മലയാള സിനമയടെ താരരാജാവ് മോഹൻലാലിന്റെയും പ്രിയതമ സുചിത്രയുടെയും വിവാഹ വാർഷികമാണ് ഏപ്രിൽ 28ന്. കഴിഞ്ഞ വർഷവും ലോക്ഡൗണിന് ഇടയിലായിരുന്നു താരദമ്പതിമാർ വിവാഹ വാർഷികം ആഘോഷിച്ചത്. ഇത്തവണയും കൊവിഡ് ഭീതിയിൽ ലളിതമായി വാർഷികം ആഘോഷിക്കാനാണ് മോഹൻലാലും സുചിത്രയും തീരുമാനിച്ചത്.
അദ്ദേഹത്തിന് ആശംസ അറിയച്ച് സിനിമാ ലോകവും ആരാധകരും എത്തിയിരുന്നു. ഇതിനൊപ്പം താരങ്ങളുടെ പ്രണയകഥ കൂടി സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്. മോഹൻലാലിനോട് ആരാധന തോന്നാത്തവരായി ആരുമുണ്ടാവില്ല. അങ്ങനെ ആരാധന തോന്നിയൊരു ആരാധികയാണ് അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര.
ഇരുവരുടെയും പ്രണയകഥയും വിവാഹവുമൊക്കെ എല്ലാ കാലത്തും ചർച്ചയാവാറുള്ള കാര്യമാണ്. തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് 1988 ഏപ്രിൽ 28 നായിരുന്നു മോഹൻലാലും സുചിത്രയും വിവാഹിതരായത്. താരവിവാഹത്തിൽ പങ്കെടുക്കാൻ അന്നത്തെ സൂപ്പർതാരങ്ങളെല്ലാം എത്തിയിരുന്നു.
മോഹൻലാലിന്റെ വിവാഹ വാർഷികത്തോട് അനുബന്ധിച്ച് വിവാഹദിവസത്തെ വീഡിയോ പുറത്ത് വരാറുണ്ട്. മമ്മൂട്ടി, സോമൻ, ഉമ്മർ, പ്രേം നസീർ എന്ന് വേണ്ട മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളും പങ്കെടുത്ത ചടങ്ങിലാണ് മോഹൻലാൽ വിവാഹിതനായത്.
വീണ്ടുമൊരു ഏപ്രിൽ 28 വരുമ്പോൾ ഇരുവരും ഒന്നിച്ചിട്ട് 34 വർഷം പൂർത്തിയാവുകയാണ്. 1980 ലാണ് വില്ലൻ വേഷത്തിലൂടെ മോഹൻലാൽ മലയാള സിനിമയിൽ സജീവമാകുന്നത്. പ്ര്ശസ്ത നിർമാതാവ് കെ ബാലജിയുടെ മകളായ സുചിത്രയെ മോഹൻലാലുമായി വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ഇരുവരുടെയും ജാതകം ചേരില്ലെന്ന് കണ്ടതോടെ വിവാഹം വേണ്ടെന്ന് ഇരുകുടുംബങ്ങളും തീരുമാനിച്ചു.
വിവാഹം നടക്കില്ലെന്ന് അറിഞ്ഞതോടെ മോഹൻലാൽ വീണ്ടും അഭിനയത്തിലേക്കും സുചിത്ര ചെന്നൈയിലേക്കും തിരിച്ച് പോയി. അങ്ങനെ ആ ആലോചന അവിടെ അവസാനിച്ചു. നാളുകൾക്കുള്ളിൽ മോഹൻലാൽ ആ പ്രൊപ്പോസലിനെ കുറിച്ച് മറന്നിരുന്നു. രണ്ട് വർഷങ്ങൾക്കിപ്പുറും സുചിത്ര അവരുടെ ബന്ധുക്കളുടെ കോഴിക്കോടുള്ള വീട്ടിലെത്തി. അങ്ങനെ വീണ്ടും സുചിത്രയുടെ വിവാഹാലോചന മോഹൻലാലിന് വീണ്ടും ലഭിച്ചു.
ഇരുവരുടെയും ജാതകം നോക്കിയതിൽ തെറ്റ് പറ്റിയതാണെന്ന് പിന്നീട് മോഹൻലാൽ മനസിലാക്കി. മാത്രമല്ല കഴിഞ്ഞ രണ്ട് വർഷവും സുചിത്ര തനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. അക്കാര്യം അറിഞ്ഞതോടെ താരത്തിന് മറുപടി പോലും പറയാൻ സാധിച്ചില്ല. സിനിമയിൽ ഒരുപാട് പ്രണയിക്കുന്നതായി അഭിനയിച്ചിട്ടുണ്ടെങ്കിലും സുചിത്രയിൽ നിന്നും ലഭിച്ചത് വിചിത്രമായൊരു അനുഭവം ആയിരുന്നു.
അങ്ങനെ ഇരുവരും ജീവിതത്തിൽ ഒന്നിച്ചു. ഇപ്പോഴിതാ ഇരുവരും വീണ്ടുമൊരു വിവാഹ വാർഷികം ആഘോഷിക്കുമ്പോൾ ഇത്രയും കാലത്തെ നല്ല ജീവിതത്തിന് ആശംസ അറിയിച്ച് പ്രിയപ്പെട്ടവരും എത്തിയിരിക്കുകയാണ്. മോഹൻലാലിന്റെയും സുചിത്രയുടെയും ഫോട്ടോ പങ്കുവെച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂരും ആശംസ അറിയിച്ചിട്ടുണ്ട്. ചേട്ടനും ചേച്ചിയ്ക്കും മംഗളങ്ങൾ നേർന്ന് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും എത്തിയിട്ടുണ്ട്.
അതേ സമയം മലയാളത്തിന്റ ഈ സൂപ്പർതാരദമ്പതികൾക്ക് 2 മക്കളാണ് ഉള്ളത്. പ്രണവും വിസ്മയയും. പ്രണവ് മോഹൻലാൽ ഇന്ന് മലയാത്തിലെ അറിയപ്പെടുന്ന നടനാണ്. സഹ സംവിധായകനായും പ്രണവ് സിനിമയിൽ പ്രവർത്തിക്കുന്നുണ്ട്.