കാണാൻ കൊള്ളില്ലെന്ന് പറഞ്ഞ് ഇൻസെൾട്ട് ചെയ്ത് മാറ്റി നിർത്തിയവരുണ്ട്, ഒരുപാട് രാത്രികളിൽ ഉറങ്ങാതെ കിടന്ന് കരഞ്ഞിട്ടുണ്ട്: കുടുംബവിളക്കിലെ ‘ശീതൾ’ അമൃതാ നായർ

192

മലയാളി കുടുംസദസ്സുകൾക്ക് നിരവധി സൂപ്പർ ഹിറ്റ് സീരിയലുകൾ സമ്മാനിക്കുന്ന ഏഷ്യാനെറ്റ് ചാലനിൽ വിജയകരമായി സംപ്രേഷണം തുടരുന്ന മറ്റൊരു സൂപ്പർഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്.
സമകാലിക കുടുംബ ബന്ധങ്ങളിലെ മൂല്യച്യുതിയെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

തൻമാത്ര എന്ന മോഹൻലാൽ സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തി പ്രശസ്ത നടി മീരാ വാസുദേവാണ് പരമ്പരയിൽ നായകയായ സുമിത്രയെ അവതരിപ്പിക്കുന്നത്. സുമിത്രയുടെ മകളായ ശീതൾ ആണ് ഈ പര്‌നപരയിലെ മറ്റൊരു പ്രധാന കഥാപാത്രം.

Advertisements

ശീതളിനെ അവതരിപ്പിച്ച് കൈയ്യടി നേടുന്നത് അമൃത നായർ എന്ന താരമാണ്. സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് അമൃത നായർ. ഇപ്പോഴിതാ ഒരു കാലത്ത് തന്നെ തള്ളിപ്പറഞ്ഞവരെല്ലാം ഇന്ന് തന്നെ അംഗീകരിക്കുകയാണെന്നും ഒരുപാട് കഷ്ടപ്പെട്ടാണ് കലാരംഗത്ത് താൻ എത്തിയതെന്നും പറയുകയാണ് നടി അമൃത.

കേരളകൗമുദി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ചെറുപ്പം മുതലേ അഭിനയം ഇഷ്ടമായിരുന്നെങ്കിലും എങ്ങനെയാണ് സിനിമാ സീരിയൽ രംഗത്തേക്ക് എത്തിച്ചേരുകയെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും അമൃത പറയുന്നു.

ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയലിൽ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അമൃതയിപ്പോൾ. ഇനി തന്റെ അടുത്തലക്ഷ്യം സിനിമയാണെന്നും അമൃത പറയുന്നു. ഈ രംഗത്തേക്ക് വന്നപ്പോൾ എനിക്ക് ഒരു പിന്തുണയും ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പോലും വളരെ മോശമായി സംസാരിച്ചുവെന്നും അമൃത പറയുന്നു.

സിനിമയിലും സീരിയലിലും എത്തിയാൽ പിന്നെ പെൺകുട്ടികളുടെ ജീവിതം തീർന്നുവെന്നാണല്ലോ പൊതുവെ എല്ലാവരും കരുതുതുന്നത്. എനിക്ക് അത്തരത്തിലുള്ള മോശം അനുഭവങ്ങൾ ഒന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ഇന്നിപ്പോൾ നാട്ടിൽ പോകുമ്പോൾ എല്ലാവർക്കും വലിയ കാര്യമാണ്.

അവരൊക്കെ അഭിമാനത്തോടെ പറയാറുണ്ട് ശീതൾ സ്വന്തം കുട്ടിയാണെന്നൊക്കെ. ഞാൻ കരുതിയിരുന്നത് ഈ ലോകത്ത് ഏറ്റവും ഈസിയായിട്ടുള്ള ജോലി അഭിനയമാണെന്നാണ്. പക്ഷേ അതിലേക്ക് എത്തിയപ്പോഴല്ലേ അത്ര എളുപ്പമുള്ള പണിയല്ല എന്ന് മനസിലാകുന്നത്. തുടക്കത്തിൽ ഒരുപാട് വഴക്ക് കിട്ടിയിട്ടുണ്ട്.

അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് നല്ലതുപോലെ ഇൻസൾട്ട് ചെയ്തിട്ടുണ്ട്. കാണാൻ കൊള്ളില്ലെന്ന് പറഞ്ഞ് മാറ്റി നിറുത്തിയിട്ടുണ്ട്. ഇപ്പോൾ അവർക്കൊക്കെ മറുപടി കൊടുക്കാൻ കഴിഞ്ഞത് കുടുംബവിളക്കിലൂടെയാണ്. അന്നൊക്കെ എത്രയോ രാത്രികളിൽ ഉറങ്ങാതെ കരഞ്ഞുകിടന്നിട്ടുണ്ട്. വേദനിച്ചപ്പോഴൊക്കെ മനസിൽ ഉറപ്പിച്ചിരുന്നു എന്റെ ദിവസം വരുമെന്ന്.

ഇപ്പോൾ അന്ന് വേദനിപ്പിച്ചവരാണ് അഭിനന്ദിക്കുന്നത്. അതിനെല്ലാം ദൈവത്തിനോടാണ് നന്ദി പറയുന്നത്. ഡാൻസോ പാട്ടോ ഒന്നും പഠിച്ചിട്ടില്ല. എന്നിട്ടും ഈ ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കാൻ പറ്റുന്നത് ഭാഗ്യവും ദൈവാനുഗ്രഹവും കൊണ്ടാണ്.

തുടക്കക്കാലത്ത് ഓരോ കഥാപാത്രത്തിനും വേണ്ട ഡ്രസും ഓർണമെന്റ്സും ഒക്കെ സംഘടിപ്പിക്കണം. അന്ന് അതിനൊന്നുമുള്ള പൈസയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതെല്ലാം മാറി. ഇനി നല്ലൊരു സിനിമയുടെ ഭാഗമാകണമെന്നുണ്ടെന്നും അമൃത വെളിപ്പെടുത്തുന്നു.

Advertisement