സിനിമയിൽ പുരുഷന്മാർക്ക് മാത്രം പറ്റിയ ഒന്നല്ല കോമഡി മറിച്ച് സ്ത്രീകൾക്കും അതിഗംഭീരമായി ഇതിൽ തിളങ്ങാൻ സാധിക്കും എന്ന് തെളിയിച്ചു തന്ന നിരവധി താരങ്ങളുണ്ട് മലയാളത്തിൽ. കെപിഎസി ലളിത, ഉർവശി, ഫിലോമിന, സുകുമാരി അമ്മ, ബിന്ദു പണിക്കർ അങ്ങനെ നിരവധി മലയാളം നടിമാർ ഇതിന് ഉദാഹരണമാണ്.
ഇന്നും മലയാളത്തിൽ ഓർത്തിരിക്കുന്ന മനോഹരമായ കോമഡി കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രികൾ കൂടിയാണ് ഇവർ. ഇതിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നടി ബിന്ദു പണിക്കർ. കുശുമ്പിയായും, അത്യാർത്തിയുള്ളവളായും, അമ്മയായും, സഹോദരിയായും, ഭാര്യയായും, ഒക്കെ വ്യത്യസ്ത വേഷങ്ങളിൽ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള നടി കൂടിയാണ് ബിന്ദുപണിക്കർ.
കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ അച്ഛൻ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയും ആയിരുന്നു. ദാമോദര പണിക്കരുടേയും നീനയുടേയും മകളായാണ് താരം ജനിച്ചത്. പ്രണയ വിവഹമായിരുന്നു പണിക്കർ വിഭാഗത്തിൽ പെട്ട അച്ഛന്റേയും ക്രിസ്ത്യാനിയായ അമ്മടുടേയും. ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു ബിന്ദു പണിക്കരുടെ അച്ഛൻ.
ഫാർമസിസ്റ്റ് ഡിപ്ലോമ പാസ്സായിട്ടുള്ള ബിന്ദപപണിക്കർ മികച്ച ഒരു നർത്തകി കൂടിയായിരുന്നു. കലാഭവനിൽ നിന്നുമാണ് താരം നൃത്തം അഭ്യസിച്ചത്. 19997 ൽ സംവിധായകനായ ബിജു വി നായരെയാണ് താരം ആദ്യം കല്യാണം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് വെറും ആറു വർഷം ആയപ്പോഴേക്കും ബിജു വി നായർ ഹൃദയാഘാതം മൂലം നിര്യാതനാവുകയായിരുന്നു. ഈ ബന്ധത്തിൽ കല്യാണി ബി നായർ എന്ന ഒരു മോളുണ്ട് താരത്തിന്.
പിന്നീട് 2009 ൽ നടൻ സായ് കുമാറിനെ താരം വിവാഹം കഴിക്കുകയായിരുന്നു. ജീവിതത്തിൽ എന്നും വിവാദങ്ങളിലും വാർത്തകളിലും നിറഞ്ഞു നിന്നിരുന്ന താരം കൂടിയാണ് ബിന്ദു പണിക്കർ. നടൻ സായികുമാറുമായുള്ള വിവാഹവും ഒക്കെ താരത്തെ എപ്പോഴും ഗോസിപ്പുകോളങ്ങളിൽ നിറച്ചു നിർത്തിയിരുന്നു.
തന്റെ ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ആണ് സായി കുമാർ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹ മോചനത്തിന് മുമ്പ് തന്നെ സായി കുമാറും ബിന്ദു പണിക്കറും തമ്മിൽ ബന്ധമുണ്ടായിരുന്നെന്ന രീതിയിൽ ഗോസിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിനെ കുറിച്ച് ബിന്ദു പണിക്കർ തുറന്ന് പറഞ്ഞിരുന്നു. വിവാഹത്തിന് മുൻപും ഒരുമിച്ചാണ് താമസമെന്ന വാർത്തയാണ് ഏറ്റവും കൂടുതൽ പ്രചരിച്ചതെന്നും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയ സമയത്തും പല കഥകൾ കേട്ടു. ആദ്യ ഭർത്താവ് ബിജുവേട്ടൻ മരിച്ചു മാസങ്ങളോളം സിനിമയിൽ നിന്നും വിട്ടുനിന്നു അപ്പോഴാണ് സായിയേട്ടൻ ഉൾപ്പടെ ഉള്ളവർ അമേരിക്കയിൽ ഒരു ഷോയിലേക്ക് ക്ഷണിക്കുന്നത്.
സഹോദരന്റെ നിർബന്ധ പ്രകാരം അമേരിക്കയിൽ പോയെന്നും എന്നാൽ തിരിച്ചെത്തിയ ശേഷം തന്നെ പറ്റി പല കഥകൾ പ്രചരിച്ചു അതിൽ ഒന്നും വാസ്തവമില്ലായിരുന്നു എന്നാൽ വർഷങ്ങൾക്ക് ശേഷം സായിയേട്ടനും ചേച്ചിയും ഭർത്താവും വിവാഹം ആലോചിച്ചു വീട്ടിൽ എത്തി. പക്ഷേ കുഞ്ഞിനെ മറന്ന് കൊണ്ട് ഒന്നിനും തയാറല്ല എന്നായിരുന്നു തന്റെ മറുപടി.
Also Read
അന്ന് ലാലേട്ടനൊപ്പം ഷോ ചെയ്തത് മരുന്ന് കഴിച്ചിട്ടാണെന്ന് ആര്യ, പരാതിയുമായി പ്രിയാമണി, സംഭവം ഇങ്ങനെ
കുഞ്ഞിന്റെ കാര്യത്തിൽ എല്ലാവർക്കും സമ്മതമായിരുന്നു. അങ്ങനെയാണ് വിവാഹം രജിസ്റ്റർ മാര്യേജായി നടത്തിയത്. നേരത്തെയുള്ള സംസാരത്തിന് ശേഷമല്ല ഒരു സ്ഥലത്ത് താമസിച്ചതെന്നും എല്ലാം യാഥർച്ഛികമായിരുന്നു. ഒരു ഫ്‌ളാറ്റ് അന്വേഷിച്ചു ചെന്നപ്പോളാണ് അവിടുത്തെ ഓഫീസ് ബോയ് രണ്ടു പേർക്കും കൂടി ഒരു അഡ്രെസ്സ് പോരേയെന്ന് ചോദിച്ചത്.
അപ്പോളാണ് സായിയേട്ടനും ഈ ഫ്‌ളാറ്റിൽ തന്നെയാണ് താമസമെന്നത് താൻ അറിയുന്നത്. അങ്ങനെ താൻ നാലാം നിലയിലും സായിയേട്ടൻ മൂന്നാം നിലയിലും താമസിച്ചു. അങ്ങനെയാണ് ഒരുമിച്ചാണ് താമസമെന്ന കഥ പ്രചരിക്കാൻ തുടങ്ങിയത് എന്നും ബിന്ദു പണിക്കർ വ്യക്തമാക്കി.
മോഹൻലാൽ നായകനായി 1992ൽ പുറത്തിറങ്ങിയ കമലദളം എന്ന സിനിമയിലൂടെയാണ് ബിന്ദു പണിക്കർ സിനിമയിലെതക്തിയത്. ലോഹിസാറിന്റെ കമലദളം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു നായികയ്ക്ക് വേണ്ടുന്ന പ്രായം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ എന്ന് ബിന്ദു പണിക്കർ ഒരിക്കൽ പറഞ്ഞിരുന്നു. ഞാൻ ചെയ്ത എല്ലാ കഥാപാത്രങ്ങളും, എന്റെ പ്രായത്തേക്കാൾ എക്സ്പീരിയൻസ് ഉളളവരായിരുന്നു.
ഞാൻ ലാലേട്ടന്റെയും, മമ്മുക്കയുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. നായികയാകാൻ കഴിയാത്തതിൽ വിഷമം തോന്നിയിട്ടില്ല. കാരണം ഒരു ഹീറോയിൻ എന്ന് പറയുന്നത് ആ ഒരു സമയത്ത് മാത്രം നില നിൽക്കാൻ പറ്റുന്ന ഒരു അഭിനേത്രിയാണ്. എനിക്ക് സുകുമാരിയമ്മയെ പോലെയും, കവിയൂർ പൊന്നമ്മ ചേച്ചിയേയുമൊക്കെ പോലെ എല്ലാ സമയത്തും സിനിമയിൽ നില നിൽക്കണം എന്ന് ആഗ്രഹമുള്ള വ്യക്തിയായിരുന്നു.
എന്റെ അഭിനയത്തെക്കുറിച്ച് പറയുമ്പോൾ ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയെ കുറിച്ചാണ് കൂടുതൽ ആളുകളും പറയുന്നത്. അതിലെ ഹ്യൂമർ ചെയ്യാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. രാജസേനൻ സാറിനോട് ഞാൻ ഇത് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ബിന്ദുവിനോട് ആര് പറഞ്ഞു ഹ്യൂമർ ചെയ്യാൻ സാധാ പോലെ അഭിനയിച്ചാൽ മതിയെന്ന്.
അത് റിലീസ് ചെയ്തപ്പോഴോന്നും നന്നായി പോയില്ലെങ്കിലും, പിന്നീട് ടിവിയിൽ വന്നപ്പോൾ ആ സിനിമയെയും കഥാപാത്രത്തെയും ആളുകൾ ഏറ്റെടുത്തിരുന്നു എന്നും ബിന്ദു പണിക്കർ വ്യക്തമാക്കി.