മലയാള സിനിമയിലേക്ക് ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരരുടെ കണ്ണിലുണ്ണിയായി മാറിയ താരമാണ് സനൂഷ സന്തോഷ്. ബേബി സനൂഷയായി നിരവധി സിനിമകളിൽ അരുമയായ വേഷങ്ങൾ ചെയ്ത സനുഷ പിന്നീട് നായികനിരയിലേക്ക് ഉയരുകയായിരുന്നു.
1998 ൽ പുറത്തിറങ്ങിയ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ശേഷം 2011 വരെ ബാലതാരമായും നായകന്റെ സഹോദരിയായും മറ്റുമൊക്കെ അഭിനയിച്ചു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളുടെയും ഭാഗമായി സനൂഷ.
ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരം ഇടക്കിടെ തന്റെ സോഷ്യൻ മീഡിയയിൽ കൂടി ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ ചില വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ ടീ ഷർട്ട് ബ്ലൗസ് ആക്കികൊണ്ട് അമ്മയുടെ സാരി ധരിച്ചെത്തി ആരാധകരെ ഞെട്ടിച്ചിരുന്നു.
ഇപ്പോഴിതാ മറ്റൊരു ചിത്രവുമായി തന്റെ ഫാൻസിനു മുമ്പിലേക്ക് എത്തിയിരിക്കുകയാണ് സനുഷ. പ്രിന്റഡ് ബ്ലാക്ക് സ്ലീവ്ലെസ് ടീ ഷർട്ട് ധരിച്ചുകൊണ്ടുള്ള തന്റെ രണ്ട് ചിത്രങ്ങളാണ് സനൂഷ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തത്.
ഫോട്ടോകൾക്കൊപ്പം ഒരു കുറിപ്പും സനുഷ പങ്കുവച്ചിട്ടുണ്ട്. നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത എല്ലാമാണ് ഞാൻ. എന്ന് തുടങ്ങുന്ന ഒരു കുറിപ്പാണ് നടി ചിത്രങ്ങൾക്കൊപ്പം നൽകിയിട്ടുള്ളത്. അതേ സമയം ഇതിനോടകം തന്നെ ഈ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.
നിരവധി പേരാണ് ഫോട്ടോയ്ക്ക് കീഴിലായി പ്രതികരണമറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്,
ബ്യൂട്ടിഫുൾ സനു എന്നാണ് ഒരാരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് വിഷുവിന്റെ സമയത്ത്, നടി തന്റെ അമ്മയുടെ സാരി ധരിച്ചുനിൽക്കുന ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
അമ്മ കാണാതെ ടീ ഷർട്ട് ബ്ലൗസാക്കി മാറ്റിക്കൊണ്ടായിരുന്നു സനുഷയുടെ സാരി വേഷം. നടിയുടെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതേ സമയം 2012ലാണ് മിസ്റ്റർ മരുമകൻ എന്ന സിനിമയിലൂടെ സനുഷ നായികയായത്.
തെലുങ്കിൽ അടുത്തിടെ പുറത്തിറങ്ങിയ ജെഴ്സിയാണ് സനുഷ അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. കഴിഞ്ഞ രണ്ട് വർഷമായി നടി സിനിമയിൽ അതേര സജീവമല്ല. മലയാളത്തിൽ സനൂഷ അവസാനം അഭിനയിച്ച ചിത്രം 2016ൽ റിലീസ് ചെയ്ത ഒരു മുറൈ വന്ത് പാർത്തായ ആണ്.
മാമ്പഴക്കാലം, ദാദാ സാഹിബ്, കരുമാടിക്കുട്ടൻ, കാഴ്ച്ച, കീർത്തിചക്ര, കാശി(തമിഴ്) എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. വിനയൻ സംവിധാനം ചെയ്ത നാളൈ നമതൈ എന്ന തമിഴ് ചലച്ചിത്രത്തിലാണ് സനുഷ നായികയായി തുടക്കം കുറിച്ചത്.
ജനപ്രിയ നടൻ ദിലീപ് നായകനായ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലാണ് സനുഷ മലയാളത്തിൽ നായികയാകുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി കുറച്ച് ചിത്രങ്ങളിൽ സനുഷ നായികയായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് റെനിഗുണ്ട എന്ന സിനിമയിലും സനുഷ നായികയായി.
കാഴ്ച്ച, സൗമ്യം എന്നീ സിനിമകളിലെ അഭിനയത്തിന് 2004ൽ മികച്ച ബാല നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം സനുഷയ്ക്ക് ലഭിച്ചിട്ടുണ്ട്. സനുഷയുടെ അനുജൻ സനൂപ് സിനിമാ അഭിനേതാവാണ്.