തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായ പ്രിയാമണി മലയാളികളുടെയും പ്രിയപ്പെട്ട നടിയാണ് 2003ൽ തെലുങ്ക് സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ പ്രിയാണി പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചു.
പരുത്തിവിരൻ എന്ന സിനിമയിലെ പ്രകടനത്തോടെയാണ് നടി തമിഴിൽ ശ്രദ്ധേയയായത്. പൃഥ്വിരാജ് നായകനായ സത്യം ആയിരുന്നു ആദ്യ മലയാള ചിത്രം. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകയായി. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ച നടി നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
അതേ സമയം മൂന്നു വർഷം മുമ്പാണ് ബിസിനസുകാരനായ മുസ്തഫയുമായി പ്രിയാമണിയുടെ വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. വിവാഹത്തിന് ശേഷവും നടി സിനിമകളിൽ സജീവമാണ്. മിനിസ്‌ക്രീനിലെ ചില റിയാലിറ്റി ഷോകളിലും താരം സജീവമാണ്.
ഹിസ് സ്റ്റോറി എന്ന വെബ് സീരിസിലൂടെ വീണ്ടും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുകയാണ് താരം ഇപ്പോൾ. വെബ് സീരിസിൽ ഒരു ഷെഫിന്റെ വേഷത്തിലാണ് താരം എത്തുന്നത്. എന്നാൽ, ഷെഫായി അഭിനയിക്കുമ്പോഴും താൻ പാചകത്തിൽ സമ്പൂർണ പരാജയമാണെന്ന് പറയുകയാണ പ്രിയാമണി ഇപ്പോൾ.
പ്രിയാമണിയുടെ വാക്കുകൾ ഇങ്ങനെ:
ഞാൻ ഒരു ഷെഫിന്റെ റോളാണ് ചെയ്യുന്നത്. പക്ഷേ, എനിക്ക് ഒരു കോഴിമുട്ട കൃത്യമായി പുഴുങ്ങേണ്ടത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല. സെറ്റിലെ യുവ താരങ്ങൾ പോലും എന്നേക്കാൾ മികച്ച ഷെഫാണ്. അവർക്ക് നന്നായി ഭക്ഷണമൊക്കെ ഉണ്ടാക്കാൻ അറിയാം. പക്ഷേ, അടുക്കള കാര്യത്തിൽ ഞാൻ പരാജയമാണ്.
അടുക്കളയിൽ കയറി താൻ ബുദ്ധിമുട്ടുന്നതു കാണുമ്പോൾ സെറ്റിലുള്ളവർക്കെല്ലാം അതിശയമാണ്. സെറ്റിൽ വച്ച് ഇക്കാര്യം പറഞ്ഞത് പലരും കളിയാക്കാറുണ്ട്. പാചകം ചെയ്യാൻ അറിയാത്തതാണ് തനിക്ക് രസകരമായ കൂടുതൽ നിമിഷങ്ങൾ സമ്മാനിച്ചതെന്നും താരം പറയുന്നു.
നന്ന പ്രകാരയാണ് പ്രിയാമണിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഹിന്ദി ചിത്രം മൈദാൻ, വിരാട പർവ്വം, അസുരന്റെ തെലുങ്ക് റീമേക്ക് ആയ നാരപ്പ, തുടങ്ങിയ ചിത്രങ്ങളാണ് ഇനി നടിയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ.