ആ കാര്യത്തിൽ ഞാൻ ശരിക്കും ഭാഗ്യവാൻ തന്നെയാണ്, ഭാര്യ എന്നെ വിളിക്കുന്നത് തന്നെ അങ്ങനെയാണ്: ഫഹദ് ഫാസിൽ

1666

ആദ്യം ചിത്രം വൻപരാജയം ആയിടത്ത് നിന്ന് സ്വപ്രയത്‌നം കൊണ്ട് തിരികെ വന്ന് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ നടൻമാരിൽ ഒരാളായി മാറിയ താരമാണ് മലയാളികളുടെ സ്വന്തം ഫഹദ് ഫാസിൽ. സംവിധായകനും സ്വന്തം പിതാവുമായ ഫാസിൽ ഒരുക്കിയ കൈയ്യെത്തും ദൂരത്ത് എന്ന പൈങ്കിളി സിനിമയിലൂടെ ആയിരുന്നു ഫഹദിന്റെ അരങ്ങേറ്റം.

സാക്ഷാൽ മെഗസ്റ്റാർ മമ്മൂട്ടി അഥിതി വേഷത്തിലെത്തിയും ഈ ചിത്രം വൻ പരാജയമായിരുന്നു. പിന്നീട് ഏഴോളം വർഷം സിനിമയിൽ നിന്നം മാറിനിന്ന ഫഹദ് മലയാള സിനിമയിലെ അതുവരെയുള്ള എല്ലാ നായക സങ്കൽപ്പങ്ങളേയും തിരുത്തിയെഴുതി ശക്തമായി മടങ്ങി വരവ് ആയിരുന്നു നടത്തിയത്.

Advertisements

Also Read
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നായികയായ ഈ താരം ഇപ്പോൾ ഇങ്ങനെ

വ്യത്യസ്തമായ മികച്ച ചിത്രങ്ങളുമായി ഫഹദ് കളം നിറയുകയായിരുന്നു. ഇപ്പോൾ പാൻ ഇന്ത്യ തലത്തിൽ പ്രശസ്തി നേടി മുന്നേറുകയാണ് ഫഹദ്. കൊവിഡ് 19നെ തുടർന്ന് തിയേറ്ററുകൾ അടച്ചതിന് ശേഷം ഫഹദ് അഭിനയിച്ച മൂന്ന് ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്തിരുന്നു.

നെറ്റ്ഫ്ളിക്സിലും ആമോസണിലുമായി റിലീസ് ചെയ്ത സീ യൂ സൂൺ, ഇരുൾ, ജോജി എന്നീ ചിത്രങ്ങൾ രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു. കഥാപാത്ര അവതരണത്തിലും സിനിമാ തെരഞ്ഞെടുപ്പിലും ഫഹദിന്റെ ചില മാജിക്കുകളുണ്ടെന്നാണ് ആരാധകരും പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

ഇപ്പോൾ ഈ ചോദ്യങ്ങൾക്ക് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ഫഹദ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകി അഭിമുഖത്തിലായിരുന്നു ഫഹദിന്റെ പ്രതികരണം. നല്ല പ്രോജക്ടുകൾ തെരഞ്ഞെടുക്കു ന്നതിൽ എന്തെങ്കിലും രഹസ്യ ശക്തിയോ മാജികോ ഇല്ലെന്ന് ഫഹദ് പറയുന്നു.

ഭാഗ്യം കൊണ്ടു മാത്രമാണ് തനിക്ക് നല്ല സിനിമകൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നതെന്നും നടൻ പറയുന്നു.
എന്റെ ഭാര്യ എന്നെ ലക്കി അലി എന്നാണ് വിളിക്കുന്നത്. കാരണം ഞാൻ വളരെ ഭാഗ്യവാനാണ്. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് വരാൻ പറ്റുന്നു എന്ന് മാത്രമേയുള്ളു.

Also Read
ചേച്ചിയെ പറ്റിച്ച് അനിയത്തിയുമായി രഹസ്യ ബന്ധം, കയ്യോടെ പൊക്കിയിട്ടും ബന്ധം ഉപേക്ഷിച്ചില്ല; തന്നെവിട്ടു മറ്റൊരു സുഹൃത്തുമായി അടുത്തതോടെ കളിമാറി, ഹരികൃഷ്ണയ്ക്ക് സംഭവിച്ചത് ഇങ്ങനെ

ഇതിൽ മാജികോ റോക്കറ്റ് സയൻസോ ഒന്നുമില്ല. ഇങ്ങനെ സംഭവിക്കുന്നുവെന്നേ ഉള്ളൂ എന്നാണ് ഫഹദ് പറയുന്നത്. ഒരു പോലെയുള്ള ചിത്രങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്നും റീമേക്കിലാണെങ്കിൽ പോലും വ്യത്യസ്തമായ നരേഷൻ ഉണ്ടാകണമെന്നാണ് കരുതുന്നതെന്നും ഫഹദ് പറയുന്നു.

ഒരേ കഥ പല രീതിയിൽ പറഞ്ഞു കേൾക്കാനാണ് ഇഷ്ടം. കഥ എങ്ങനെയാണ് പറയുന്നത് എന്നതിനാണ് ഏറ്റവും പ്രാധാന്യം നൽകുന്നതെന്നും ഫഹദ് കൂട്ടിച്ചേർത്തു. കമൽഹാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ലോകേഷ് കനകരാജിന്റെ വിക്രം എന്ന ചിത്രത്തിലും ഫഹദ് മുഖ്യവേഷത്തിൽ എത്തുന്നുണ്ട്.

Advertisement