ഒരു ദിവസമോ ഒരു വർഷമോ ഒരു ജീവിതകാലം മുഴവനുമോ മതിയാകില്ല അമ്മയെ ആഘോഷിക്കാൻ: അമ്മയ്ക്കും അനിയത്തിക്കും ഒപ്പമുള്ള ചിത്രവുമായി ദിവ്യാ ഉണ്ണി

87

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർ നായികയായിരുന്നു നടി ദിവ്യ ഉണ്ണി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയനായികയായി മാറുകയായിരുന്നു ദിവ്യ ഉണ്ണി. നിരവധി സിനിമകളിലൂടെ വ്യത്യസതമായി വേഷങ്ങൾ അവതരിപ്പിച്ച് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു ദിവ്യ ഉണ്ണി.

കുട്ടിക്കാലം മുതലേ തന്നെ നൃത്തവേദികളിൽ സജീവമായിരുന്ന താരം വിവാഹ ശേഷം സിനിമയോട് വിടപറഞ്ഞ് നൃത്തത്തെ വീണ്ടും കൂടെക്കൂട്ടുക ആയിരുന്നു. ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയപ്പോഴും നൃത്തം താരത്തിനൊപ്പമുണ്ടായിരുന്നു.

Advertisements

നെഗറ്റീവ് കഥാപാത്രങ്ങളേയും അനശ്വരമാക്കിയിരുന്നു താരം. നടിയുടെ അഭിനയ രംഗത്തേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകർ. 2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യ വിവാഹം. വിവാഹത്തോടെ വിദേശത്തേക്ക് പോയ നടി സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. 2016 ൽ ഈ ബന്ധം അവസാനിപ്പിച്ചു. 2018ഫെബ്രുവരി നാലിനായിരുന്നു ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് ദിവ്യയുടെ രണ്ടാം വിവാഹം.

മുംബൈ മലയാളിയായ അരുൺ കുമാർ മണികണ്ഠനാണ് ഭർത്താവ്. എൻജീനിയറായ അരുൺ നാല് വർഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്‌കൂൾ ഓഫ് ആർട്സ് എന്ന പേരിൽ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ മാതൃദിനത്തിൽ അമ്മയ്ക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രവുമായി എത്തിയിരികക്കുകയാണ് ദിവ്യാ ഉണ്ണി. തന്റെ ഇൻസ്റ്റാ അക്കൗണ്ടിലാണ് ദിവ്യ ഉണ്ണി ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ ഉമാദേവിക്കും സഹോദരിയും നടിയുമായ വിദ്യ ഉണ്ണിയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ദിവ്യ ഉണ്ണി മാതൃ ദിനാ ആശംസകൾ പങ്കുവെച്ചിരിക്കുന്നത്.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ:

അമ്മ എന്റെ ജീവിത്തിലെ പ്രചോദനം, പിന്തുണ, അഭയം, നിസ്വാർഥ സേവനത്തിന്റേയും അർപ്പണത്തിന്റെയും ഭവനമാണ് അമ്മ, ഒരു ദിവസമോ ഒരു വർഷമോ ഒരു ജീവിതകാലം മുഴവനുമോ മതിയാകില്ല. മനോഹരമായ മനസ്സിന്നുടമയായ അമ്മയെ ആഘോഷിക്കാൻ, മാതൃദിനാശംസകൾ. എന്നായിരുന്നു നടിയുടെ കുറിപ്പ്.

മക്കളായ മീനാക്ഷിയേയും അർജുനേയും ഐശ്വര്യയേയും എടുത്തു നിൽക്കുന്ന ചിത്രങ്ങളും ദിവ്യ പങ്കുവെച്ചിട്ടുണ്ട്. 2020 ജനുവരി 14നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് ജനിക്കുന്നത്.ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജനുവരിയിലാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. അർജുൻ,മീനാക്ഷി എന്നിവരാണ് മറ്റു മക്കൾ.

Advertisement