മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയമായ നടിയാണ് അനുമോൾ. ചായില്യം എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് വെടിവഴിപാടടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി.
നിരവധി തമിഴ് ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അനുമോൾ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. തന്റെ ചിത്രങ്ങൾക്ക് കമന്റിടുന്നവരുമായി സംവദിക്കാനും താരം മടിക്കാറില്ല.
അതേ സമയം നടിയുടെ ചിത്രങ്ങൾക്കും പോസ്റ്റുകൾക്കും മോശം കമന്റുകൾ വരുന്നത് സ്ഥിരം കാഴ്ചയായി മാറുകയാണ്. എന്നാൽ ഇത്തരക്കാർക്ക് നല്ല മറുപടി നൽകാനും പ്രതികരിക്കാനും നടി ഒട്ടും മടിക്കാറില്ല. ഇപ്പോഴിതാ അത്തരത്തിൽ വന്ന ഒരു കമന്റിന് ചുട്ട മറുപടി നൽകുകയാണ് നടി അനുമോൾ.
അനുമോൾ ഇൻസ്റ്റഗ്രാമിൽ, ബിരിയാണി സിനിമയുടെ ചിത്രത്തോടൊപ്പം പങ്കുവെച്ച പോസ്റ്റിലാണ് ഒരാൾ വിചിത്രമായ കമന്റുമായി എത്തിയത്. ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റിൽ ‘എയ്ഡ്സ് വരും അനുമോളെ, പെണ്ണുങ്ങൾ ഒന്നിൽക്കൂടുതൽ കെട്ടിയാൽ സയൻസ് ആണ് എന്നായിരുന്നു ഒരാളുടെ കമന്റ്.
എന്നാൽ അതിനുള്ള മറുപടിയും ഉടൻ തന്നെ അനുമോൾ നൽകുകയും ചെയ്തു. ഓഹോ ആ സയൻസ് ആണുങ്ങൾക്കില്ലേ എന്നായി അനുമോൾടെ മറുപടി. ഇതിനോടകം തന്നെ അനു മോളുടെ കമന്റ് വൈറലായി മാറിയിരിക്കുകയാണ്.