മലയാള സിനിമയിലെ ക്ലാസ്സിക് തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് സംവിധാം ചെയ്ത സിനിമയായിരുന്നു കസ്തൂരിമാൻ. അക്കാലത്ത് മലയാളത്തിന്റെ റൊമാന്റിക് നായകനായിരുന്ന കുഞ്ചാക്കോ ബോബൻ ആയിരുന്നു ഈ ചിത്രത്തിൽ നായകനായി എത്തിയത്.
മീരാജാസ്മിൻ നായികയായി എത്തിയ ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ പ്രണയിക്കുന്ന ഷീല പോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അവതാരക സാന്ദ്ര ആമിയായിരുന്നു.
ടെലിവിഷൻ പരമ്പരകളിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തിൽ അവതരിപ്പിച്ച നടിയാണ് സാന്ദ്ര ആമി.
കസ്തൂരിമാനിലെ ഷീല പോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആയിരുന്നു സാന്ദ്ര ആമി ശ്രദ്ധ നേടിയത്. അവതാരകയായും സീരിയൽ താരമായും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ സാന്ദ്ര പിന്നീട് ചുരുക്കം ചില ചിത്രങ്ങളിലെ അഭിനയിച്ചിരുന്നുള്ളൂ. തമിഴ് ചിത്രങ്ങളും സീരിയലുകളുമായി തിരക്കിലായ താരം വിവാഹ ശേഷം അഭിനയം നിർത്താൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഭർത്താവ് പ്രജിന്റെ പിന്തുണയോടെ അഭിനയത്തിൽ വീണ്ടും സജീവമായ താരം കുഞ്ചാക്കോ ബോബനുമായുള്ള പിണക്കത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
കസ്തൂരിമാനിലെ ഒരു ഗാന രംഗം ചിത്രീകരിക്കുന്ന സമയത്ത് നിസാരമായ പ്രശ്നങ്ങൾക്ക് പിണങ്ങുക തന്റെ സ്വഭാവമായിരുന്നു. ചാക്കോച്ചൻ എന്നെ ചീത്ത പറഞ്ഞു എന്ന് പറഞ്ഞ് ഞാൻ സീനുണ്ടാക്കി. അതിനു ശേഷം സിനിമയുടെ വിജയാഘോഷ പരിപാടിയിൽ കണ്ടപ്പോഴും ഞാൻ മിണ്ടിയില്ല.
ആ ചിത്രത്തിന് ശേഷം സ്വപ്നക്കൂട് എന്ന ചിത്രത്തിലും ഒരുമിച്ചു അഭിനയിച്ചിരുന്നുവെങ്കിലും ജാഡകാട്ടി മിണ്ടാതെ ഇരുന്നുവെന്നും സാന്ദ്ര പറയുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ താൻ എന്തൊരു സില്ലിയായിരുന്നുവെന്നു മനസിലാകുന്നുണ്ടെന്നും താരം പറയുന്നു.
അതേ സമയം കസ്തൂരി മാനിന് പിന്നാലെ സ്വപ്നക്കൂട്, വാർ ആൻഡ് ലവ്, സിങ്കം 3 തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടു. ജ്യോതിക നായികയാകുന്ന കാട്രിൻ മൊഴിയിലാണ് അവസാനം വേഷമിട്ടത്. അവതാരകനും നടനുമായ പ്രജിനാണ് സാന്ദ്രയുടെ ഭർത്താവ്.
നിവിൻ പോളി ചിത്രം ലവ് ആക്ഷൻ ഡ്രാമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് സാന്ദ്രയുടെ ഭർത്താവ് പ്രജിത്ത് ആയിരുന്നു.