അവനെ കാണാൻ വേണ്ടി മാത്രം ദുബായിലെ പൊരിവെയിലത്ത് കൂടി ഞാൻ നടക്കുമായിരുന്നു: പൊളിഞ്ഞുപോയ പ്രണയത്തെ കുറിച്ച് ജ്യോത്സന

3295

മലയാള സിനിമയിലും ആൽബം ഗാനങ്ങളിലും വ്യത്യസ്ത ആലാപന ശൈലി കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത ഗായികയാണ് ജ്യോൽസന രാധാകൃഷ്ണൻ. വളരെ വേഗം തന്നെ മലയാളി ഗാനാസ്വാദകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ ഗായിക കൂടിയാണ് ജ്യോത്സ്‌ന.

മെലഡിയും ഫാസ്റ്റ് സോംഗുകളും ഒരുപോലെ കൈകാര്യം ചെയ്യുന്ന ജോത്സ്‌നയ്ക്ക് ആരാധകരും ഏറെയാണ്. കമൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായ നമ്മൾ എന്ന സിനിമയിലെ സുഖമാണ് ഈ നിലാവ് എന്ന് തുടങ്ങുന്ന ഗാനവുമായി പിന്നണി ഗാനരംഗത്തെത്തിയ ജ്യോത്സ്‌ന പിന്നീട് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ പാടി മലയാളികളെ രസിപ്പിച്ചു.

Advertisements

ഏറ്റവും ഒടുവിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ റഫ്താരേ നാച്ചേ നാച്ചേ എന്ന് തുടങ്ങുന്ന ഗാനമാണ് ജ്യോൽസന പാടിയത്. ഇപ്പോഴിതാ, തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജ്യോത്സ്‌ന. ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് ജോത്സ്‌നയ്ക്ക് ആദ്യമായി ഒരു പ്രണയം തോന്നുന്നത്.

ഏഴാം ക്ലാസിൽ പഠിക്കുന്ന ഗുജറാത്തുകാരൻ പയ്യൻ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവനു തന്നോട് ഇഷ്ടമാണെന്നും സുഹൃത്തുക്കൾ പറഞ്ഞതോടെയാണ് ജോത്സ്‌നയുടെ മനസ്സിൽ പ്രണയം മൊട്ടിട്ടത്. ദുബായിൽ ആയിരുന്നു ആ സമയത്ത്. സാധാരണ സ്‌കൂൾ ബസിൽ യാത്ര ചെയ്തിരുന്ന ഞാൻ അവനെ കാണാൻ വേണ്ടി മാത്രം ദുബായിലെ പൊരിവെയിലത്ത് കൂടി നടക്കുമായിരുന്നു.

ഒരിക്കൽ അച്ഛനും അമ്മയും ഇത് ചോദിച്ചപ്പോൾ വെറുതെ ബസ്സിന് ഫീസ് അടയ്ക്കേണ്ട എന്നാണ് താൻ പറഞ്ഞത്. എന്നാൽ, ആ പ്രണയത്തിന് അധികം ആയുസില്ലായിരുന്നു. ഒരിക്കൽ സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന തന്നെ കാണാനായി ആ പയ്യൻ അവിടെ സൈക്കിൾ ചുറ്റിപ്പറ്റി നടന്നു.

ഇതുകണ്ട അച്ഛൻ സ്‌നേഹപൂർവ്വം കുറെ ഉപദേശിച്ചു. അങ്ങനെ പിറ്റേദിവസം മുതൽ സ്‌കൂളിലേക്കുള്ള യാത്ര വീണ്ടും ബസ്സിലാക്കി. എന്റെ മാറ്റം കണ്ട് അവൻ പിന്നീട് എന്നോട് മിണ്ടാതെ ആയി. പിന്നീട് ക്ലാസിൽ തന്നെയുള്ള മറ്റൊരു കുട്ടിയുമായി അവൻ സ്നേഹത്തിലായി എന്നും ജ്യോൽസന പറയുന്നു.

Advertisement