അന്ന് ആ സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എനിക്ക് പകരം ശോഭനയെത്തി; ചന്ദ്രലേഖയും, ഫ്രണ്ട്‌സും, ഉസ്താദും അടക്കം തനിക്ക് നഷ്ടമായ ഏഴ് സിനിമകളെക്കുറിച്ച് മഞ്ജു വാര്യർ

7062

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു വാര്യർ. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമുംഅടക്കമുള്ള സൂപ്പർതാരങ്ങൾക്കും യുവ താരങ്ങൾക്കും ഒപ്പം സൂപ്പർ ഹിറ്റ് സിനിമകളിൽ വേഷമിട്ട മഞ്ജു വാര്യർ മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ്.

നടൻ ദിലീപുമായുള്ള വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു വാര്യർ വിവഹ മോചിതയായ ശേഷം ഗംഭീര തിരിച്ചുവരവായിരുന്നു നടത്തിയത്. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.

Advertisements

Also Read
ഒരേസമയം ഭർത്താവും കാമുകനുമായി ശാരീരിക ബന്ധം, കാമുകന് സമ്മാനിച്ചിരുന്നത് 150 പവൻ സ്വർണവും ഒരു ബൈക്കും: നീതുവിന്റെ വഴിവിട്ട ജീവിതം ഇങ്ങനെ

ഓരോ ചിത്രങ്ങൾ ഇറങ്ങുമ്പോഴും ഗംഭീര മേക്കോവറാണ് താരം നടത്തുന്നത്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ മഞ്ജുവിന്റെ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ തനിക്ക് നഷ്ടമായ സിനിമകളെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. സില്ലിമോക്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മഞ്ജു വാര്യരുടെ വെളിപ്പെടുത്തൽ. പ്രിയദർശൻ ചന്ദ്രലേഖ എന്ന ചിത്രത്തിലേക്കും തന്നെ പരിഗണിക്കാൻ ശ്രമിച്ചിരുന്നു എന്ന് മഞ്ജു വാര്യർ അറിഞ്ഞത് ഈ അടുത്താണെന്നാണ് താരം പറയുന്നത്.

മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണത്രെ പ്രിയദർശൻ പറഞ്ഞത്. മഞ്ജുവിനെ ബന്ധപ്പെടാൻ സാധിക്കാത്തത് കൊണ്ടാണ് അന്ന് ആ അവസരം നഷ്ടപ്പെട്ടത്. ചിത്രത്തിൽ പൂജ ബത്ര അവതരിപ്പിച്ച വേഷത്തിലേക്കായിരുന്നു എന്ന് കേട്ടപ്പോൾ നിരാശ തോന്നി എന്നാണ് മഞ്ജു വാര്യർ പറയുന്നത്.

പ്രിയദർശൻ സംവിധാനം ചെയ്ത ചന്ദ്രലേഖ നൂറ് ദിവസത്തിലധികം ഓടിയ സിനിമയാണ്. മഞ്ജുവാര്യർ നഷ്ടപ്പെടുത്തിയ മറ്റൊരു ജയറാം ചിത്രമാണ് 1999 ൽ തന്നെ റിലീസ് ചെയ്ത ‘വീണ്ടും ചില വീട്ടു കാര്യങ്ങൾ. മഞ്ജു വാര്യരെ കിട്ടാതെയായപ്പോൾ സംയുക്ത വർമ്മ എന്ന അന്നത്തെ പുതുമുഖമാണ് ചിത്രത്തിലെ തന്റേടിയായ നായികയെ അവതരിപ്പിച്ചത്.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ തിലകൻ, കെപിഎസി ലളിത, സിദ്ധിഖ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്. 1999 ൽ സിദ്ധിഖ് (സിദ്ദിഖ്‌ലാൽ) സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ഫ്രണ്ട്സ്. ഈ ചിത്രത്തിൽ മീന അവതരിപ്പിച്ച രാജകുമാരിയുടെ വേഷത്തിലേക്ക് മഞ്ജു വാര്യരെ പരിഗണിച്ചിരുന്നുവത്രെ.

പക്ഷെ എന്തോ കാരണത്താൽ മഞ്ജുവിന് ഫ്രണ്ട്സ് ചെയ്യാൻ സാധിച്ചില്ല. ജയറാമിനെ കുടാതെ മുകേഷ്, ശ്രീനിവാസൻ, ദിവ്യ ഉണ്ണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1999 ലെ മഞ്ജു വാര്യരുടെ മറ്റൊരു നഷ്ട ചിത്രമാണ് മോഹൻലാൽ നായകനായ ഉസ്താദ്.

Also Read
വിജയിയെ ഇഷ്ടപ്പെടാത്ത നായികമാരുണ്ടാവില്ല, എല്ലാവരും അതാഗ്രഹിക്കുന്നുണ്ട്: വിജയിയോടുള്ള തന്റെ ആരാധന തുറന്നു പറഞ്ഞ് കീർത്തി സുരേഷ്

സിബി മലയിൽ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ ദിവ്യ ഉണ്ണി അവതരിപ്പിച്ച സഹോദരി വേഷത്തിലേക്കാണോ അതോ ഇന്ദ്രജ അവതരിപ്പിച്ച നായിക വേഷത്തിലേക്കാണോ മഞ്ജുവിനെ പരിഗണിച്ചത് എന്ന് വ്യക്തമല്ല. മടങ്ങിവരവിൽ നഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റിൽ ഒറ്റൊരു ചിത്രത്തിന്റെ പേര് മാത്രമേ മഞ്ജു പറഞ്ഞിട്ടുള്ളൂ. 2018 ൽ റിലീസ് ചെയ്ത 96 തൃഷയും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു 96.

ചിത്രത്തിൽ തൃഷയുടെ വേഷത്തിന് വേണ്ടി മഞ്ജു വാര്യരെ പരിഗണിച്ചിരുന്നുവത്രെ. മമ്മൂട്ടി, ദിലീപ്, ശോഭന, ശാലിനി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനിൽ ബാബു സംവിധാനം ചെയ്ത ചിത്രമാണ് കളിയൂഞ്ഞാൽ.

1997 പുറത്തിറങ്ങിയ ചിത്രത്തിൽ മഞ്ജു അഭിനയിക്കാത്തതിന് കാരണം ഡേറ്റ് ക്ലാഷ് ആണെന്നാണ് വിവരം. ശോഭന അവതരിപ്പിച്ച ഗൗരിയുടെ വേഷമാണ് മഞ്ജുവിന് നഷ്ടമായത്. അന്ന് അത് സംഭവിച്ചിരുന്നുവെങ്കിൽ മമ്മൂട്ടിയുടെ നായികയായി താരം നേരത്തെ സ്‌ക്രീനിൽ എത്തുമായിരുന്നു.

Advertisement