സ്വന്തമല്ലാതിരുന്നിട്ടും നന്മയെ തിരിച്ചറിഞ്ഞ ഒരു അമ്മയും, ആ അമ്മയെ നെഞ്ചോട് ചേർത്ത ഒരു മകളും, വൈറലായി കാവ്യ മാധവനും മീനൂട്ടിയും

1475

ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ നമ്പർ വൺ നായികയായി മാറിയ കാവ്യ മാധവനെ
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബാലതാരത്തിൻനിന്നും നായികയിലേക്കും അവിടുന്ന് സൂപ്പർനായികയിലേക്ക് ഞൊടിയിലാണ് കാവ്യ ചുവട് വെച്ചത്.

മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്കും യുവ നിരയ്ക്കും ഒപ്പം ഒരേ പോലെ തിളങ്ങി കാവ്യ. എന്നിരുന്നാലും ദിലീപ് കാവ്യാ മാധവൻ ജോഡി പ്രേക്ഷകർ ഏറ്റെടുന്ന ഒരു കൂട്ടുകെട്ടായിരുന്നു. അതേ സമയം ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് കാവ്യ മാധവൻ. ദിലീപിന്റെയും കാവ്യ മാധവന്റേയും രണ്ടാം വിവാഹമായിരുനന്നു അത്.

Advertisements

Also Read
ഞാനിപ്പോൾ ഒന്ന് ഒതുങ്ങിയിട്ടുണ്ട്, കൺട്രോൾഡ് ആയി മാത്രമാണ് സംസാരിക്കുന്നത്, അത്യാവശ്യം അഭിനയിക്കുന്ന ഒരു നടിയാണെന്ന് തെളിയിക്കണം: ഗായത്രി സുരേഷ്

ഇപ്പോൾ കുടുംബമാണ് കാവ്യാ മാധവന്റെ ലോകം. ദിലീപ് കാവ്യ ദമ്പതികൾക്ക് മൂന്നു വയസ്സുള്ള ഒരു മകളുമുണ്ട് മഹാലക്ഷ്മി. കൂടാതെ ദിലീപിന് ആദ്യ ഭാര്യയായ മഞ്ജു വാര്യരിൽ ഉണ്ടായ മകൾ മീനാക്ഷിയുടെ കാവ്യക്ക് ഒപ്പമാണ്. അടുത്തിടെ ദീലീപിന്റെ ആത്മാർത്ഥ മിത്രമായ നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിന് എത്തിയ കാവ്യയുടേയും ദിലീപ് ചിത്രങ്ങൾ വൈറലായിരുന്നു.

ആരാധകർ ആഘോഷത്തോടെ ഏറ്റെടുത്ത ചിത്രങ്ങളായിരുന്നു ദിലീപിന് സഹോദര തുല്യനായ നാദിർഷയുടെ മകൾ ഐഷയുടം വിവാഹത്തിനെടുത്ത ഫോട്ടകൾ ല്ലൊം. ഇതുമാത്രമല്ല ദിലീപും കാവ്യാ മാധവനും ഒന്നിച്ചുള്ള അപൂർവ നിമിഷങ്ങൾ പകർത്തിയ ചിത്രങ്ങൾ ഒക്കെ തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോൾ ഏതാണ്ട് 5 വർഷം കഴിഞ്ഞിരിക്കുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട്. ഇവരെ കൂടാതെ ഏറെ ആരാധകരുള്ള മറ്റൊരു വ്യക്തിയാണ് ആണ് ദിലീപിൻറെയും മഞ്ജുവിന്റെയും മകളായ മീനാക്ഷി. സിനിമയിൽ ഇതുവരെ അഭിനയിക്കാഞ്ഞിട്ട് പോലും ഒട്ടേറെ ആരാധകരുണ്ട് മീനൂട്ടിക്ക്.

നാദിർഷയുടെ മകളുടെ വിവാഹ ചടങ്ങിലെ മീനുട്ടിയുടെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. പ്രശസ്ത നടി നമിതയോടു കൂടെയുള്ള നൃത്തം വൈറൽ ആവുകയും ചെയ്തു. മീനൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നമിത.

ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ കാവ്യയും മീനുട്ടിയും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. കുറവുകൾ ഉണ്ടായിട്ടും തന്നിലെ നന്മയെ തിരിച്ചറിഞ്ഞ ഒരു അമ്മയും, ആ അമ്മയെ നെഞ്ചോട് ചേർത്ത ഒരു മകളും എന്നെ ക്യാപ്ഷനോടു കൂടിയാണ് ചിത്രം ആണ് വൈറലാകുന്നത്.

Also Read
കൂടെ അഭിനയിച്ച ആ നടിയോട് പ്രണയം തോന്നി, പക്ഷേ പറഞ്ഞില്ല എന്നാൽ ആൾക്ക് അത് മനസിലായിട്ടുണ്ടാവും: ഉണ്ണി മുകുന്ദൻ

കാവ്യ മാധവൻ ഫാൻസ് പേജിലൂടെയാണ് ഈ ചിത്രം പുറത്തു വന്നത്. നിരവധി പേരാണ് ചിത്രത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് എത്തുന്നത്. ആരാധകർ മീനുട്ടിയോട് സ്ഥിരമായി ചോദിക്കുന്ന ഒന്നാണ് സിനിമയിലേക്ക് വരുന്നുണ്ടോ എന്നത്. എന്നാൽ മീനുട്ടിയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഇതിനെക്കുറിച്ച് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. ചെന്നെയിൽ മെഡിസിന് പഠിക്കുകയാണ് മീനുട്ടി ഇപ്പോൾ.

Advertisement