കിടുലുക്കിൽ അനിയത്തിപ്രാവും അനിയത്തിയും, മാമാട്ടിക്കുട്ടിയേം മാളൂട്ടിയേം ഏറ്റെടുത്ത് ആരാധകർ

104

ബാലതാരങ്ങളായി സിനിമാ അഭിനയരംഗത്തേക്ക് എത്തി പിന്നീട് നായികമാരായും തിളങ്ങിയ താര സഹോദരിമാണ് ശാലിനിയും ശ്യാമിലിയും. ബേബി ശാലിനി, ബേബി ശ്യാമിലി എന്നീ പേരുകളിലാണ് താരസഹോദരിമാർ ബാലതാരങ്ങളായി വിവിധ ഇൻഡസ്ട്രികളിൽ തിളങ്ങിയത്.

മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരങ്ങൾക്ക് ആരാധകരും ഏറെയാണ്. അതേ സമയം ശ്യാമിലിയേക്കാൾ ഏറെ സിനിമയിൽ തിളങ്ങിയത് ശാലിനി ആയിരുന്നു. കുഞ്ചാക്കോ ബോബന്റെ നായികയായാണ് ശാലിനി മലയാള സിനിമയിൽ കൂടുതൽ തിളങ്ങിയത്.

Advertisements

ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. അതേസമയം ശാലിനിക്കൊപ്പം അനിയത്തി ശ്യാമിലിയും എല്ലാവരുടെയും പ്രിയപ്പെട്ട താരമാണ്. ബാലതാരമായിട്ട് തന്നെയാണ് സിനിമയിൽ ശ്യാമിലിയുടെയും തുടക്കം. തമിഴകത്തിന്റെ യുവ സൂപ്പർതാരം തല അജിത്തുമായുള്ള വിവാഹ ശേഷം ശാലിനി സിനിമ വിട്ടിരുന്നു.

അതേ സമയം ശ്യാമിലി ഇപ്പോഴും സിനിമകളിൽ അഭിനയിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത ശാലിനിയുടെ വിശേഷങ്ങൾ ശ്യാമിലിയാണ് പങ്കുവെക്കാറുളളത്. അതേസമയം ശ്യാമിലി പങ്കുവെച്ച എറ്റവും പുതിയൊരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം തല അജിത്തിന്റെ ജന്മദിനം ആയിരുന്നു. അതിന്റെ ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആയിരിക്കുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അജിത്തും കറുത്ത നിറമുള്ള ഗൗണിൽ അതീവ സുന്ദരിയായിട്ടുമാണ് ശാലിനി എത്തിയിരിക്കുന്നത്.

അതെ കറുത്ത നിറത്തിലുള്ള ഗൗണിലാണ് ഇപ്പോൾ ശാമിലിയും എത്തിയിരിക്കുന്നത്, ചേച്ചിയും അനിയത്തിയും ഒരുമിച്ചുള്ള ചിത്രങ്ങൾ ശാമിലിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ചിത്രങ്ങൾക്കൊപ്പം എല്ലാ രാത്രികളും ലേഡീസ് നൈറ്റ് ആണെന്നാണ് ശ്യാമിലി കുറിച്ചിട്ടുള്ളത് ഏതായാലും പ്രിയതാരങ്ങളെ വീണ്ടും ഒരുമിച്ച് കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ.

ഒയേ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ശാമിലി ആദ്യമായി നായികയായി അരങ്ങേറിയത്. ആദ്യ ചിത്രം ശ്രദ്ധ നേടിയെങ്കിലും നായിക എന്ന നിലയിൽ വിജയം കാണാൻ ശാമിലിക്ക് സാധിച്ചിരുന്നില്ല. മലയാളത്തിൽ കുഞ്ചാക്കോ ബോബനൊപ്പം വള്ളീം തെറ്റി പുള്ളിയും തെറ്റിയിൽ നായികയായത് ശാമിലി ആയിരുന്നു.

അതേ സമയം ഏകദേശം അൻപത്തി ഒന്ന് ചിത്രങ്ങൾ ബാലതാരമായിരിക്കെ തന്നെ ബേബി ശാലിനി ചെയ്തിരുന്നു. ചേച്ചിയുടെ പിറകെ അനിയത്തി ബേബി ശാമിലിയും സിനിമയിൽ എത്തിയിരുന്നു. ശാമിലിയുടെ മാളൂട്ടി എന്ന ചിത്രം മലയാളത്തിൽ ഇപ്പോഴും ഏവരും ഇഷ്ടപെടുന്ന ചിത്രങ്ങളിൽ ഒന്നാണ്.

ബാലതാരമായി ശാമിലിയും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. നായികയായി ശാലിനി എത്തിയ ആദ്യ ചിത്രം അനിയത്തിപ്രാവ് ആയിരുന്നു, അതിനു ശേഷവും ശാലിനി നായികയായി എത്തിയ ചിത്രങ്ങളെല്ലാം മലയാളത്തിൽ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. മലയാളത്തിലും തമിഴിലും കൂടി ശാലിനി അഭിനയിച്ചത് വെറും 12 ചിത്രങ്ങൾ മാത്രമായിരുന്നു. 2000 ത്തിലാണ് അജിത്തും ശാലിനിയും വിവാഹിതർ ആകുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട്, മൂത്തത് മകൾ അനൗഷ്‌ക, ഇളയ മകൻ ആദ്വിക്.

Advertisement