ബോളിവിഡ് സിനിമയിലെ സൂപ്പർതാര ദമ്പതികളാണ് സെയ്ഫ് അലിഖാനും കരീന കപൂറും. മാതൃകാ ദമ്പതികൾ എന്ന പേരുനേടി ജീവിതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്ന ഇരുവരുംആരാധകരുടെ പ്രിയ താരജോഡി കൂടിയാണ്.
അതേ സമയം തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും എല്ലാ തെന്നിന്ത്യൻ ചിത്രങ്ങളും ആസ്വദിക്കാറുള്ള താരങ്ങളാണ് കരീനയം സെയ്ഫ് അലിഖാനും. മലയാള സിനിമകളും ഇരുവരും കാണാറുണ്ട്. ഇപ്പോഴിതാ മലയാള സിനിമകൾ ഏറെ കാണാറുള്ള കരീനയുടെയും സെയ്ഫ് അലിഖാന്റെയും ഇഷ്ടപെട്ട നടൻ മമലയാളത്തിന്റെ സ്വന്തം താരരാജാവ് മോഹൻലാൽ ആണെന്ന് വ്യക്തമാക്കിയിരിക്കുയാണ് കരിന കപൂർ.
വനിതയുടെ അവാർഡ് നിശക്കിടയിലാണ് ധനുഷിന് അവാർഡ് നൽകി കൊണ്ട് മോഹൻലാലിനോടുള്ള തന്റെ ആരാധന കരീന വ്യക്തമാക്കിയത്. മോഹൻലാൽ സാറിന്റെ സാന്നിധ്യത്തിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും ഞാൻ കരുതുന്നു.
കാരണം സെയ്ഫും ഞാനും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ കടുത്ത ആരാധകരാണ്. എല്ലായ്പ്പോഴും ആ ആരാധന തുടരും എന്നായിരുന്നു കരീന പറഞ്ഞത്. അതേസമയം മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ കരീനയും വേഷമിടും എന്ന റിപ്പോർട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു.
എന്നാൽ ഈ റിപ്പോർട്ടുകൾ കരീന തള്ളിയിരുന്നു. ഒരു മലയാള സിനിമയും താൻ ചെയ്യില്ല. അങ്ങനെ ഒരു ഓഫറും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് കരീന പറഞ്ഞത്. നിരവധി ഓഫറുകൾ തെന്നിന്ത്യൻ സിനിമകളിൽ നിന്ന് വരുന്നുണ്ടെങ്കിലും ഭാഷ അറിയാത്തതിനാൽ അഭിനയിക്കാൻ പേടിയാണെന്ന് കരീന പറയുന്നു.