മീനാക്ഷിയെ എടുത്ത് മഞ്ജു വാര്യർ, അമ്മയുടെ കഴുത്തിൽ സ്നേഹത്തോടെ ചുറ്റിപ്പിടിച്ചിരിന്ന് കുട്ടി മീനാക്ഷി, ദിലീപ് ഇല്ലേയെന്ന് ആരാധകർ

200

സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ എത്തി പിന്നീട് മലയാള സിനിമയെ വിസ്മയിപ്പിച്ച നടിയാണ് മഞ്ജു വാര്യർ. നിരവധി സിനിമകളിൽ ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത്
മലയാളികളുടെ പ്രിയപ്പെട്ടെ നടിയായി മാറി മഞ്ജു വാര്യർ.

സുന്ദർ ദാസ് ലോഹിതദാസ് കൂട്ടുകെട്ടിലെത്തിയ സല്ലാപം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് മഞ്ജു നായികയായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി എത്തി.ൃ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പേരിനൊപ്പമെത്തി മഞ്ജു വാര്യരുടെ പേരും.

Advertisements

അതേ സമയം തന്റെ ആദ്യനായകൻ ദിലൂപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത നടി വർഷങ്ങൾക്ക് ശേഷം വിവാഹമോചന നേടി വീണ്ടും സിനിമയിലേക്ക് തിരികെ എത്തി. ഇപ്പോഴും കൈ നിറയെ ചിത്രങ്ങളും മികച്ച കഥാപാത്രങ്ങളും ആണ് താരത്തിന് ലഭിക്കുന്നത്.

മഞ്ജു വാര്യരുടെ14 വർഷങ്ങൾക്ക് ശേഷമുള്ള മലയാള സിനിമയിലേക്കുള്ള മടങ്ങി വരവ് ആരാധകർ വൻ ആഘോഷമാക്കി മാറ്റിയിരുന്നു. റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ മടങ്ങി വരവ്.

വൻ വിജയം നേടിയ ഈ ചിത്രത്തിന് പിന്നാലെ പുറത്തെത്തിയ മഞ്ജുവിന്റെ ചിത്രങ്ങളും തകർപ്പൻ വിജയം നേടി. തമിഴകത്തും ധനുഷിന് ഒപ്പം വേഷം ഇട്ട മഞ്ജുവിന്റേതായി ഒടുവിൽ പുറത്തെത്തിയ ചിത്രം ചതുർമുഖമാണ്.

അതേ സമയം സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ നടി തന്റെ സിനിമ വിശേഷങ്ങളും മറ്റും ഏരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജുവിന്റെയും മകൾ മീനാക്ഷിയുടെയും ഒരു പഴയ ചിത്രമാണ്. മഞ്ജു വാര്യർ ഫാൻസ് പേജിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. മീനാക്ഷിയുടെ കുട്ടിക്കാലത്ത് ഉള്ള ചിത്രമായിരുന്നു അത്.

മകളെ എടുത്ത് മഞ്ജു നിൽക്കുന്നതാണ് ചിത്രത്തിൽ. അമ്മയുടെ കഴുത്തിൽ സ്നേഹത്തോടെ ചുറ്റിപ്പിടിച്ചിരിക്കുകയാണ് കുട്ടി മീനാക്ഷി. ചിത്രം ഇതിനോടകം വൻ ഹിറ്റായി കഴിഞ്ഞു. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. അച്ഛൻ ദിലീപിനെ പോലെ തന്നെയുണ്ട് മീനാക്ഷി എന്നാണ് പ്രേക്ഷകർ പറയുന്നത്.

ദിലീപ് എവിടെ എന്ന ചോദ്യവുമായും നിരവധി പേർ എത്തുന്നുണ്ട്. താരങ്ങളുടെ വിവാഹമോചനത്തിന് ശേഷം അച്ഛൻ ദിലീപിനോടൊപ്പമാണ് മീനാക്ഷി. ചെന്നൈയിൽ എംബിബിഎസിനു പഠിക്കുകയാണ് താരപുത്രി. അടുത്തിടെ ദിലീപിന്റെ ഉറ്റ ചെങ്ങാതി നാദിർഷായുടെ മകളുടെ വിവാഹത്തിൽ സജീവ സാന്നിധ്യമായിരുന്നു മീനാക്ഷി.

Advertisement