മലയാള സിനിമയിലെ കുടുംബ ചിത്രങ്ങളുടെ അമരക്കാരൻ എന്നറിയപ്പെടുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ് അദ്ദേഹം മലയാള സിനിമയിക്ക് നൽകിയിട്ടുള്ള്ത്. സൂപ്പർ താരങ്ങളേയും രണ്ടാം നിരതാരങ്ങളേയും എല്ലാം വെച്ച് സിനിമകൾ വിജയിപ്പിച്ചിട്ടുള്ള സംവിധായകൻ കൂടിയാണ് സത്യൻ അന്തിക്കാട്.
അതേ സമയം കുടംബ ചിത്രങ്ങൾ മാത്രമല്ല വ്യത്യസ്തമായ ജോണറുകളിലുള്ള ചിത്രങ്ങളും അദ്ദേഹം ഒരുക്കിയിരുന്നു. അക്കുട്ടത്തിൽ പെട്ട ഒരു ചിത്രമായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കളിക്കളം എന്ന സൂപ്പർഹിറ്റ് സിനിമ.
മമ്മൂട്ടി സത്യൻ അന്തിക്കാട് എസ്എൻ സ്വാമി കൂട്ടുകെട്ടിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കളിക്കളം. മമ്മൂട്ടി കള്ളനായി അഭിനയിച്ച സിനിമയുടെ രസകരമായ ഒരു അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് സത്യൻ അന്തിക്കാട്.
കളിക്കളം എന്ന സിനിമയിൽ മമ്മൂട്ടിയ്ക്ക് ഒരു നായികയില്ലായിരുന്നുവെന്നും പിന്നീട് ആ സിനിമയിലേക്ക് ശോഭന വന്നതിനെക്കുറിച്ചും സത്യൻ അന്തിക്കാട് തുറന്നു പറയുകയാണ് ഇപ്പോൾ. സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ:
കളിക്കളം എന്ന സിനിമ ആദ്യം ആലോചിക്കുമ്പോൾ അതിൽ നായികയില്ലായിരുന്നു. ഒരു പോലീസിന്റെയും, കള്ളന്റെയും കളിയാണ് കളിക്കളം പറഞ്ഞത്. പോലീസായി മുരളിയും, കള്ളനായി മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തിൽ നായികയ്ക്ക് എവിടെയും സ്‌പേസ് ഇല്ലായിരുന്നു.
അങ്ങനെ തന്നെ സിനിമ ചെയ്യാൻ ഞങ്ങളും തീരുമാനിച്ചു. പക്ഷേ ഒരു നായിക വന്നാൽ നല്ലൊരു ഗാനം ഉൾപ്പെടുത്താം, ഒരു പ്രണയം കൊണ്ടുവരാം, എന്നൊക്കെയുള്ള ചിന്ത വന്നതോടെ കാര്യങ്ങൾ മാറി. എസ്എൻ സ്വാമി തിരക്കഥ രചിച്ച കളിക്കളത്തിന്റെ കഥ നായികയെ ആവശ്യപ്പെടുന്നില്ലെങ്കിലും ആ സിനിമയ്ക്ക് വേണ്ടി ഒരു നായികയെ സൃഷ്ടിച്ചത് പ്രശസ്ത നിർമ്മാതാവ് സിയാദ് കോക്കറാണ്.
സിയാദ് അതിനു വേണ്ടുന്ന സന്ദർഭങ്ങൾ ഉണ്ടാക്കി അത് ഞങ്ങളോട് പറയുകയായിരുന്നു. അങ്ങനെയാണ് കളിക്കളം എന്ന സിനിമയിലേക്ക് നായിക വരുന്നതും, ശോഭനയെ മമ്മൂട്ടിയുടെ നായികയായി കാസ്റ്റ് ചെയ്യുന്നത് എന്നും സത്യൻ അന്തിക്കാട് പറയുന്നു.