ആദ്യം വിവാഹം കഴിച്ചത് പ്രതാപ് പോത്തനെ, പിന്നീട് ബ്രിട്ടീഷുകാരനെ കെട്ടി, രണ്ടും അടിച്ചു പിരിഞ്ഞു, മൂന്നാമത് കെട്ടിയത് ശരത് കുമാറിനെ: നടി രാധികയുടെ ജീവിതം ഇങ്ങനെ

6776

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായിരുന്നു രാധികാ ശരത് കുമാർ . തമിഴിലും മലയാളത്തിലും എല്ലാം ഒരേ പോലെ തിളങ്ങി നിന്നിരുന്ന താരത്തിന് വലിയ ആരാധക വൃന്ദം തന്നെയുണ്ടായിരുന്നു.

സ്‌റ്റൈൽമന്നൻ രജനികാന്തിനും മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനും ഒക്കെ നായികയായി അക്കാലാത്ത് രാധിക തിളങ്ങിയിരുന്നു. ഇപ്പോഴും അമ്മ വേഷത്തിലും സഹനടി വേഷത്തിലും ഒക്കെ സജീവമാണ് താരം.

Advertisements

അതേ സമയം തമിഴ് സൂപ്പർതാരം ശരത് കുമാറിന്റെ ഭാര്യയാണ് ഇപ്പോൾ രാധിക. ഇത് ഇവരുടെ മൂന്നാം വിവാഹമായിരുന്നു. ശരത് കുമാറിന്റെത് രണ്ടാം വിവാഹവം ആയിരുന്നു. ഛായ ദേവിയാണ് ശരത് കുമാറിന്റെ ആദ്യ ഭാര്യ. ഈ വിവാഹത്തിൽ ശരത് കുമാറിന് വരലക്ഷ്മി, പൂജ എന്നി മക്കളും ഉണ്ട്.

ഇവരിൽ വരലക്ഷ്മി ഇപ്പോൾ തെന്നിന്ത്യയിലെ വളരെ തിരക്കുള്ള അഭിനേത്രിയാണ്. മലയാളത്തിലും തമിഴിലും നിരവധി മികച്ച കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തുകഴിഞ്ഞു. ആദ്യമൊക്കെ നായിക വേഷം ചെയ്ത വരലക്ഷ്മി ഇപ്പോൾ കൂടുതൽ വില്ലത്തി കഥാപാത്രങ്ങളാണ് ചെയ്തുവരുന്നത്.

Also Read
ഞാൻ ഷൈ ആണ്, പണ്ടൊക്കെ ആൻറി സോഷ്യലായിരുന്നു ; ഫഹദിന്റെ കൂടെ അഭിനയിക്കണമെന്നുണ്ട് : തിരിച്ചുവരവിനെ കുറിച്ചും പുതിയ വിശേഷങ്ങളും പങ്കു വച്ച് മീര ജാസ്മിൻ

മലയാള സിനിമയിൽ നിരവധി ശ്കതമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടൻ പ്രതാപ് പോത്തനാണ് രാധികയുടെ ആദ്യ ഭർത്താവ്. പക്ഷെ ആ വിവാഹ ബന്ധം അതികം നീണ്ടുനിന്നില്ല. വെറും ഒരുവർഷം മാത്രമായിരുന്നു ആ വിവാഹ ജീവിതത്തിനു ആയുസുണ്ടായിരുന്നത്.

പിന്നീട് റിച്ചാർഡ് ഹാർഡി എന്ന ബ്രിട്ടിഷുകാരനെ രാധിക വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ പിറന്നു എങ്കിൽ കൂടിയും ആ വിവാഹ ജീവിതവും വെറും 2 വർഷം മാത്രം ആണ് നീണ്ടു നിന്നത്.

അതിനു ശേഷമാണ് രാധിക ശരത് കുമാറിനെ വിവാഹം കഴിക്കുന്നത്, 2001 ൽ ആയിരുന്നു ആ വിവാഹം.
ഇപ്പോഴിതാ താൻ ശരത്കുമാറുമായി ഒരു വിവാഹ ജീവിതം തിരഞ്ഞെടുക്കാൻ ഇടയായ സാഹചര്യം തുറന്ന് പറയുകയാണ് രാധിക. താനും നടൻ ശരത് കുമാറും ഒരുപാട് കാലം നല്ല സുഹൃത്തുക്കൾ ആയിരുന്നു.

എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കും ഒരുപാട് കഥകൾ പറയും വിശേഷങ്ങൾ പങ്കുവെക്കും അതുകൂടാതെ ഞങ്ങൾ ഒരുമിച്ച് യാത്രകൾ പോകും അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നപ്പോൾ ആയിരുന്നു ഇതൊരു നല്ല ബന്ധം ആണ് എന്ന് തോന്നുന്നതും നിനക്കു താല്പര്യം ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ചു ജീവിച്ചൂടെ എന്ന് ചോദിക്കുന്നതും. മകൾ റയാന് സുരക്ഷിതമായ ഒരു ജീവിതം ഉണ്ടാവാൻ അത് നല്ലതാണ് എനിക്കും തോന്നുക ആയിരുന്നു.

Also Read
അച്ഛന്റെ മ ര ണ ശേഷം എല്ലാവരും ഉപേക്ഷിച്ചപ്പോൾ ഞങ്ങളെ കൈപിടിച്ച് ഉയർത്തിയ മനുഷ്യൻ, ഞങ്ങൾക്ക് പുതു ജീവിതം തന്നത് സുരേഷ് അങ്കിളാണ്: പത്മരാജ് രതീഷ്

ആ തീരുമാനം ഇപ്പോഴും ശരിയായിരുന്നു എന്ന് ഞാൻ ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു എന്ന് രാധിക പറയുന്നു. രാധികയുടെ മകളെ സ്വന്തം മകളെപോലെയാണ് ശരത് കുമാർ നോക്കുന്നത്, അതുപോലെതന്നെ ശരത്തിന്റെ മകളായ വരലക്ഷ്മിയേയും രാധികയും മകളായിത്തന്നെയാണ് കാണുന്നത്. മക്കളുടെ പൂർണ പിന്തുണയുള്ളത് കൊണ്ട് ഇവരുടെ വിവാഹ ജീവിതം ഇപ്പോഴും പൂർണ വിജയമായി മുന്നേറുന്നു.

ഈ വിവാഹ ജീവിതത്തിൽ ഇവർക്ക് ഒരു മകൻ ഉണ്ട്. രാധികയുടെ മകൾ റയാന്റെ വിവാഹം ഇവർ ഒരുമിച്ചാണ് നടത്തിയത്, അടുത്തിടെ റയാന് ഒരു കുഞ്ഞ് പിറന്നിരിന്നു, രാധികയും ശരത് കുമാറും ആ കുഞ്ഞിനെ താലോലിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisement