ഇളയ സഹോദരന്റെ വിവാഹ ചടങ്ങിൽ തിളങ്ങി ഗായത്രി അരുൺ; സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ലെന്ന് താരം

214

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് സീരിയലായിരുന്ന പരസ്പരം എന്ന പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ താരമാണ് ഗായത്രി അരുൺ. ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടം ഈ ഒരൊറ്റ സീരിയൽ കൊണ്ട് ആരാധകരെ കയ്യിലെടുക്കുകയായിരുന്നു താരം.

ഇപ്പോഴിതാ താരം തന്റെ കുടുംബത്തിലെ പുതിയ വിശേഷം ഏവരെയും അറിയിച്ചിരിക്കുയാണ്. ഗായത്രിയുടെ ഇളയ സഹോദരന്റെ വിവാഹം കഴിഞ്ഞ ദിവസം നടന്നിരുന്നു. സഹോദരന് വിവാഹ ആശംസകൾ അറിയിച്ചുകൊണ്ട് ഗായത്രി പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisements

പച്ചയും ഇളം മഞ്ഞയും നിറത്തിലുള്ള സിമ്പിൾ പട്ടുസാരി അണിഞ്ഞ ഗായത്രി ആയിരുന്നു കല്യാണ ചടങ്ങിലെ പ്രധാന ആകർഷണം. ഈ വസ്ത്രത്തിൽ വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകർ ഏറെയും അഭിപ്രായപ്പെട്ടത്.

എന്റെ ചെറിയ സഹോദരൻ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് ചുവടുവെക്കുന്നത് കാണുമ്പൊൾ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. നിങ്ങൾ രണ്ടുപേരും പരസ്പരം പ്രകാശം പരത്തട്ടെ, ചുറ്റുമുള്ള എല്ലാവർക്കും ആ സന്തോഷം പകരട്ടെ.

നിങ്ങളുടെ ദാമ്പത്യ ജീവിതത്തിനു ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ കാത്തുവിനും അച്ചുവിനും എന്റെ ആശംസകൾ എന്നായിരുന്നു താരം പറഞ്ഞത്. ഗായത്രിയുടെ പോസ്റ്റിനു താഴെ നിരവധി പേരാണ് സഹോദരനും ഭാര്യക്കും ആശംസകൾ അറിയിക്കുന്നത്.

അതേ സമയം സീരിയലിന് പിന്നാലെ സിനിമയിലും മുഖം കാണിക്കാൻ തുടങ്ങിയ താരം മെഗാസ്റ്റാർ മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിൽ വേഷമിട്ടിരുന്നു. ഈ ചിത്രം വൻ വിജയമായതിന്റ സന്തോഷത്തിലായിരുന്നു താരം. ഇതിനു മുമ്പും ഒന്ന് രണ്ടു ചിത്രങ്ങൾ ചെയ്തിരുന്നെങ്കിലും ഗായത്രിയുടെ സിനിമ ജീവിതത്തിലെ ഒരു വഴിത്തിരിവായിരിക്കും വൺ.

ഒരു പൊളിറ്റിക്കൽ ത്രില്ലറായ വൺ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. മമ്മൂട്ടിയുടെ പുതിയ സിനിമയിൽ അവസരം ഉണ്ടെന്നു പറഞ്ഞപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയെന്നും, ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെന്നുമാണ് ഗായത്രി പറയുന്നത്.

വൺ സിനിമയുടെ വിജയത്തിന് ശേഷവും അതിനു മുമ്പും സിനിമയിൽ നിന്നും സീരിയലിൽ നിന്നും തനിക്ക് അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും അത്ര നല്ല കഥാപാത്രങ്ങളായി തോന്നിയിരുന്നില്ല അതാണ് തനിക്ക് ചെറിയ ഒരു ഇടവേള യെടുക്കേണ്ടിവന്നത് എന്നാണ് ഗായത്രി പറയുന്നത്.

സംവിധായകൻ സന്തോഷ് സാറിന്റെ ചോയ്സായിരുന്നു എന്നെ വൺ സിനിമയിലേക്ക് കാസ്റ്റ് ചെയ്തത്. പുളളിയെ നിരാശപ്പെടുത്തിയോ ഇല്ലയോ എന്നുളളത് എനിക്ക് വലിയ കൺഫ്യൂഷനായിരുന്നു. തനിക്കെന്നും കൂടാതെ ചിത്രത്തിന്റെ പ്രീവ്യു കണ്ട് മുരളി ഗോപി ചേട്ടൻ എന്റെ പെർഫോമൻസിനെ പറ്റി എടുത്തു പറഞ്ഞുവെന്ന് സന്തോഷ് സർ ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു.

സിനിമ റിലീസായി കഴിഞ്ഞ് പ്രൊമോഷൻ പരിപാടിക്ക് കണ്ടപ്പോൾ മുരളി ചേട്ടൻ ആകാര്യം എന്നോട് നേരിട്ടും എന്നോട് പറഞ്ഞിരുന്നു എന്നും ഗായത്രി പറയുന്നു. ഇനിയും സീരിയലിൽ നിന്ന് നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും ചെയ്യും. തനിക്കങ്ങനെ സിനിമ സീരിയൽ എന്നങ്ങനെ വ്യത്യാസമൊന്നും ഇല്ലന്നും ഗായത്രി പറയുന്നു.

Advertisement