മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഇന്ത്യയിലെ തന്നെ എണ്ണംപറഞ്ഞ സംവിധായകരിൽ ഒരാളായ പ്രിയദർശനും ഒന്നിച്ചപ്പോഴെല്ലാം സൂപ്പർഹിറ്റ് സിനിമകളാണ് മലയാളികൾക്ക് ലഭിച്ചിട്ടുള്ളത്. എക്കാലത്തേയും മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടു തന്നെയാണ് മോഹൻലാൽ പ്രിയദർശൻ ജോഡി.
ഉറ്റസുഹൃത്തുക്കളായി ഇരുവരും തമ്മിലുള്ളത് കോളേജ് പഠന കാലത്ത് തുടങ്ങിയ ബന്ധമാണ്. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാംതന്നെ സൂപ്പർ ഹിറ്റുകളായിരുന്നു. അത്തരത്തിൽ ഇരുവരും ഒരുമിച്ച സിനിമയായിരുന്നു ചിത്രം. മലയാള സിനിമയിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു ചിത്രം. 365 ദിവസം തുടർച്ചയായി പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രം എന്ന റെക്കോർഡും ചിത്രത്തിനാണ്.
Also Read
കിലുക്കത്തിൽ നായിക ആവേണ്ടിയിരുന്നത് അമല, ഒടുവിൽ രേവതി എത്തിയത് ഇങ്ങനെ
ഈ സിനിമയിൽ നായികയായി എത്തിയത് നടി രഞ്ജിനി ആയിരുന്നു. ഇപ്പോൾ ചിത്രത്തിൽ അഭിനയിക്കുന്ന സമയം തനിക്ക് നേരിടേണ്ടി വന്ന വലിയൊരു ബുദ്ധിമുട്ടിനെ കുറിച്ചും ആ സമയം സഹായിയായി നിന്ന വ്യക്തിയെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി.
രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ:
ചിത്രം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എനിക്ക് ഭാഷ വലിയ പ്രശ്നമായിരുന്നു. ഭാഗ്യലക്ഷ്മി ചേച്ചിയൊക്കെ എനിക്ക് വേണ്ടി കുറെയധികം ബുദ്ധിമുട്ടി. പ്രിയൻ സാർ എന്നോട് പറഞ്ഞത് വെറുതെ സരിഗമ എന്നൊക്കെ പറഞ്ഞാൽ മതിയെന്ന്.
Also Read
ഉണ്ണി മുകുന്ദൻ ഹോട്ട് ആണെന്ന് ശ്വേതാ മേനോൻ, ഞെട്ടിക്കുന്ന മറുപടി നൽകി ഉണ്ണി മുകുന്ദൻ
എങ്കിലും ഞാൻ മലയാളം പഠിക്കാൻ കഴിവതും ശ്രമിച്ചു. അന്ന് എന്നെ സഹായിച്ച ആ സിനിമയുടെ അസോസിയേറ്റ് സംവിധായകൻ വി ആർ ഗോപാലകൃഷ്ണൻ സാറിനെ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. അത്രത്തോളം അദ്ദേഹം എനിക്ക് വേണ്ടി ബുദ്ധിമുട്ടിയിട്ടുണ്ട്.
ഓരോ സംഭാഷണങ്ങളും അദ്ദേഹം എനിക്ക് അത്രത്തോളം ക്ഷമയോടെ പറഞ്ഞു തന്നു. അതിൽ ലാലേട്ടനെ ചീത്ത പറയുന്ന സീനൊക്കെ എനിക്ക് ഭംഗിയായി പറയാൻ കഴിഞ്ഞു. പട്ടി, തെണ്ടി, എന്നൊക്കെയുള്ള വിളി ഞാൻ പഠിച്ചെടുത്തു. ആ സിനിമ പോലെ ഞാൻ ആസ്വദിച്ചു ചെയ്ത മറ്റൊരു സിനിമയില്ലെന്നും രഞ്ജിനി വ്യക്തമാക്കുന്നു.