തിരിച്ചുവാ മണിക്കുട്ടാ എന്ന് പറഞ്ഞാണ് പൊട്ടിക്കരഞ്ഞ് സൂര്യ, കരച്ചിലടക്കാതെ ഡിംപൽ, മണിയില്ലാതെ ഞാനെന്തിനാ ഇവിടെയെന്ന് കിടിലം ഫിറോസ്: ബിഗ്‌ബോസിനെ കണ്ണീരിലാഴ്ത്തി മണിക്കുട്ടൻ

141

മിനി സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസിന്റെ മലയാളം സീസൺ മൂന്ന് ഏഷ്യാനെറ്റിൽ വിജയകരമായി മുന്നേറുകയാണ്. ഷോയിൽ വളരെ അധികം ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് നടൻ മണിക്കുട്ടൻ. ഇപ്പോൾ ബിഗ്ബോസ് ഷോയിൽ നിന്നും അപ്രതീക്ഷിതമായി വിടവാങ്ങിയിരിക്കുകയാണ് താരം.

ബിഗ് ബോസ് മൂന്നാം സീസണിലെ ശ്രദ്ധേയ മൽസരാർത്ഥികളിൽ ഒരാളായിരുന്നു മണിക്കുട്ടൻ. ഷോയുടെ തുടക്കം മുതൽ മികച്ച പ്രകടനമാണ് ടാസ്‌ക്കുകളിലും ഗെയിമുകളിലുമെല്ലാം താരം കാഴ്ചവെച്ചത്. ഇത്തവണ ഫൈനൽ വരെ എത്തുമെന്ന് പലരും പ്രവചിച്ച മൽസരാർത്ഥി കൂടിയായിരുന്നു മണിക്കുട്ടൻ. സൈലന്റ് ഗെയിമറെന്നാണ് മുൻപ് സഹമൽസരാർത്ഥികൾ മണിക്കുട്ടനെ വിശേഷിപ്പിച്ചത്.

Advertisements

അതേസമയം മണിക്കുട്ടന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ആഘാതത്തിലാണ് ഷോയിലെ മറ്റുള്ളവർ. മണിക്കുട്ടൻ പുറത്തേക്ക് പോയെന്ന ബിഗ്ബോസിന്റെ വാക്കുകൾ വളരെയധികം ഞെട്ടലോടെയാണ് മറ്റ് മത്സരാർത്ഥികൾ കേട്ടത്.

ഇത് മണിക്കുട്ടന്റെ മാത്രം ആഗ്രഹവും ആവശ്യവും ആയിരുന്നു എന്ന് ബിഗ്ബോസ് അറിയിച്ചു. താരം പോയതിന് പിന്നാലെ വളരെ വൈകാരികമായ സംഭവങ്ങളാണ് ഹൗസിൽ നടക്കുന്നത്. ഇതിൽ സൂര്യാ ജി മേനോന്റെ പ്രതികരണമാണ് ഏറെ ശ്രദ്ധേയമായത്. തിരിച്ച് വാ മണിക്കുട്ടാ എന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു സൂര്യ.

എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ ഡിംപലിനെക്കാൾ കൂടുതൽ എന്നോട് വന്ന് പറയാറുള്ളതാ. എനിക്ക് മണിക്കുട്ടനെ കാണണം സോറി പറയണം. ഒന്ന് യാത്ര പറയാൻ പോലും അവസരം തന്നില്ല എന്നാണ് സൂര്യ കരഞ്ഞുകൊണ്ട് പറഞ്ഞത്. ഇതിനിടിടെ ഫിറോസും ഋതുവും ചേർന്ന് സൂര്യയെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

രമ്യ പോയിട്ട് തിരിച്ച് വന്നത് പോലെ മണിക്കുട്ടനും തിരിച്ച് വരുമെന്നും ഫിറോസ് പറഞ്ഞു. ഏറെ നേരം റിക്വസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മണിക്കുട്ടനെ ബിഗ്ബോസ് കൺഫഷൺ റൂമിലേക്ക് വിളിപ്പിച്ചത്. പിന്നാലെ സന്ധ്യയുമായി ബന്ധപ്പെട്ട കാര്യമായിരുന്നു താരം ബിഗ്ബോസിനോട് പറഞ്ഞത്.

തുടർന്ന് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ബിഗ് ബോസ് ശ്രമിച്ചുവെങ്കിലും തിരികെ പോകണമെന്ന തീരുമാനത്തിൽ മണിക്കുട്ടൻ ഉറച്ച് നിൽക്കുകയായിരുന്നു. പിന്നാലെ മണിക്കുട്ടൻ കൺഫക്ഷൻ റൂം വഴി തന്നെ പുറത്തേക്ക് പോകുകയും ചെയ്തു.

കൺഫെഷൻ റൂമിലെത്തിയ നടൻ തനിക്ക് ഇവിടെ നിൽക്കാൻ ഭയമാണെന്നും പുറത്തുപോകണമെന്നും ബിഗ് ബോസിനെ അറിയിക്കുകയായിരുന്നു. അതേസമയം മണിക്കുട്ടന്റെ പിന്മാറ്റത്തിൽ ഏറെ സങ്കടപ്പെട്ടത് ഡിംപലും സൂര്യയുമായിരുന്നു.

ബിഗ് ബോസ് ഹൗസിൽ മണിക്കുട്ടന്റെ അടുത്ത സുഹൃത്തായിരുന്നു ഡിംപൽ. എല്ലാ കാര്യങ്ങളിലും ഡിംപലിന് പിന്തുണയുമായി മണിക്കുട്ടൻ ഒപ്പം നിന്നിരുന്നു. സൂര്യയും സുഹൃത്തായിരുന്നെങ്കിലും കുറച്ച് കരുതിയാണ് മണിക്കുട്ടൻ ഇടപെട്ടത്.

അതേസമയം മണിയില്ലാതെ ഞാനെന്തിനാ ഇവിടെ നിൽക്കുന്നതെന്നായിരുന്നു കിടിലം ഫിറോസ് പറഞ്ഞത്. മണിക്കുട്ടനാണ് തന്റെ എതിരാളിയെന്ന് മുൻപ് പലതവണ പറഞ്ഞതാണ് കിടിലം. റംസാൻ ഉൾപ്പെടെയുളളവരെ കെട്ടിപ്പിടിച്ച് ഡിംപലും കരയുകയായിരുന്നു. മജ്സിയയെ പോലെ തന്നെയാണ് തനിക്ക് മണിക്കുട്ടനെന്നാണ് ഡിംപൽ പറഞ്ഞത്.

Advertisement