നിരവധി സൂപ്പർ ഹിറ്റ് സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ഏഷ്യാനെറ്റ് ചാലനിൽ വിജയകരമായി സംപ്രേഷണം തുടരുന്ന മറ്റൊരു സൂപ്പർഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. വളരെ വേഗം തന്നെ സീരിയൽ
പ്രേക്ഷകരുടെ ഇഷ്ട സീരിയലായി മാറിയ കുടുംബവിളക്ക് സുമിത്ര എന്ന വീട്ടമ്മയെ ചുറ്റി പറ്റിയുള്ള കഥയാണ് പറയുന്നത്.
സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയെ കുറിച്ച് ചർച്ച ചെയ്യുന്ന ഈ പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അഭിനേതാക്കളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്.
തൻമാത്ര എന്ന മോഹൻലാൽ സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തി പ്രശസ്ത നടി മീരാ വാസുദേവാണ് പരമ്പരയിൽ സുമിത്രയായെത്തുന്നത്. സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകൾ ശീതളായെത്തുന്നത്.
പരമ്പരയിൽ അമൃതയ്ക്ക് ആദ്യം നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും ഇപ്പോൾ അത് മാറിയിട്ടുണ്ട്. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അമൃത. അമൃത പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ എല്ലാം വേഗത്തിൽ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ അമൃതയുടെ പുതിയ രണ്ടു ചിത്രങ്ങൾ ആണ് സോഷ്യൽമീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. ഗർഭിണിയായിട്ടാണ് താരത്തെ ചിത്രത്തിൽ കാണുന്നത്. ഇത് എപ്പോൾ സംഭവിച്ചെന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്.
എന്നാൽ രുധിരം എന്ന വെബ് സീരീസിന്റെ ഭാഗമായുള്ളതാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. സീരീസിന്റെ ഭാഗമായി നടത്തിയ കഥാപാത്രത്തിന്റെ മാറ്റമാണ് ചിത്രത്തിൽ ഉള്ളത്. നിരവധിപ്പേരാണ് ഫോട്ടോക്ക് കീഴിൽ കമന്റുമായെത്തുന്നത്.
അതേസമയം കുടുംബവിളക്ക് താരങ്ങളും തമാശനിറഞ്ഞ കമന്റുകൾ അമൃതക്ക് നൽകുന്നുണ്ട്. പാടാത്തപൈങ്കിളി താരം സച്ചിനും, ഇന്ദുലേഖ ഫെയിം ജൂലിയും രുധിരത്തിന്റെ ഭാഗമാണ്. മഞ്ഞച്ചരടിൽ കോർത്തതാലിയും അണിഞ്ഞുകൊണ്ടുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം താരം പങ്കുെവച്ചിരുന്നു.