മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ലാൽജോസ് ഒരുക്കിയ മുല്ല എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് മീര നന്ദൻ. മിനിസ്‌ക്രീൻ അവതാരകയായി കടന്നു വന്ന മീര സിനിമയിലേക്കെത്തുക ആയിരുന്നു.
പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുള്ള നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു. അഭിനേത്രിയെന്നത് പോലെ തന്നെ മികച്ചൊരു ഗായിക കൂടിയാണ് മീര. ഇപ്പോൾ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുന്ന മീര ആർജെ ആയി ജോലി ചെയ്തു വരികയാണ്. ദുബായിൽ ആണ് മീര ആർജെ ആയി ജോലി ചെയ്യുന്നത്.
2017ൽ പുറത്തിറങ്ങിയ ഗോൾഡ് കോയിൻ എന്ന ചിത്രത്തിലാണ് മീര അവസാനം അഭിനയിച്ചത്.
സോഷ്യൽ മീഡിയകളിൽ ഏറെ സജീവയായ നടി തന്റെ ഗ്ലാമറസ് ഫോട്ടോകൾ അടക്കം ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോൾ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മീരാ നന്ദൻ. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര പംക്തിയിലാണ് താരം ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. അതേ സമയം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മീര നൽകിയ മറുപടി ഇങ്ങനെ:
ഇന്റ്‌റെസ്റ്റിങ് ചോദ്യങ്ങൾ എന്ന് പറഞ്ഞിട്ട് ഇതെന്ത് ചോദ്യമാണ് ഇതേ ചോദ്യമാണ് എനിക്ക് ഏറ്റവും കൂടുതലായി വന്നത്. എന്തായാലും വിവാഹം ഉടനെ ഉണ്ടാവില്ലെന്നാണ് മീര പറയുന്നത്. എപ്പോഴാണ് കേരളത്തിലേക്ക് വരുന്നതെന്നായിരുന്നു അടുത്ത ചോദ്യം.
താൻ ഏപ്രിൽ 23 നു വരാൻ ഇരുന്നതാണ് പക്ഷേ അപ്പോഴാണ് ഇന്ത്യയിലെ അവസ്ഥ മോശമായി മാറിയത്. അതുകൊണ്ട് ഇപ്പോൾ താൻ യാത്ര ചെയ്യുന്നത് അത്ര നല്ലതല്ല. അതോണ്ട് ട്രാവലിങ് പ്ലാനുകൾ തൽകാലത്തേക്ക് മാറ്റി വെച്ചിരിക്കുകയാണെന്നും നടി പറയുന്നു.
ഈദിനും വെക്കേഷൻ ഇല്ല വീട്ടിൽ തന്നെയായിരിക്കും ആഘോഷം. സങ്കടകരമായ മൂഹുർത്തത്തെ കുറിച്ച് ഞാൻ അധികം ആലോചിക്കാറില്ല. ഒരുപാട് കാര്യങ്ങളുണ്ട്. എങ്കിലും നിങ്ങൾ ചോദിച്ചത് കൊണ്ട് അടുത്തിടെ ഉണ്ടായൊരു കാര്യം പറയാം.
ഞാൻ വീട്ടിലേക്ക് പോവുന്നതിന് വേണ്ടി പെട്ടിയൊക്കെ പാക്ക് ചെയ്ത് എയർപോർട്ടിലേക്ക് പോകാൻ കുറച്ച് മണിക്കൂറുകൾ ഉള്ളപ്പോഴാണ് ക്യാൻസൽ ചെയ്യേണ്ടി വന്നത്.ഇപ്പോൾ തന്റെ കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെന്നും മീരാ നന്ദൻ പറയുന്നു.
മലയാള സിനിമയിലേക്ക് എപ്പോൾ എത്തും എന്നതാണ് ഏറ്റവും കൂടുതൽ പേരും ചോദിക്കുന്നത്. ഇവരോടൊക്കെ പറയാനുള്ളത് എനിക്ക് അറിയില്ല എന്നാണ്. എന്ത്കൊണ്ട് സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഞാനിപ്പോൾ ഒരു ജോലി ചെയ്യുകയല്ലേ, അതിൽ താൻ ഹാപ്പിയാണ്. അല്ലാതെ മറ്റു കാരണങ്ങളൊന്നും ഇല്ലെന്ന് മീര മറുപടി പറഞ്ഞു.
ഇനി മലയാളത്തിലെ ഒരു നടനെ വിവാഹം കഴിക്കാൻ അവസരം കിട്ടിയാൽ ആരെ തെരഞ്ഞെടുക്കും എന്നതായിരുന്നു ഏറ്റവും രസകരമായ ചോദ്യം. എന്നാൽ തനിക്കതിൽ തീരെ താൽപര്യം ഇല്ലെന്ന് നടി വ്യക്തമാക്കി. ഇടയിൽ വിവാഹം കഴിക്കരുത് സിംഗിൾ ലൈഫ് എൻജോയ് ചെയ്യാൻ പറഞ്ഞപ്പോൾ ആ ചോദ്യം തനിക്കിഷ്ടപ്പെട്ടുവെന്നാണ് മീരയുടെ മറുപടി നൽകിയത്.