മലയാളി മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ശ്രുതി രജനികാന്ത്. മലയാളികലുടെ ജനപരിയ ചാനലായ ഫ്‌ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്യുന്ന ചാക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളിയായ എത്തിയാണ് ശ്രുതി ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.
ഉപ്പും മുളകും എന്ന പരമ്പരയ്ക് ശേഷം ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ആരംഭിച്ച പരമ്പരയാണ് ചക്കപ്പഴം. ചുരുങ്ങിയ സമയംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ഈ പരമ്പരയ്ക്കായി. കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായ തിരക്കഥയിലാണ് ചക്കപ്പഴം ഒരുക്കി വരുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ശ്രുതി പരമ്പരയിൽ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മടിയാണ് പൈങ്കിളിയുടെ സ്ഥായിഭാവം. പരമ്പരയിൽ പൈങ്കിളിയ്ക്ക് ഒരു മകനുണ്ട്. അമ്മയുടെ സ്വർണ്ണ ഉണ്ടയെന്നാണ് പൈങ്കിളി മകനെ വിശേഷിപ്പിക്കാറുള്ളത്.
ഉറക്കം തൂങ്ങി നടക്കുകയും ഇടയ്ക്കിടെ അനിയൻ സുമേഷിനൊപ്പം ചേർന്ന് മണ്ടത്തരങ്ങൾ കാണിക്കുന്ന പൈങ്കിളിയെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപ്പോലെ ഇഷ്ടമാണ്. ചെറുപ്പക്കാർക്കിടെയിൽ ഏറെ സ്വാധീനം നേടിയെടുത്ത ശ്രുതി നർമ്മം വളരെ തന്മയത്തതോടെയാണ് കൈകാര്യം ചെയ്യുന്നത്.
വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രുതി മലയാളികളുടെ ഇഷ്ടം നേടിയെടുത്തത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ശ്രുതി പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോൾ ശ്രുതി പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു യുവാവിന് ഒപ്പമുള്ള ചിത്രമാണ് ശ്രുതി പങ്കുവെച്ചിരിക്കുന്നത്. എന്നെ ചിരിപ്പിച്ചു, എന്റെ സ്വപ്നങ്ങളെ പിന്തുണച്ചു ഇതിൽ കൂടുതൽ എന്താണ് ഞാൻ ചോദിക്കേണ്ടത് ജൂ എന്ന് കുറിച്ചുകൊണ്ടാണ് ശ്രുതി ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഫാഷൻ ഫോട്ടോഗ്രാഫറും കൺസൾറ്റന്റുമായ ജിതിൻ ബാബുവാണ് ചിത്രത്തിൽ ശ്രുതിക്ക് ഒപ്പമുള്ള യുവാവ്. വിഷുവിനോട് അനുബന്ധിച്ചുള്ള ശ്രുതിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പകർത്തിയത് ജിതിനായിരുന്നു. വിഷു സ്പെഷ്യൽ ഫോട്ടോഷൂട്ടിനായി ധരിച്ചിരുന്ന ദാവണിയിൽ തന്നെയാണ് ഈ ചിത്രത്തിലും ശ്രുതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതേ സമയം വിവാഹ വേഷത്തിലുള്ള തന്റെ ചിത്രങ്ങൾ അടുത്തിടെ ശ്രുതി പങ്കുവച്ചിരുന്നു. ചുവന്ന പട്ടു സാരിയും, തുളസി മാലയും, മഞ്ഞ ചരടിൽ കോർത്ത് പൊൻ താലിയും അണിഞ്ഞാണ് ശ്രുതി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ ഫേസ്ബുക്ക് സ്റ്റോറിയിലാണ് ശ്രുതി ചിത്രങ്ങൾ ഷെയർ ചെയ്തിരുന്നത്.