മലയാളത്തിലെ സിനിമാ സീരിയൽ താരങ്ങളും താരദമ്പതികളുമായിരുന്ന അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികൾ ഏവരും കണ്ടും കേട്ടും അറിഞ്ഞുകൊണ്ടും ഇരിക്കുന്നത്. ഇതിന്റെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
വിഷയവുമായി ബന്ധപ്പെട്ട് നടി നവ്യാ നായരടക്കമുള്ള ചലച്ചിത്ര മേഘലയിലെ പലരും അമ്പിളി ദേവിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. എന്നാൽ ദിവസം തോറും ആദിത്യന് എതിരെ നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്.
ഏറ്റവും ഒടുവിലായി മലയാള സിനിമയിലെ ആദ്യ സൂപ്പർസ്റ്റാർ ജയന്റെ മകൻ മുരളി ജയൻ ആദിത്യന് എതിരെ നടത്തിയ ചില തുറന്ന് പറച്ചിലുകളാണ് വൈറലാകുന്നത്. മുരളി ജയന്റെ വാക്കുകൾ ഇങ്ങനെ:
താൻ ജയന്റെ മകൻ ആണെന്ന വാർത്ത അറിഞ്ഞതു മുതൽ അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഭാഗത്തുനിന്നും തനിക്ക് നിരവധി ഭീഷണികൾ വന്നിരുന്നു. അതിനു മുന്നിൽ ഈ ആദിത്യൻ ആയിരുന്നു. തന്നെ തല്ലും, കേസിൽ കുടുക്കും അങ്ങനെ പല തരത്തിലുള്ള ഭീഷണികൾ താൻ നേരിട്ടിരുന്നു.
ഈ പേരും പറഞ്ഞ് സിനിമയിലോ സീരിയലിലോ ആരെങ്കിലുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചാൽ കയ്യും കാലും തല്ലിയൊടിക്കുമെന്നു ആദിത്യൻ ഭീഷണിപ്പെടുത്തിയിരുന്നു. അതുമാത്രമല്ല അയാൾ എന്റെ മകളെ കെട്ടിയിട്ട് മാനം നശിപ്പിക്കും എന്നുവരെ പറഞ്ഞിട്ടുണ്ട്.
അമ്പിളി ആദിത്യൻ വിവാഹം അറിഞ്ഞ നിമിഷം തന്നെ ഞാൻ പറഞ്ഞതാണ് അവർ അധികനാൾ ഒരുമിച്ച് ജീവിക്കാൻ പോകുന്നില്ലായെന്ന്. പക്ഷെ അതൊരിക്കലും ഒരു ശാപവാക്ക് ആയിട്ടല്ല ഞാൻ പറഞ്ഞിരുന്നത്. ആദിത്യന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് പറഞ്ഞുപോയതാണ്.
ആദിത്യൻ ഒരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചാൽ അത് ഒരിക്കലും രണ്ടു വർഷത്തിൽ കൂടുതൽ ആ ബന്ധം നിലനിർത്തില്ല. അവന്റെ ഏറ്റവും വലിയൊരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് സഹോദരന്മാർ ഇല്ലാത്ത വീടുകളിലെ പെൺകുട്ടികളെയാണ് ആദിത്യൻ തിരഞ്ഞെടുക്കുന്നത് എന്നതാണ്.
ജില്ലകൾ തോറും കുഞ്ഞുങ്ങളെ നൽകുക എന്നാണു ആദിത്യന്റെ ലക്ഷ്യമെന്ന് എനിക്ക് തോന്നുന്നു. ആദിത്യ കേരളം ഉണ്ടാക്കുക എന്നതാണ് അവന്റെ ലക്ഷ്യമെന്നും എനിക്ക് തോനുന്നു എന്നും അദ്ദേഹം പറയുന്നു.
അതേ സമയം മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ സൂപ്പർ സ്റ്റാറായിരുന്നു നടൻ ജയന്റ മകൻ ആണെന്ന അവകാശം ഉന്നയിച്ച് 2001 ൽ ആണ് മുരളി എന്ന ആല രംഗത്ത് വരുന്നത്. ഇപ്പോഴും അദ്ദേഹം തന്റെ പിതൃത്വം തെളിയിക്കാനുള്ള നിയമ പോരാട്ടത്തിലാണ്.
അതുപോലെ സീരിയൽ നടി ഉമാ നായർ ജയൻ തന്റെ വല്യച്ഛൻ ആണെന്നുള്ള അവക്ഷ വാദം നടത്തിയിരുന്നു അന്ന് അത് ഏറെ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ആദിത്യൻ അടക്കം ഉള്ളവർ ഉമക്കെതിരെ രംഗത്ത് വന്നിരുന്നു.