പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് അനാർക്കലി മരക്കാർ. പിന്നീട്ഒരു പിടി മികച്ച വേഷങ്ങൾ ചെയ്ത് ഇപ്പോൾ മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായി മാറിയിരിക്കുകയാണ് അനാർക്കലി മരക്കാർ.
ഉയരെ എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെയാണ് നടി കൂടുതൽ ശ്രദ്ദേയയായത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനാർക്കലി പങ്കുവെയ്ക്കുന്ന നടിയുടെ ചിത്രങ്ങളും പാട്ടുമെല്ലാം വൈറലായി മാറാറുണ്ട്.
പങ്കുവെയ്ക്കുന്നവയിൽ ഏറെയും ഗ്ലാമർ ചിത്രങ്ങൾ ആയതുകൊണ്ട് തന്നെ പലപ്പോഴും സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും അനാർക്കലി ഇരയാകാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പങ്കുവച്ചൊരു ഡാൻസ് വീഡിയോയ്ക്ക് ലഭിച്ച മോശം കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അനാർക്കലി.
ലൈക്ക് കിട്ടാനാണ് വസ്ത്രം കുറയ്ക്കുന്നതെന്ന വിമർശനത്തിനായിരുന്നു അനാർക്കലിയുടെ മറുപടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ മറുപടി. തന്റെ വസ്ത്രധാരണ രീതി ഇഷ്ടമില്ലാത്തവർ ലൈക്ക് ചെയ്യേണ്ടെന്നാണ് അനാർക്കലി പറയുന്നത്.
ഫോളോവേഴ്സിനെ കൂട്ടാൻ വേണ്ടി തന്നെയാണ് ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്നും അതിൽ എന്തിനാണ് നിങ്ങൾ വീഴുന്നതെന്നും അനാർക്കലി ചോദിക്കുന്നു. താരത്തിന്റെ മറുപടിയ്ക്ക് ആരാധകർ കൈയ്യടിക്കുകയാണ്. ഡാൻസ് കളിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു, അതു 10 ലക്ഷം ആളുകൾ കണ്ടു.
ഞാനങ്ങനെ ഡാൻസ് വിഡിയോകളൊന്നും പോസ്റ്റ് ചെയ്യുന്നയാളല്ലാത്തതു കൊണ്ട് എനിക്ക് സന്തോഷമായെന്ന് അനാർക്കലി പറയന്നു. വിഡിയോയെക്കുറിച്ച് ആളുകൾ പറയുന്ന അഭിപ്രായം എന്താണെന്നു അറിയാൻ വേണ്ടി വെറുതെ കമന്റുകൾ വായിച്ചു നോക്കാമെന്നു വച്ചു.
ഒരുപാട് മോശം അഭിപ്രായങ്ങളും തെറിവിളികളുമായിരുന്നു കമന്റ് ബോക്സ് നിറയെ. ഇതൊക്ക കണ്ടതോടെ ആകെ വിഷമമായെന്നും താരം പറയുന്നു. വെറുതെ വീട്ടിലിരുന്ന് ഇങ്ങനെ തെറി വിളിക്കുന്നത് നിങ്ങൾക്ക് സന്തോഷം തരുന്നുണ്ടെങ്കിൽ നിങ്ങളുടെ നിലവാരം എവിടെപ്പോയെന്നു ചിന്തിക്കുക എന്നായിരുന്നു അനാർക്കലിയുടെ മറുപടി.
നീ ഒക്കെ തുണി ഇട്ടിട്ട് ലൈക്ക് വാങ്ങെടി എന്നൊരു കമന്റ് കണ്ടു. നിങ്ങളൊക്കെയെല്ലേ ലൈക്ക് ചെയ്യുന്നത്. ഞാൻ തുണി ഉടുത്തത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ലൈക്ക് ചെയ്യേണ്ട എന്നും താരം തുറന്നടിച്ചു.
കുറെ ആളുകൾ ചോദിച്ചു ഫോളോവേഴ്സിനെ കൂട്ടാനല്ലേ ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതെന്ന് ?
അതെ ഫോളോവേഴ്സ് കൂടാൻ തന്നെയാണ്. പക്ഷേ നിങ്ങളതിൽ വീഴുന്നുണ്ടല്ലോ. അത് ആദ്യം ചിന്തിക്കുക. എന്നും അനാർക്കലി കൂട്ടിച്ചേർത്തു. തനിക്ക് ലഭിച്ച മോശം കമന്റുകളും താരം പങ്കുവച്ചിട്ടുണ്ട്.