡിയോയിൽ താരം പറയുന്നത് ഷൂട്ടിങ്ങിനിടയിൽ ഒരു ചെറിയ ആക്‌സിഡന്റ് പറ്റി എന്നാണ്.

താരം സ്‌കൂട്ടറിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കാൽമുട്ടിനും കൈക്കും പരിക്കുണ്ട് താരത്തിന്. വീഡിയോയിൽ ഒരു നേഴ്‌സ് താരത്തിന്റെ മുറിവുകൾ ഡ്രസ്സ് ചെയ്യുന്നത് കാണുവാൻ സാധിക്കും. തന്നെ പരിചരിച്ച നഴ്‌സുമാരോട് നന്ദി പറയുന്നുണ്ട് താരം. ഇതിനുപുറമെ ഒരു ടീടീ കൂടെ എടുത്ത ശേഷമാണ് താരം ഹോസ്പിറ്റൽ വിട്ടതെന്നും താരം പറയുന്നു.

Advertisement