ചെറിയ റോളുകളിൽ നിന്നും നായികയായി വളർന്ന് മലയാളക്കരയുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് അനു സിത്താര. ശാലീന സുന്ദരിയായി നാടൻ കഥാപാത്രങ്ങളെ അവതരപ്പിച്ച് എത്തിയ താരത്തിന് ആരാധകരും ഏറെയാണ്.
വിവാഹിതായ ശേഷമായിരുന്നു അനു സിത്താര സിനിമയിലേക്ക് എത്തിയ. പ്രശസ്ത ഫോട്ടോഗ്രാഫർ വിഷ്ണു വിനെയായിരുന്നു അനുസിത്താര വിവാഹം കഴിച്ചത്. ഇകരുവരുടേയും പ്രണയ വിവാഹമായിരുന്നു. അതേ സമയം പലപ്പോഴും ഭർത്താവിനെയും കുടുംബത്തെയും കുറിച്ച് അനു സിത്താര തുറന്ന് പറയാറുണ്ടായിരുന്നു.
അച്ഛനും അമ്മയും രണ്ട് വ്യത്യസ്ത മതങ്ങളിൽ നിന്ന് വന്ന് ഒരുമിച്ച് ജീവിച്ചവരാണെന്നും അവരുടെ മാതൃകാ ജീവിതത്തെ കുറിച്ചുമൊക്കെ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ ഭർത്താവ് വിഷ്ണുവിനെ കുറിച്ചും വാചാലയാവുകയാണ് നടിയിപ്പോൾ. എംജി ശ്രീകുമാർ അവതരാകരനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു അനു സിത്താര.
ചോദ്യോത്തരങ്ങൾക്കിടയിൽ കാവ്യ മാധവനുമായിട്ടുള്ള സാമ്യത്തെ കുറിച്ചും ചോദിച്ചിരുന്നു. രസകമരായ ഉത്തരങ്ങളാണ് നടി ഇതിന് നൽകിയതും. കാവ്യ മാധവന്റെ ഛായ ഉണ്ടെന്ന് ഒത്തിരി പേർ പറഞ്ഞിട്ടുണ്ട്. അത്രയ്‌ക്കൊന്നും ഇല്ലെങ്കിലും കേൾക്കുമ്പോൾ വലിയ സന്തോഷമാണെന്ന് അനു സിത്താര പറയുന്നു. അങ്ങനെ പറയുന്നത് കൊണ്ട് ദോഷം ഒന്നും ഉണ്ടായിട്ടില്ല.
കാവ്യ ചേച്ചിയോടുള്ള ഇഷ്ടത്തിൽ കുറച്ചൊക്കെ എനിക്കും കിട്ടിയിട്ടുണ്ടാവുമെന്ന വിശ്വാസമുണ്ട്. കാവ്യ ചേച്ചിയെ പോലുണ്ടെന്ന് പറയുമ്പോൾ ഞാൻ കണ്ണാടിയിൽ നോക്കി നിൽക്കാറുണ്ട്. എനിക്കിത് വരെ തോന്നിയിട്ടില്ല. കാവ്യ ചേച്ചിയുടെ സൗന്ദര്യമെന്ന് പറയുമ്പോൾ കണ്ണും മൂക്കും ഓരോന്ന് എടുത്ത് നോക്കിയാലും ഭംഗിയാണ്.
അതുപോലെ ഉണ്ടെന്ന് ആളുകളുടെ സ്നേഹം കൊണ്ട് തോന്നുന്നതാവും. വിവാഹ ജീവിതത്തിലെ പ്രശ്‌നം എന്നാണെന്ന ചോദ്യത്തിനും അനു ഉത്തരം പറഞ്ഞിരുന്നു. എന്റെ ഇൻസ്റ്റാഗ്രാമിലടക്കം മിക്ക ഫോട്ടോസും എടുത്തത് ഭർത്താവായ വിഷ്ണുവേട്ടനാണ്. അദ്ദേഹത്തിന്റെ പ്രൊഫഷൻ അതാണ്. ഒരു ഫോട്ടോയ്ക്ക് പോലും നിൽക്കാൻ മടിയുള്ള ആളാണ്. നല്ല ഫോട്ടോഗ്രാഫറാണ്. അതുകൊണ്ടാണെന്ന് തോന്നുന്നു. ഫോട്ടോ എടുക്കാൻ നിൽക്കില്ല.
കാരണം ചോദിക്കുമ്പോൾ മടി ആണെന്നാണ് പറയാറുള്ളത്. കല്യാണ ഫോട്ടോയിൽ രണ്ടോ മൂന്നോ നല്ല ഫോട്ടോയെ ഉണ്ടാവുകയുള്ളു. അതിലും പകുതി മറച്ച് പിടിച്ചാണ് പുള്ളി നിൽക്കുന്നത്. വിഷ്ണു വേട്ടനുമായി അ ടി ഉണ്ടാവാറുണ്ട്. കാരണമൊന്നും വേണമെന്നില്ലെന്നും അനു പറയുന്നു. വിഷു മാത്രമല്ല എന്റെ വീട്ടിലെ ഓരോ ആഘോഷങ്ങൾക്കും പ്രത്യേകതയുണ്ട്.
അച്ഛനും അമ്മയും ഇന്റർകാസ്റ്റ് മ്യാരേജ് ആണ്. അച്ഛൻ മുസ്ലീമും അമ്മ ഹിന്ദുവുമാണ്. പെരുന്നാളും ഓണവുമൊക്കെ വരുമ്പോൾ അമ്മാമ്മ സദ്യ ഒരുക്കുമ്പോൾ ഉമ്മൂമ്മ ബിരിയാണി ഉണ്ടാക്കും. അവർ തമ്മിൽ പരസ്പരം രുചിച്ച് നോക്കാറുണ്ട്. ജാതിയും മതവുമില്ലെന്ന് മലയാളികൾ പറയുമ്പോൾ എനിക്കതിനുള്ള ഭാഗ്യമുണ്ടായെന്നും അനു സിത്താര പറയുന്നു.