സിനിമയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സഹതാരം ഇതാണ്: വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

60

രജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിലുടെ അഭിനയയരംഗത്തേക്ക് എത്തി പിന്നീട് മലയാള സിനിമയിലെ യൂവ സൂപ്പർതാരവും നിർമ്മാതാവും സംവിധായകനും ആയി മാറിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. ആദ്യ സിനിമ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി ആണെങ്കിലും രഞ്ജിത്തിന്റെ നന്ദനം എന്ന രണ്ടമാത്തെ ചിത്രം ആണ് പൃഥ്വിരാജിനെ മലയാള സിനിമയിൽ അയാളപ്പെടുത്തിയത്.

മലയാളത്തിന് പിന്നാലെ തമിഴിലും ബോളിവുഡിലും എല്ലാം എല്ലാം തന്റെ സാന്നിധ്യം അറിയിച്ച പൃഥ്വിരാജിന് ആരാധകരും ഏറെയാണ്. അതേ സമയം നൂറിലേറെ ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ പൃഥ്വിരാജ് ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ പ്രിയപ്പെട്ട സഹതാരങ്ങളിൽ ഒരാളെ കുറിച്ചു സംസാരിക്കുകയാണ്.

Advertisements

നടൻ ബിജു മേനോൻ ആണ് ആ പ്രിയപ്പെട്ട സഹതാരമെന്നും അതിനു കാരണം അദ്ദേഹത്തോടൊപ്പം കുറച്ചു ദിവസം നമ്മൾ ചെലവഴിക്കുമ്പോൾ നമ്മുക്ക് ലഭിക്കുന്ന പോസിറ്റീവ് എനര്ജിയും സന്തോഷവുമാണ് എന്നും പൃഥ്വിരാജ് പറയുന്നു. എത്ര സന്തോഷവാനാണ് അദ്ദേഹം എന്നത് കാണുമ്പോൾ ചെറിയ അസൂയയും ഉണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

സച്ചി സംവിധാനം ചെയ്ത അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളിലൂടെ ആണ് പൃഥ്വിരാജ് ബിജു മേനോൻ ടീമിന്റെ കൂട്ടുകെട്ടിന്റെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റവും കൂടുതൽ കണ്ടറിഞ്ഞത്. ബിജു മേനോനെ കൂടാതെ പൃഥ്വിരാജ് ഏറ്റവും കൂടുതൽ സമയം ചെലവിടാൻ ഇഷ്ടപ്പെടുന്ന സഹതാരങ്ങൾ മോഹൻലാൽ, മുരളി ഗോപി എന്നിവരാണ്. ഇരുവരുടെയും കടുത്ത ആരാധകൻ കൂടിയാണ് പൃഥ്വിരാജ്

അതേ സമയം കൈ നിറയെ ചിത്രങ്ങളുമായി ഇപ്പോൾ തിരക്കിലാണ് പൃഥ്വിരാജ്. കുരുതി, തീർപ്പ്, കോൾഡ് കേസ്, ഭ്രമം എന്നിവയാണ് ഒരുപാട് വൈകാതെ റീലീസ് ചെയ്യാനുള്ള പൃഥ്വിരാജ് ചിത്രങ്ങൾ. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, ബ്ലസ്സി ഒരുക്കുന്ന ആട് ജീവിതം, ഷാജി കൈലാസ് ഒരുക്കുന്ന കടുവ, ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ജനഗണമന എന്നിവയും തീർക്കാൻ ബാക്കിയുള്ള ചിത്രങ്ങളാണ്.

ഇവ കൂടാതെ പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഒട്ടേറെ ചിത്രങ്ങൾ പല സംവിധായകരും പ്രഖ്യാപിച്ചിട്ടുമുണ്ട്. കാളിയൻ, വിലായത് ബുദ്ധ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ അങ്ങനെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

കൂടാതെ ലുസിഫർ എന്ന മോഹൻലാൽ ചിത്രമൊരുക്കി സംവിധായകനായി കൂടി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് അടുത്ത വർഷം അതിന്റെ രണ്ടാം ഭാഗവും മോഹൻലാലിനെ നായകനാക്കി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. എംപുരാൻ എന്നാണ് ലൂസിഫറിന്റെ രണ്ടാംഭാഗത്തിന് നൽകിയിരിക്കുന്ന പേര്.

Advertisement