അത് ഒരു അനുഭവമാണ്, പറഞ്ഞറിയിക്കാൻ പറ്റില്ല: ഗർഭിണിയായതിനെ പറ്റി ശാലു കുര്യൻ

80

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടി ശാലു കുര്യൻ. നിരവധി സീരിയലുകളിൽ വ്യത്യസ്തമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സൂപ്പർഹിറ്റ് സീരിയലിലെ വില്ലത്തിയായി വർഷയായി എത്തിയതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

ഒരു വില്ലത്തിയെ ജനങ്ങൾ ഇത്രത്തോളം സ്നേഹിക്കുന്നതും ശാലുവിന്റെ വർഷ എന്ന കഥാപാത്രം വന്നതോടെയാണ്. ഭർത്താവ് മെൽവിനൊപ്പം ശാലു കുര്യൻ ഇപ്പോൾ മുംബൈയിൽ സ്ഥിരതാമസമാണ്. പത്തനംതിട്ടയിലെ റാന്നിയാണ് സ്വദേശം. സീരിയലിൽ മാത്രമല്ല സിനിമയിലും ശാലു വേഷമിട്ടിട്ടുണ്ട്.

Advertisements

ചാക്കോച്ചനും ബിജുമേനോനും നായകൻമാരായി എത്തിയ റോമൻസ് എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ശാലു കൈകാര്യം ചെയ്തിരുന്നു. അതേ സമയം ശാലു അഭിനയിച്ച കൊല്ലം അജിത് സംവിധാനെ ചെയാത കാളിംഗ് ബെൽ എന്ന സിനിമയിലെ ചില സീനുകൾ താരത്തിന് ഒരുപാട് വിമർശനങ്ങൾ നേടിക്കൊടുത്തിരുന്നു.

ശാലു ഇപ്പോൾ ഒരു കുട്ടിയുടെ അമ്മ കൂടിയാണ്. ക്രിസ്തുമസ് ദിനത്തിലാണ് മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം എത്തിയത്. അതേ സമയം തന്റെഗർഭകാലത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചും തുറന്നു പറയുകയാണ് ശാലു കുര്യൻ ഇപ്പോൾ .

ശാലു കുര്യന്റെ വാക്കുകൾ ഇങ്ങനെ:

ഗർഭിണിയായത് ഒരു അനുഭവമാണ് അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരു ദൈവീകാനുഭവമാണ്. കൊറോണ കാലം ആയതിനാൽ നല്ല വിശ്രമവും ഭക്ഷണവും ലഭിച്ചു. പ്രസവശേഷം ഒരാഴ്ച അരിഷ്ടം കുടിച്ചു എന്നല്ലാതെ മറ്റൊരു ചികിത്സയും എടുത്തില്ല. മകന്റെ പേര് അലിസ്റ്റർ മെൽവിൻ എന്നാണ്.

പോരാളി എന്നാണ് പേരിന്റെ അർഥം. എന്റെ ചുറ്റിലുള്ള എല്ലാവരും പറഞ്ഞിരുന്നത് ഇത് പെൺകുട്ടി ആയിരിക്കുമെന്നാണ്. അങ്ങനെ പറഞ്ഞ് പറഞ്ഞ് എനിക്കും തോന്നി. ഡെലിവറി സമയത്ത് കൊറോണ ആയത് കൊണ്ട് ഭർത്താവിനെ അകത്തേക്ക് കയറ്റിയില്ല. അല്ലെങ്കിൽ അതിനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. പക്ഷേ ലാസ്റ്റ് ആയപ്പോൾ സിസേറിയനായി.

രണ്ടാമത് കുഞ്ഞിനെ നോക്കുന്നുണ്ടോ എന്നൊരാളുടെ ചോദ്യത്തിന് ചിരിച്ച് കൊണ്ടാണ് ശാലു മറുപടി കൊടുത്തത്. എന്റെ കുഞ്ഞിന് ഇന്ന് ആറ് മാസം ആയതേ ഉള്ളു. അതുകൊണ്ട് ഉടനെ ഒന്നുമില്ല. ഡെലിവറി സമയത്ത് 90 കിലോ ആയിരുന്നു ശരിക്കും എനിക്ക് 60 കിലോ മതി.

സ്വഭാവികമായും പ്രസവ സമയത്ത് എല്ലാവർക്കും കൂടുന്നത് പോലെ എനിക്കും കൂടി. തൊണ്ണൂറ് കിലോ വരെ എത്തി. പ്രസവശേഷം അത് 80 ആയ കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് ആ സമയത്തൊന്നും നമുക്ക് ഡയറ്റ് നോക്കാൻ പറ്റില്ല. മൂന്നാലഞ്ച് മാസത്തിന് ശേഷമാണ് ഡയറ്റ് തുടങ്ങിയത്.

അതിന് മുൻപ് ഒരു പത്ത് വർഷത്തോളം ഓവർ വെയിറ്റുമായി നടന്ന് ബോഡി ഷെയിമിങ്ങ് വരെ കിട്ടിയിട്ടുള്ള ആളായിരുന്നു ഞാൻ. പക്ഷേ അതൊന്നും ഞാൻ ചെവിയിലേട്ട് കേറ്റിയിട്ടില്ലെന്നും ശാലു കുര്യൻ പറയുന്നു.

Advertisement