മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും തെന്നിന്ത്യൻ സിനിമയിലെ യുവസൂപ്പർതാരവുമാണ് ദുൽഖർ സൽമാൻ. മലയാളികൾ കുഞ്ഞിക്ക എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ദുൽഖർ ബോളിവുഡിലടക്കം തിളങ്ങിനിൽക്കുകയാണ് ഇപ്പോൾ. മികച്ച നടൻ എന്നതിന് ഉപരി ഇപ്പോൾ മികച്ച ഒരു നിർമ്മാതാവ് കൂടിയാണ് ഡിക്യു.
നിർമ്മാണ വിതരണ രംഗത്തും ചുവടുവെച്ച ദുൽഖറിന്റെ നിർമ്മാണ വിതരണ സംരംഭത്തിന്റെ പേര് ദി വേഫെയർ എന്നാണ്. സഞ്ചാരി എന്നാണ് ഈ പേരിനർത്ഥം. അതേ സമയം താൻ വാപ്പച്ചിയെ പോലെ പ്രശസ്തനാവുമെന്നോ അഭിനേതാവായി മാറുമെന്നോ ഒന്നും കരുയിരുന്നില്ലെന്ന് ദുൽഖർ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.
Also Read
മഞ്ജുവും ഭാവനയും ഒന്നിയ്ക്കുന്നു ; മഞ്ജു ഭാവങ്ങളിൽ ഒളിഞ്ഞിരിയ്ക്കുന്ന മറ്റൊരു രഹസ്യം
ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ദുൽഖർ മനസ്സു തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
സ്‌കൂളിൽ പഠിച്ചിരുന്ന സമയത്ത് നാണം കുണുങ്ങിയായ കുട്ടിയായിരുന്നു. വാപ്പച്ചി ലോകമറിയുന്ന താരമായതിനാൽ മകനായ എന്നിൽ നിന്നും എല്ലാവരും എന്തെങ്കിലും പ്രതീക്ഷിക്കുമെന്നോർത്തായിരുന്നു ടെൻഷനടിച്ചിരുന്നത്. ഗ്രൂപ്പ് ഡാൻസിലും സോങ്‌സിലുമൊക്കെയാണ് അന്ന് പങ്കെടുത്തിരുന്നത്.
അതും എറ്റവും പുറകിൽ പോയാണ് നിൽക്കാറുളളത്. കുറെപേർ ചേർന്ന് പാടുകയാണെങ്കിൽ കൂടെപാടും. അങ്ങനെയുളള ഞാൻ എങ്ങനെ അഭിനേതാവായെന്നോർത്ത് പലർക്കും അത്ഭുതമാണ്. പഠിപ്പിസ്റ്റായിരുന്നില്ല. വീട്ടിൽ കുത്തിയിരുന്ന് പഠിക്കാറുണ്ടായിരുന്നു. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ് വീട്ടിൽ നിന്നും സ്ഥിരമായി വഴക്ക് കിട്ടാറുണ്ടായിരുന്നു.
മാർക്ക് കുറയുമ്പോഴും ചോദ്യങ്ങൾ വരാറുണ്ടായിരുന്നു. വാപ്പച്ചി സിനിമാ തിരക്കുകളിലായിരുന്നതിനാൽ ഉമ്മച്ചിയായിരുന്നു തങ്ങളുടെ പഠനകാര്യങ്ങൾ ശ്രദ്ധിച്ചിരുന്നതെന്നും ദുൽഖർ പറയുന്നു. അതേ സമയം ഒരു പിടി മികച്ച സിനിമകളാണ് ദുൽഖറിന്റേതായി ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട്, ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്, ഡാൻസ്സ് മാസ്റ്റർ ബൃന്ദ ഒരുക്കുന്ന ഹേ.് സിനാമിക എന്നിവയാണ് ദുൽഖറിന്റെ റിലീസ് കാത്തിരുക്കുന്ന സിനിമകൾ.