എന്നെയും മോളേയും ഉപേക്ഷിച്ച് മറ്റൊരാളുടെ ഭാര്യയുമായി ആയാൾ ഒളിച്ചോടി, ഞാനും മകളും പെരുവഴിയിലാണ്: കോമഡി താരം ജിനു കോട്ടയത്തിന് എതിരെ ഭാര്യ തനൂജ

208

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന വൊഡഫോൺ കോമഡി സ്റ്റാർ എന്ന ജനപ്രിയ പരിപാടിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരനാണ് ജിനു കോട്ടയവും അദ്ദേഹത്തിന്റെ ഭാര്യ തനൂജയും. കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെയാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടിയത്.

ചില സിനിമകളിലും തനൂജ അഭിനയിച്ചിരുന്നു, സ്മോൾ ഫാമിലി, ഉത്തരാസ്വയംവരം, ഫേസ് റ്റു ഫേസ് , ഈ തിരക്കിനിടയിൽ, തുടങ്ങിയ ചിത്രങ്ങളിലാണ് തനൂജ അഭിനിച്ചത്. അതേ സമയം തനൂജ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ജിനുവിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് തനൂജ രംഗത്തത്തിയിരിക്കുന്നത്.

Advertisements

തന്നെയും ഏക മകളയേലും പെരുവഴിയിലാക്കിയിട്ട് തന്റെ ഭർത്താവ് ജിനു മറ്റൊരു സ്ത്രീയുടെ കൂടെ ഒളിച്ചോടിയിരിക്കുകയാണെന്നും ഞാനും മകളും വാടക വീട്ടിൽ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണെന്നും തനൂജ കുറിക്കുന്നു.

തനൂജയുടെ കുറിപ്പിന്റെ പൂർണരൂപം:

കപട മുഖംമൂടി വെച്ച് ചാനലുകൾ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാർത്ഥ മുഖം നിങ്ങൾ എല്ലാവരും തിരിച്ചറിയണം. ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർഴ്‌സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ജിനു കോട്ടയം എന്ന ചതിയന്റെ ഭാര്യയാണ് ഞാൻ. താനും ഒരു എളിയ കലാകാരിയാണ്, കൂടാതെ എന്റെ മകൾക്കും കലാവാസനയുണ്ട്.

അവളേയും ചിലപ്പോൾ നിങ്ങളൊക്കെ കോമഡി സ്റ്റാഴ്‌സിലൂടെ കണ്ടു കാണും. ഇപ്പോൾ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയിൽ തള്ളി എന്റെ ഭർത്താവ് ജിനു ഇപ്പോൾ മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരു സ്ത്രീയേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്.

ഞാനും മകളും വാടക വീട്ടിൽ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്. കൂടാതെ എനിക്കും എന്റെ കുഞ്ഞിനും ആഹാരം പോലും കഴിക്കാൻ ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്. എന്തു ചെയ്യണമെന്നറിയില്ല. നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല.

മകളുടെ മുഖം കാണുമ്പോൾ ജീവിതമാവസിപ്പിക്കാൻ തോന്നുന്നില്ല എന്നും ഞങ്ങൾക്ക് ഇനിയും ജീവിക്കാൻ ഒരുപാട് കൊതിയുണ്ട്. ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ് ഞാനും എന്റെ മകളും ഉള്ളത്. പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം. എനിക്കെന്റെ ഭർത്താവിനേയും, എന്റെ മകൾക്ക് അവളുടെ അച്ഛനേയും വേണം.

പ്രിയ സഹോദരങ്ങളേ, ഞങ്ങളെ നിങ്ങൾ സഹായിക്കണം. ഇവരെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ദയവായി ആറന്മുള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക എന്നായിരുന്നു തനൂജ കുറിച്ചത്.
അതേ സമയം ഇതിന് മറുപടിയുമായി ജിനു രംഗത്ത് വന്നിരുന്നു.

തനിക്കതിരായ തനൂജയുടെ ആരോപണങ്ങൾ ജിനു നിഷേധിക്കുക ആയിരുന്നു. അത് തന്റെ ഒരു സുഹൃത്ത് മാത്രമാണെന്നും ഞങ്ങൾ തമ്മിൽ പവിത്രമായ ബന്ധം മാത്രമാണ് ഉള്ളതെന്നുമായിരുന്നു ജിനു പറഞ്ഞത്. എന്നാൽ ഇതിനു ശേഷം തനൂജ തെളിവ് സഹിതം ഇതിനു മറുപടി പോസ്റ്റ് ചെയ്തിരുന്നു. അതിൽ പറയുന്നത് ഇങ്ങനെ:

ഇതാണോ പവിത്രമായ ഫ്രണ്ട്‌സ്ഷിപ്പ്. ഒരു ഭാര്യയോടുള്ള വാശിയിൽ ജിനുവിന് ഒപ്പം ഒളിച്ചോടിപ്പോകാൻ ആ സ്ത്രീ വിവാഹം കഴിക്കാത്ത സ്ത്രീയല്ല. ഭർത്താവും, 10ഉം, 12ഉം വയസ്സുള്ള രണ്ട് മക്കളുടെ മാതാവും കൂടിയാണ് അവർ. അവൾക്കൊരു ഭർത്താവ് ഉണ്ട്. അവൾക്കും ഒരു കുടുംബവുമുണ്ട് അതെല്ലാം മറന്ന് ആ സ്ത്രീ അയാളോടൊപ്പം പോകണമെങ്കിൽ അവരുടെ ബദ്ധം അത്ര ശക്തമായതെല്ലേ എന്നുവേണം കരുതാൻ.

എന്റെ കുഞ്ഞ് വലുതായി അവൾക്കിപ്പോൾ വയസ്സ് ഏഴ് ആയപ്പോഴാണോ ഭാര്യയുടെ കുറവുകൾ മനസ്സിലാക്കാൻ അയാൾ ശ്രമിക്കുന്നത്? എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതം. എന്റെ മോളുടെ ഭാവി എന്റെ സ്വർണ്ണാഭരണങ്ങൾ. എന്റെ ചെറിയ ചെറിയ സമ്പാദ്യങ്ങൾ.എല്ലാം നഷ്ടപ്പെടുത്തി.

സ്വന്തം ജീവിതവും, എന്റെ ജീവിതവും, നമ്മുടെ മകളുടെ ജീവിതവും, ആ സ്ത്രീയുടെ ജീവിതവും, അവരുടെ ഭർത്താവിന്റെ ജീവിതവും, മക്കളുടെ ഭാവിയും എല്ലാം തകർത്തത് നിന്റേയും അവരുടെയും വെറും പ്രേമത്തിന് വേണ്ടിയാണെന്നത് നീ മറക്കരുത്. നിന്നെ ജീവനു തുല്യം സ്‌നേഹിച്ചിരുന്ന ഞാനും, നമ്മുടെ മകളും ഇന്ന് തെരുവിൽ ആണെന്നും തനൂജ തുറന്നടിക്കുന്നു.

Advertisement