നിരവധി സൂപ്പർഹിറ്റ് സീരിയലുകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള മഴവിൽ മനോരമ ചാനലിൽ സംപ്രേണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. വളരെയധികം പ്രേക്ഷകരുള്ള ഈ പരമ്പരയിൽ കേന്ദ്ര കഥാപാത്രമായി ഇതിൽ അഭിനയിക്കുന്നത് യുവ കൃഷ്ണയും മാളവിക വെയിൽസും ആണ്.
അതേ സമയം പരമ്പരയിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജിസ്മി ആണ്. സോനാ എന്ന കഥാപാത്രത്തെയാണ് ജിസ്മി അവതരിപ്പിക്കുന്നത്. അടുത്തിടെയാണ് താരം പരമ്പരയിൽ നിന്ന് പെട്ടെന്ന് പിന്മാറിയത്.
ജിസ്മിയുടെ പിൻമാറ്റം പ്രേക്ഷകർക്കും ഉൾക്കൊള്ളാൻ വളരെ പ്രയാസം ഉണ്ടായിരുന്നു. തങ്ങളുടെ സോന എവിടെ എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രേക്ഷകർ ചോദ്യങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ അതിന് മറുപടുമായി രംഗത്തെത്തിയിരിക്കുകയാണ് ജിസ്മി.
സോഷ്യൽ മീചിയയിൽ ഏറെ സജീവമായ ജിസ്മി തന്റെ ഇൻസ്റ്റയിലൂടെ ആണ് മറുപടി നൽകിയിരിക്കുന്നത്. ഒരു വീഡിയോ സന്ദേശം ആയിരുന്നു ഇത്. താൻ മഞ്ഞിൽ വിരിഞ്ഞ പൂവിൽ നിന്നും പിന്മാറിയിട്ടില്ല എന്ന വാർത്തയാണ് താരം ആദ്യം പറഞ്ഞത്.
ഇത് കേട്ടതോടെ പ്രേക്ഷകരും ഇപ്പോൾ സന്തോഷത്തിലാണ്. കോവിഡിന്റെ കുറച്ച് പ്രശ്‌നങ്ങൾ വീട്ടിലുണ്ട്. അതിനാലാണ് പരമ്പരയിൽ നിന്ന് താൽക്കാലികമായി വിട്ടു നിൽക്കേണ്ടി വന്നത്. അച്ഛന് ആദ്യം വന്നു, പിന്നാലെയാണ് മമ്മിക്ക് വരുന്നത്.
പിന്നീട് അനിയത്തിക്കും പോസിറ്റീവായി. ഇതിനു പിന്നാലെ ഞാൻ ക്വാരന്റി നിലേക്ക് മാറി. ലൊക്കേഷനിൽ പോവണ്ട എന്ന് തീരുമാനിച്ചതാണ്. ഇനി ഷൂട്ടിംഗ് തുടങ്ങുമ്പോൾ ഞാനും ഉണ്ടാവും. ഇപ്പോൾ പ്രോട്ടോകോൾ അനുസരിച്ച് ഷൂട്ടിങ് എല്ലാം നിർത്തി വെച്ചിരിക്കുകയാണെന്നും താരം വ്യക്തമാക്കി.