മലയാള സിനിമയിലും സീരിയലുകളിലും തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് കിഷോർ സത്യ.
തന്റെ ശബ്ദം കൊണ്ടും അഭിനയം കൊണ്ടും അവതരണം കൊണ്ടും കിഷോർ സത്യ പ്രേക്ഷകർക്കിടയിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല.
ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയൽ കറുത്തമുത്തിലെ ഡോക്ടർ ബാലചന്ദ്രനെന്ന കിഷോറിന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈ പരമ്പരയിൽ നിന്നും പൊടുന്നിനെ അപ്രത്യക്ഷനായ കിഷോർ തിരിച്ചുവരവ് നടത്തിയിരുന്നു.
സ്വന്തം സുജാജ എന്ന സീരിയലിലാണ് ഇടവേളയ്ക്ക് ശേഷം കിഷോർ എത്തിയത്. ഇപ്പോളിതാ തന്റെ മകന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു എന്നാണ് താരം കുറിക്കുന്നത്.
കുറെ ദിവസമായി കൊച്ചിയിൽ ഷൂട്ടിങ്ങിൽ ആയിരുന്നു ഞാൻ. ഇന്നലെയാണ് തിരിച്ചെത്തിയത്. ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈൻ തീരുമാനിച്ചെന്നും കിഷോർ സത്യ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
കിഷോർ സത്യയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:
ഇന്ന് എന്റെ മോന്റെ ജന്മദിനം ആയിരുന്നു. പക്ഷെ ഒരു അന്യനെപോലെ അകലെ നിന്ന് അവൻ കേക്ക് മുറിക്കുന്നത് ഞാൻ കണ്ടു. കുറെ ദിവസമായി കൊച്ചിയിൽ ഷൂട്ടിങ്ങിൽ ആയിരുന്നു ഞാൻ. ഇന്നലെയാണ് തിരിച്ചെത്തിയത്.
ഒരുപാട് പേരുമായി ഇട പഴകിയത് കൊണ്ട് കുറച്ച് ദിവസം സ്വയം നിയന്ത്രിത റൂം ക്വാറന്റൈൻ തീരുമാനിച്ചു ഞാൻ .യാത്ര കഴിഞ്ഞുള്ള എന്റെ മടങ്ങി വരവുകൾ മോന് ആഘോഷമാണ്. കെട്ടിപ്പിടുത്തവും ഉമ്മകളും കെട്ടിമറിയലുകളും അങ്ങനെ അങ്ങനെ.
ഇത് ആദ്യമായാണ് അരികിൽ ഉണ്ടായിട്ടും ഈ അകലം മനസ്സ് കൊണ്ട് കെട്ടിപ്പിടിച്ച്, ഉമ്മവച്ച് ഞാൻ അവനോടൊപ്പം ചേർന്നു. ദൂരെ മാറിനിന്ന് മാറിയ കാലം നൽകിയ അകൽച്ചയുടെ പുതിയ ശീലങ്ങൾ.
ഈ യശൃവേറമ്യ ക്ക് ജനൽ തുറക്കുമ്പോൾ മലനിരകൾ കാണുന്ന ഇടത്തു പോണമെന്നാരുന്നു അവന്റെ ആഗ്രഹം. അതൊക്കെ പ്ലാൻ ചെയ്ത് സെറ്റ് ചെയ്തിരുന്നു.
കൊറോണയുടെ പുതിയ തേർവ്വാഴ്ചയിൽ അതൊക്കെ ചവിട്ടി അരയ്ക്കപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി വീടുകളിൽ തളയ്ക്കപ്പെട്ട എന്റെ മകനെ പോലെ നിരവധി കുറഞ്ഞുങ്ങളുടെ ശാരീരിക മാനസിക ആരോഗ്യത്തിൽ ഞാൻ ഏറെ ഖിന്നനാണ്..
ജീവനും ജീവിതവും തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിൽ അവരെ നാം ഗൗനിക്കാതെ ഇരിക്കരുത്.അവർക്കായും നാം സമയം കണ്ടെത്തണം, ഒപ്പം മനസും. എന്നായിരുന്നു താരം കുറിച്ചത്.