മലയാളം ടെലിവിഷൻ പ്രേക്ഷകരെ കോമഡി സ്കിറ്റുകളിലൂടെ പൊട്ടിച്ചരിപ്പിച്ച കലാകാരനാണ് ജിനു കോട്ടയം. ഏഷ്യാനെറ്റിലെ വഡഫോൺ കോമഡി സ്റ്റാർ എന്ന പരിപാടിയിലൂടെയാണ് ജിനു കൂടുതൽ ജന ശ്രദ്ധനേടിയത്.
പിക്കാസോ, രാക്ഷസ രാവണൻ, മോഹൻകുമാർ ഫാൻസ് തുടങ്ങി ഇറങ്ങാനുള്ള ചിത്രത്തിലും ജിനു കോട്ടയം അഭിനയിച്ചിട്ടുണ്ട്. അനുകരണത്തേക്കാൾ സ്കിറ്റുകളിലാണ് ജിനു തിളങ്ങിയത്. ജിനുവിനെതിരെ ഭാര്യ തനുജ സിഎം വൻ ആരോപണങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
മറ്റൊരാളുടെ ഭാര്യയുമായി ജിനു ഒളിച്ചോടിയെന്നും താനും മകളും പെരുവഴിയാലായെന്നുമാണ് തനുജ പറഞ്ഞത്. ഇപ്പോളിതാ തനിക്കെതിരെ ഭാര്യ തനുജ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജിനു കോട്ടയം. താൻ ആ വീട്ടിൽ നിന്നു പോയിട്ടു കാലങ്ങളായെന്നും തന്നെയും തനുജയെയും നേരിട്ട് അറിയുന്നവർ ജിനു ചെയ്തത് തെറ്റാണെന്ന് പറയില്ലെന്നുമാണ് താരം പറയുന്നത്.
സത്യം പറഞ്ഞാൽ ആ വീട്ടിൽ ഞാൻ പട്ടിക്ക് തുല്യമായിരുന്നെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ ജിനു പറയുന്നു. നേരത്തെ ജിനുവിന് എതിരെ തനുജ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു.
കപട മുഖംമൂടി വെച്ച് ചാനലുകൾ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാർത്ഥ മുഖം എല്ലാവരും തിരിച്ചറിയണം. ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാൻ. ഞാനും ഒരു കലാകാരിയാണ്. എന്റെ മകൾക്കും കലാവാസനയുണ്ട്. അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്സിലൂടെ കണ്ടു കാണും.
ഇപ്പോൾ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയിൽ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടിൽ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്. ആഹാരം കഴിക്കാൻ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്. എന്തു ചെയ്യണമെന്നറിയില്ല. നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല.
മകളുടെ മുഖം കാണുമ്പോൾ ആ.ത്മഹ.ത്യ ചെയ്യാൻ തോന്നുന്നില്ല. ഞങ്ങൾക്ക് ജീവിക്കാൻ ഒരുപാട് കൊതിയുണ്ട്. ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്. പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം.
എനിക്കെന്റെ ഭർത്താവിനേയും, എന്റെ മകൾക്ക് അവളുടെ അച്ഛനേയും വേണം. പ്രിയ സഹോദരങ്ങളേ, ഞങ്ങളെ നിങ്ങൾ സഹായിക്കണം. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ദയവായി ആറന്മുള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക എന്നായിരുന്നു തനൂജയുടെ കുറിപ്പ്.