സൂപ്പർഹിറ്റ് പരമ്പരകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് പാടാത്തെ പൈങ്കിളി. കൺമണിയുടേയും ദേവയുടേയും ജീവിതത്തിലൂടെയാണ് ഈ പരമ്പര കടന്നു പോകുന്നത്. ഇതിലെ കഥാപാത്രങ്ങളെല്ലാം ആരാധകരുടെ പ്രിയങ്കരരാണ്.
അതേ സമയം പുതുമുഖ താരങ്ങളായിരുന്ന മനീഷയും സൂരജ് സണ്ണുമാണ് പാടാത്തെ പൈങ്കിളിയിൽ ദേവയും കൺമണിയുമായി എത്തിയത്. പുതുമുഖങ്ങളായിരുന്നുവെങ്കിലും വളരെ പെട്ടെന്ന് തന്നെ ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു.
പക്ഷേ പാടാത്ത പൈങ്കിളിയിൽ നിന്നും നടൻ സൂരജ് സണിന്റെ പിൻമാറ്റം ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു നടൻ സിരിയലിൽ നിന്ന് പിൻമാറിയത്. നടന്റെ പിൻമാറ്റം ആരാധകർക്ക് അംഗീകരിക്കൻ കഴിഞ്ഞിട്ടില്ല. തിരികെ വരണമെന്നാണ് ആരാധകർ പറയുന്നത്.
കഴിഞ്ഞ ദിവസം സീരിയലിൽ നിന്ന് പിൻമാറിയതിനെ കുറിച്ച് സൂരജും വെളിപ്പെടുത്തിയിരുന്നു. എന്നാൽ വ്യക്തമായ കാരണം പറഞ്ഞിരുന്നില്ല. തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് നൽകിയ കമന്റിലൂടെയാണ് സൂരജ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
എല്ലാവരും ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കുറച്ച് സമയം ആവശ്യമാണ് എന്ന് കഴിഞ്ഞദിവസം സൂരജ് പറഞ്ഞിരുന്നു. ആ സമയം എനിക്ക് തരണം നിങ്ങൾ നിങ്ങളുടെ ചോദ്യം ഞാൻ കാണാതെ പോകുന്നതല്ല എന്നായിരുന്നു നടന്റ മറുപടി.
എത്ര സമയമെടുത്താലും ദേവയായി തിരിച്ചുവരണമെന്നാണ് ആരാധകർ നടന്റെ കമന്റിന് മറുപടിയായി പറയുന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ടാണ് സൂരജ് പരമ്പരയിൽ നിന്ന് മാറിയതെന്നാണ് സീരിയൽ അധികൃതർ പറയുന്നത്. എന്നാൽ സൂരജ് വരുന്നത് വരെ കാത്തിരിക്കാമെന്നാണ് ആരാധകരുടെ ഭാഷ്യം.
അതേസമയം നടൻ തിരികെ ദേവയായി എത്താതെ ഇനി പരമ്പര കാണില്ലെന്നും ഒരു വിഭാഗം ആരാധകർ പറയുന്നുണ്ട്. സൂരജിന്റെ പിൻമാറ്റത്തോടൊപ്പം തന്നെ ഇനി ദേവയായി എത്തുന്ന നടനെ കുറിച്ചുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ കനക്കുകയാണ്.
നടൻ ശ്രീനിഷാകും ഇനി ദേവയായി എത്തുന്നതെന്നാണ് ആരാധകർ പറയുന്നത്. കാരണം ശ്രീനീഷ് അഭിനയിച്ചിരുന്നു സീ കേരളം സംപ്രേക്ഷണം ചെയ്ത സത്യ എന്ന പെൺകുട്ടി അവസാനിച്ചിരിക്കുകയാണ്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റൊമാന്റിക് ഹീറോയും കൂടിയാണ് ശ്രീനീഷ്.
നടന്റെ പേര് ഉയരുമ്പോൾ മറ്റു ചിലർ ഈ സാധ്യത തള്ളിയിരിക്കുകയാണ്. പെട്ടെന്ന് ഈ കഥപാത്രത്തിലേയ്ക്ക് മറ്റൊരാളെ കൊണ്ട് വരില്ലെന്നാണ് പറയുന്നത്. കരാണം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സീരിയൽ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.
എന്നാൽ സൂരജിന് പകരം ഒരു പുതുമുഖത്തെയായിരിക്കും കൊണ്ട് വരുകയെന്നും ആരാധകർ പറയുന്നു. എന്നാൽ ഇതു സംബന്ധമായ ഒരു അറിയിപ്പും ഇത് വരെ സീരിയൽ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.