മലയാള സിനിമാ ലോകത്തേയും ആരാധകരേയും ദുഖത്തിലാഴ്ത്തിയതായുന്നു കഴിഞ്ഞ ദിവസം അന്തരിച്ച് പ്രമുഖ സിനിമാ രചയിതാവ് ഡെന്നീസ് ജോസഫിന്റെ വിയോഗം. മലയാള സിനിമയിൽ മമ്മൂട്ടിയേയും മോഹൻലാലിനേയും താരരാജാക്കൻമാർ ആക്കിയത് ഡെന്നീസ് ജോസഫിന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങൾ ആയിരുന്നു.
മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർഹിറ്റികളുടേയും രചയിതാവായ ഡെന്നീസ് ജോസഫ് ആദ്യമായി
സംവിധാനം ചെയ്ത സിനിമയായിരുന്നു മനു അങ്കിൾ. ആദ്യ ചിത്രത്തിൽ തന്നെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, തമിഴകത്തെ സൂപ്പർതാരം ത്യാഗരാജൻ എന്നിവരെ ഒന്നിച്ച് കൊണ്ടുവന്ന സംവിധായകനാണ് ഡെന്നിസ് ജോസഫ്.
ആ ചിത്രത്തിന് ദേശീയ അവാർഡ് കിട്ടിയപ്പോൾ സഭാകമ്പം കാരണം അത് വാങ്ങാൻ പോകാതെ മടികാട്ടിയ ആളായിരുന്നു ഡെന്നിസ് ജോസഫ്. മനി അങ്കിളിൽ കുട്ടികൾ പ്രധാന കഥാപാത്രങ്ങൾ ആയി വന്നപ്പോൾ നായക വേഷത്തിൽ മമ്മൂട്ടിയുെ അതിഥി വേഷത്തിൽ മോഹൻലാലും ക്ലൈമാക്‌സിൽ മാത്രം എത്തുന്ന ഒരു ഹാസ്യ കഥാപാത്രമായി സുരേഷ് ഗോപിയും അഭിനയിച്ചു.
ചിത്രത്തിലെ വില്ലനായി എത്തിയത് അന്ന് തമിഴകത്തെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്ന ത്യാഗരാജൻ ആയിരുന്നു. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും സംസ്ഥാന ചലച്ചിത്ര അവാർഡും ആ ചിത്രം നേടിയെടുത്തു.
എന്നാൽ ഡെന്നിസ് ജോസഫ് യഥാർത്ഥത്തിൽ ആദ്യമായി സംവിധാനം ചെയ്യാൻ തുടങ്ങിയ ചിത്രം അതായിരുന്നില്ല. വെണ്മേഘ ഹംസങ്ങൾ എന്നു പേരിട്ട ഒരു ചിത്രമായിരുന്നു അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യാൻ ആരംഭിച്ചത്. മമ്മൂട്ടി, രജനികാന്ത്, സുരേഷ് ഗോപി, ത്യാഗരാജൻ, സുഹാസിനി, സുമലത എന്നിവർ ഉൾപ്പെടുന്ന വമ്പൻ താരനിര ആയിരുന്നു ആ ചിത്രത്തിൽ ഉണ്ടായിരുന്നത്.
ഗൾഫ് യുദ്ധം കാരണം ചിത്രീകരണം പാതിവഴിയിൽ ഉപേക്ഷിച്ചു. ആ സിനിമയുടെ കാസ്റ്റിങ് മലയാളത്തിന് ഇന്നും സ്വപ്നമാണ്. മമ്മൂട്ടി, രജനി കാന്ത്, സുരേഷ് ഗോപി, ത്യാഗരാജൻ, സുഹാസിനി, സുമലത എന്നിങ്ങനെ എക്കാലത്തെയും സൂപ്പർ സ്റ്റാറുകളായിരുന്നു അഭിനയിക്കേണ്ടിരുന്നത്. എന്നാൽ ഗൾഫ് യുദ്ധം കാരണം അത് പാതിയിൽ മുടങ്ങി.
അന്ന് മമ്മൂട്ടിയുടെ ഡേറ്റ് നഷ്ടമാകാതിരിക്കാനാണ് മനു അങ്കിൾ പെട്ടെന്ന് എഴുതിയത്. അത് വലിയ വിജയവുമായി. ദേശീയ അവാർഡും കൂടെപ്പോന്നു. ഡെന്നീസ് ജോസഫ് എന്ന ഹിറ്റ്‌മേക്കറുടെ വിയോഗത്തോടെ അത് മലയാളത്തിന് വലിയ നഷ്ടമെന്നുറപ്പ്.
മമ്മൂട്ടിയാണ് ഈയിടെയാണ് ഡെന്നിസിന്റെ ഓർമകളുടെ പുസ്തകം പ്രകാശനം ചെയ്തത്. പുതിയ സിനിമ എന്ന സ്വപ്നവും പാതിവഴിയിലാക്കിയാണ് മടക്കം. അതേ സമയം മനുഅങ്കിളിന് ശേഷം മോഹൻലാൽ നായകനായ അപ്പു, മമ്മൂട്ടിയുടെ അഥർവം, മനോജ് കെ ജയൻ നായകനായ അഗ്രജൻ, സായ് കുമാർ അഭിനയിച്ച തുടർക്കഥ എന്നീ ചിത്രങ്ങളും ഡെന്നിസ് ജോസഫ് സംവിധാനം ചെയ്തു.
ഒമർ ലുലു ഒരുക്കുന്ന ബാബു ആന്റണി ചിത്രം പവർ സ്റ്റാറിലൂടെ ഈ വർഷം ശക്തമായി തിരിച്ചു വരാനുള്ള ഒരുക്കത്തിലായിരുന്നു ഡെന്നീസ് ജോസഫ്. അപ്പോഴാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിയോഗം ഉണ്ടായത്.